സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ഇരുവരുടേയും ഫോൺ ചാറ്റ് പിടിച്ചു; വെളിപ്പെടുത്തലുമായി വീണ എസ് പിള്ള
രേണു സുധിയ്ക്കെതിരെ സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ രംഗത്ത്. വീണ എസ് പിള്ള എന്ന യുവതിയാണ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പ്രതികരിച്ചത്. നേരത്തേ മുഖം വെളിപ്പെടുത്താതെ ചില ഓൺലൈൻ ചാനലുകളിലൂടെ വീണ പ്രതികരിച്ചിരുന്നു. രേണു സുധി തനിക്കെതിരെ ആവർത്തിച്ച് സംസാരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ മുഖം കാണിക്കാൻ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കി. അവരുടെ വാക്കുകളിലേക്ക്
' ഞാൻ സുധിയെ വിറ്റ് ഇതുവരെ കാശുണ്ടാക്കിയിട്ടില്ല. ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്, പാവപ്പെട്ടൊരു കലാകാരിയാണ്. സുധി എന്ന് പറയുന്ന വ്യകതി എന്നെ ഒഴിവാക്കിയപ്പോൾ തന്നെ പുള്ളി ഓൾറെഡി മരിച്ചു. പിന്നെ പുള്ളിയുടെ ഒരു കാര്യവും അന്വേഷിക്കേണ്ട കാര്യമില്ല. ജീവിച്ചിരിക്കുന്ന കാലത്ത് പുള്ളി എനിക്കോ ഞാൻ തിരിച്ചോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ എന്നെ കുറിച്ച് സംസാരിച്ചത് രേണു സുധിയാണ്. എന്നെ കുറിച്ച് രേണു പലരോടും സംസാരിച്ചത് കൊണ്ടാണ് ഞാൻ പ്രതികരിക്കാൻ തയ്യാറായത്.

രേണു സുധിയെന്ന വിവരംകെട്ടവൾ എന്നെ പരമാവധി നാറ്റിച്ചു, എന്റെ പേരും പുറത്തുവന്നു, അതുകൊണ്ടാണ് മുഖം കാണിക്കാൻ തീരുമാനിച്ചത്. ഈ രേണു സുധി ലോക ഫ്രോഡാണ്. സുധി മരിക്കുന്നതിന് ഒരു മാസം മുൻപ് ഞാൻ ഇവരെ ഫേസ്ബുക്ക് വഴി കോൺടാക്ട് ചെയ്തിട്ടുണ്ട്. ഞാൻ ഇത്രയും കാലം പ്രതികരിക്കാതിരുന്നത് സുധിയുടെ മകനും അമ്മയും ചേട്ടനും ചേട്ടത്തിയും ഒക്കെ ഉള്ളത് കൊണ്ടാണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയതാണ്.
മൂന്ന് വർഷം മുൻപ് രേണുവിനോട സംസാരിച്ചത് ഒരു വ്യക്തിപരമായ കാര്യമാണ്. അത് സുധിയോട് പറയണമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം രേണു പറയുന്നത് കേട്ടു ഞാൻ അവൾക്ക് കുണുകുണ മെസേജ് അയച്ചിരുന്നു, എന്നെ കുറിച്ച് അവൾക്കൊന്നും അറിയില്ലെന്ന്, പച്ചക്കള്ളം. അവൾക്ക് ആരോടും കമ്മിറ്റ്മെന്റില്ല. ഞാൻ രേണുവിനെതിരെ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
ഞാനും സുധിയും ഒരുമിച്ച് കഴിയുമ്പോഴാണ് രേണു സുധിക്ക് മെസേജ് അയക്കുന്നത്. ഒരു ഡിസംബർ 15 നാണ് ഞാൻ ഇരുവരുടേയും മെസേജ് ആദ്യമായി പിടിക്കുന്നത്. അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു. ഒരിക്കൽ പോലും പുള്ളിയെ പറ്റി പറഞ്ഞ് ഞാൻ കാശുണ്ടാക്കാൻ നോക്കിയിട്ടില്ല.
കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ലെന്നൊക്കെ ചിലർ പറയുന്നത് കേട്ടു. എന്റെ കൂടെയല്ല, അവൻ അച്ഛനറെ വീട്ടിലാണ് നിന്നത്. എനിക്ക് അതുകൊണ്ട് അവനെ നോക്കേണ്ട സാഹചര്യം വന്നിട്ടില്ല. രേണുവിനെ കുറിച്ച് കുറെ കുറ്റം പറയാൻ ഞാൻ ആളല്ല. എന്നാലും മൂന്ന് വർഷത്തിന് മുൻപ് ഞാൻ ആണ് രേണുവിനെ ആദ്യം കോൺടാക്ട് ചെയ്യുന്നത്. കുറച്ച് പ്രശ്നങ്ങളുണ്ട് നീ ഇതൊന്ന് സുധിയെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. നന്നായാണ് സംസാരിച്ചത്. ഞാൻ സുധിയോട് പറയാമെന്ന് പറഞ്ഞു.
ആലപ്പുഴയിൽ ഒരു വിവാഹത്തിന് വെച്ച് കിച്ചു നിങ്ങളെ കണ്ടിരുന്നുവെന്നും കുടുംബമൊക്കെ ഉണ്ടായത് കൊണ്ടായിരിക്കാം അവൻ സംസാരിക്കാൻ വരാതിരുന്നതെന്നും പറഞ്ഞു. കാറ്ററിംഗ് ജോലിക്ക് കിച്ചു പോകുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അല്ല അവൻ പോക്കറ്റ് മണിക്ക് പോകുകയാണെന്ന് പറഞ്ഞു. പിന്നെ നെക്സ്റ്റ് സംസാരിച്ചത് കിച്ചുവിനെ കുറിച്ചാണ്. ഞങ്ങളുടെ ജീവിതം കിച്ചു കാരണം നശിച്ച് പോകുകയാണ്, സുധിക്ക് കിച്ചുവിനോടാണ് സ്നേഹം, എന്നെ മൈന്റ് ചെയ്യാറില്ല, സുധി വന്നാൽ കൂടി കിച്ചുവിന്റെ പുറകിലാണെന്ന് പറഞ്ഞു.
രേണുവിന്റെ അച്ഛൻ തങ്കച്ചൻ തൂങ്ങിച്ചാകാൻ പോയതാണ്, അതിന്റെ തെളിവ് എന്റെ കൈയ്യിലുണ്ട്. അതൊന്നും പുറത്ത് പറയാൻ ഇപ്പോൾ ഞാൻ തയ്യാറല്ല. ഞാൻ സുധിയ്ക്കൊപ്പം ലിവിങ് ടുഗേദറായിട്ടാണ് ജീവിച്ചതെങ്കിൽ കൊല്ലത്തെ കോടതിയിൽ നിന്ന് ഡിവോഴ്സ് കിട്ടുമോ? ലിവിങ് ടുഗേദറിൽ കഴിയുന്നവർ വേർപിരിഞ്ഞ് പോകുമ്പോൾ എന്തെങ്കിലും പേപ്പർ എഴുതി കൊടുക്കുമോ?', വീണ ചോദിച്ചു.












Click it and Unblock the Notifications