Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി നിങ്ങള്‍ വിചാരിച്ച ആള്‍ അല്ല സാർ'; മാസങ്ങള്‍ക്ക് ശേഷം തന്നെ അവർ എല്ലാം ഉറപ്പിച്ചിരുന്നു

ബിഗ് ബോസിലേക്കുള്ള ക്ഷണം പല മത്സരാർത്ഥികളേയും തേടി അങ്ങോട്ട് എത്തിയതാണ്. എന്നാല്‍ മറ്റുചിലരാകട്ടെ വർഷങ്ങളും മാസങ്ങളും നടത്തിയ തയ്യാറെടുപ്പിന് ഒടുവിലാണ് തങ്ങളുടെ ലക്ഷ്യമായ ബിഗ് ബോസ് പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. അത്തരത്തില്‍ ഒരാളാണ് രേണു സുധിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായ ഒരു കുറിപ്പില്‍ പറയുന്നത്.

'പണ്ട് മുതലേ അവരുടെ മനസ്സിൽ ഉണ്ടായ ആഗ്രഹം സുധിടെ മരണം ശേഷം കൃത്യം 5 മാസത്തെ ശ്രമം കൊണ്ട് 6 മാസത്തിൽ അവർ എത്തി പെട്ട് നിക്കുന്നത് കേരളക്കര മുഴുവൻ അറിഞ്ഞ് ഒരു വലിയ സിലിബ്രിട്ടി ആയി മാറാൻ ഉള്ള പ്ലാറ്റ്ഫോം ആയ ബിഗ് ബോസിൽ ആണ്' കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

renu-sudhi-

രേണു സുധിടെ മോട്ടീവ് കൃത്യവും വ്യക്തവും ആണ്.. അവർ പട്ടിണി മാറ്റാനോ ദാരിദ്രം തീർക്കാനോ അല്ല സോഷ്യൽ മീഡിയയിൽ വന്നത് പബ്ലിക്ക് അറ്റെൻഷൻ കിട്ടുക അല്ലങ്കിൽ ഒരു സിലിബ്രിറ്റി ആകുക എന്നത് ആണ്. പണ്ട് മുതലേ അവരുടെ മനസ്സിൽ ഉണ്ടായ ആഗ്രഹം സുധിയുടെ മരണം ശേഷം കൃത്യം 5 മാസത്തെ ശ്രമം കൊണ്ട് 6 മാസത്തിൽ അവർ എത്തി പെട്ട് നിക്കുന്നത് കേരളക്കര മുഴുവൻ അറിഞ്ഞ് ഒരു വലിയ സിലിബ്രിട്ടി ആയി മാറാൻ ഉള്ള പ്ലാറ്റ്ഫോം ആയ ബിഗ് ബോസിൽ ആണ്.

6 മത്തെ സീസൺ കഴിഞ്ഞ് 7 മത്തെ സീസണെ പറ്റി ആലോചിച്ചു തുടങ്ങുന്നത് ഫെബ്രുവരി മാസത്തിൽ ആണ് ആ മാസത്തിൽ തന്നെ ദാസേട്ടൻ കോഴിക്കോടന്റെ കൂടെ ഒരു വയറൽ വീഡിയോ ഒരുക്കുന്നു അതിന് ശേഷം ഇങ്ങോട്ട് ഇറങ്ങാത്ത ഷോർട് ഫിലിമിന്റെ പേരിൽ ആളുകളെ തെറ്റ് ധരിപ്പിച്ഛ് ഫോട്ടോ ഷൂട്ടും.. നടത്തിചെറിയ വീഡിയോ ക്ലിപ്പ്ങ്ങളും കൃത്യം കൃത്യം ഇടവേളയിൽ ഇറക്കി വിട്ട് അവരുടെ മുഖം എല്ലാം ദിവസവും ഒരിക്കൽ ഏങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളിന്റെ അടുക്കലേക്ക് അവർ എത്തിക്കുന്നു.

ഫൈനലി അവർ ആഗ്രഹിക്കുന്ന പ്ലാറ്റ്ഫോമിൽ എത്തി നിക്കുന്നു. ഒരു പക്ഷെ മനസ്സ് അറിഞ്‌ നിങ്ങൾ ഒരു ആഗ്രഹം ആഗ്രഹിക്കുന്നു എങ്കിൽ അതിന് വേണ്ടി തന്നാൽ ആവുന്നത് ചെയുകയും കൂടെ ആണേൽ ആ ആഗ്രഹം നേടി എടുക്കാൻ ഈ ലോകം നമ്മുടെ കൂടെ ഉണ്ടാവും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് രേണു സുധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+