രേണു സുധി എന്ത് നെറികേടാണ് കാണിക്കുന്നത്; പണ്ടേ പറഞ്ഞതാണ് ഇതൊന്നും ചെയ്തുകൊടുക്കേണ്ടതില്ലെന്ന്
അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ കുടുംബത്തിനായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിർമ്മിച്ച് നല്‍കിയ വീട് ചോരുന്നുവെന്ന രേണു സുധിയുടെ വെളിപ്പെടുത്തല്‍ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇടയാക്കിയിരിക്കുന്നത്. രേണു സുധിയുടെ വിമർശനത്തിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി കെച്ച്ഇഡിസി കൂട്ടായ്മയുടെ സ്ഥാപകനായ ഫിറോസ് മുന്നോട്ട് രംഗത്ത് വരികയും ചെയ്തു.
മികച്ച രീതിയിലാണ് വീട് പണി പൂർത്തിയാക്കിയത്. വീടിന്റെ എലിവേഷനിലിലെ ബ്ലാക്ക് ലൂബേഴ്സിന്റെ അവിടെ ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അതുവഴി വെള്ളം ചാറ്റല്‍ അടിച്ച് അകത്തേക്ക് കയറുന്നതാണ്. അത് അംഗീകരിക്കുന്നു. അയ്യായിരം രൂപയൊക്കെ മുടക്കിയാല്‍ അവിടെ ഗ്ലാസ് ഇടാന്‍ സാധിക്കും. എന്നാല്‍ അതിന് പോലും അവർ തയ്യാറല്ല. വീടിന്റെ എന്ത് മെയിന്റയിന്‍സിന് വേണ്ടിയും വിളിക്കും.

വർക്ക് ഏരിയ ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണം ഇല്ലെന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. അപ്പോള്‍ യൂട്യൂബേഴ്സിനെ വിളിച്ച് ഇക്കാര്യം പറയും, അത് നിങ്ങള്‍ക്ക് നാണക്കേടാകും എന്ന് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. ഇനി എന്തായാലും ആർക്കും വീട് നല്‍കാന്‍ ഞങ്ങളില്ല. ഇത്രയധികം സങ്കടെപ്പെട്ട മറ്റൊരു ദിവസം ഇല്ല. എന്ത് നല്ലത് ചെയ്താലും അവസാനം അത് സ്വന്തം തലയിലേക്ക് വള്ളിയായ് വരുന്നത് ഇന്നും ഇന്നലെയും തുടങിയതല്ല.ഓർമ്മ വെച്ച കാലം മുതൽ ഇങ്ങിനെയാണെന്നും ഫിറോസ് പറഞ്ഞു.
അതേസമയം, രേണു സുധി ആരോപണം ഉന്നയിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ശക്തമായ പിന്തുണയാണ് ഫിറോസിന് ലഭിക്കുന്നത്. 'ആത്മാർത്ഥമായി ശരിക്കും ഇപ്പോൾ ദുഃഖം തോന്നുന്നു. നമ്മൾ അവിടെ പണിക്ക് ചെന്ന് കഴിഞ്ഞപ്പോൾ എന്റെ പണിക്കാർ പറഞ്ഞതാണ്, ചേട്ടാ അനാവശ്യപരമായിട്ടുള്ള ഒരു കാര്യമാണ് ചെയ്യുന്നതെന്ന്. അന്ന് അവർ പറഞ്ഞ ഓരോ വാക്കുകളും ഇപ്പോൾ വളരെ സത്യമായി വരുന്നു. അന്ന് ചെയ്തതിന്റെ കടം പോലും ഇപ്പോഴും തീർന്നിട്ടില്ല എന്നുള്ളതാണ് ഒരു സത്യം' എന്നാണ് അനില്‍ എന്നയാള്‍ ഫിറോസിന്റെ വീഡിയോക്ക് താഴെ കുറിക്കുന്നു.
'കെച്ച്ഇഡിസി ടീം ഒരു കുടുംബത്തെപ്പോലെ ഒറ്റമനസ്സോടെ പ്രവർത്തിച്ചാണ് ഈ വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. ഓരോ ഘട്ടവും സൂക്ഷ്മമായി ആസൂത്രണം ചെയ്ത്, അർപ്പണബോധത്തോടെ പണി നടത്തിയ ഈ വീടിന്റെ നിർമാണത്തിൽ എനിക്കും വ്യക്തിപരമായി പങ്കുണ്ട്. മാർക്കറ്റിൽ ധാരാളം ലോക്കൽ ഡോറുകൾ ലഭ്യമായിരുന്നിട്ടും, ഫിറോസ് ഭായ് KINZA STEEL DOORS-ന്റെ പ്രീമിയം ഫ്രണ്ട് ഡോർ തന്നെ ശുപാർശ ചെയ്യുകയും അത് വീട്ടിൽ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഈ ശ്രമങ്ങളൊന്നും കണക്കിലെടുക്കാതെയാണ് അവർ ഇപ്പോൾ വിവാദങ്ങൾ ഉയർത്തുന്നത്. ഡോറിന്റെ കാര്യം മാത്രമല്ല, ഓരോ വിശദാംശവും ശ്രദ്ധയോടെ ഒരുക്കിയാണ് ഈ വീട് പണിതുയർത്തിയത്.' എന്ന് ഫൈസല്‍ എന്നയാളും കുറിച്ചു.
'നിങ്ങളുടെ കടമ നിങ്ങൾ നിർവ്വഹിച്ചു, ആ മക്കൾക്ക് തല ചായ്ക്കാനൊരിടം നൽകി, അതിന് പടച്ചവന്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും, അവർ ചെയ്തതിനുള്ളത് അവർക്കും കിട്ടും. സുധിക്ക് കിട്ടിയ മൊമെന്റോകൾ കട്ടിലിനടിയിൽ കൊണ്ട് വെച്ചവർ ഇതിലപ്പുറം പറയും', 'എവിടെ ആത്മാർത്ഥത കാണിച്ചോ അവിടെ നമുക്ക് തിരിച്ചടി ആയിരിക്കും കിട്ടുന്നത്. ഇതോടെ ഉറപ്പായി അവരുടെ ചോരുന്നുണ്ട് എന്ന് തറപ്പിച്ചു പറയുന്നത് കേൾക്കുമ്പോൾ ശരിക്കും ദേഷ്യമാണ് വന്നത്' എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.
ഇത്രയും നെറികേട് കാണിക്കുന്ന ഒരു സ്ത്രീയെ കണ്ടിട്ടില്ല. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. അത് അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ ഈ ഒരു വീഡിയോ കൂടി കണ്ടതോടെ അവരെ വെറുത്തുപോയി. ഒരു മുറിയെങ്കിലും അടച്ചുറപ്പായി ഇല്ലാത്ത ഇത്രയോ ആളുകളുണ്ട്. ഇതുപോലൊരു നന്ദികെട്ടവർക്ക് ആയല്ലോ നിങ്ങൾ വീട് കൊടുത്തത്. അവൾ കാരണം അർഹത ഉള്ളവർക്ക് കിട്ടേണ്ടത് കൂടി ഇല്ലാതായില്ലെ- എന്ന് രമ്യ ലക്ഷ്മി എന്നയാളും കുറിച്ചു.












Click it and Unblock the Notifications