'ഇഷ്ടം പോലെ ജീവിക്കട്ടെ', രേണു സുധിയെ കുറിച്ചുളള ചോദ്യത്തിന് തങ്കച്ചൻ വിതുരയുടെ മറുപടി ഇങ്ങനെ..
അന്തരിച്ച നടൻ കൊല്ലം സുധിയെ പോലെ തന്നെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ നിരവധി ആരാധകരെ നേടിയ കലാകാരനാണ് തങ്കച്ചൻ വിതുര. തങ്കച്ചൻ അടക്കം ഷോയിലെ എല്ലാവരേയും തകർത്ത സംഭവം ആയിരുന്നു കൊല്ലം സുധിയുടെ അപ്രതീക്ഷിത വിട വാങ്ങൽ. അത് വല്ലാത്ത വേദനയുളള സംഭവം ആയിരുന്നുവെന്ന് തങ്കച്ചൻ വിതുര പറയുന്നു.
കൊല്ലം സുധിയുടെ മരണശേഷം അഭിനയരംഗത്തേക്ക് ഇറങ്ങിയ രേണു സുധി രൂക്ഷമായ സൈബർ ആക്രമണത്തിനാണ് വിധേയയായിക്കൊണ്ടിരിക്കുന്നത്. അതേക്കുറിച്ചും തങ്കച്ചൻ വിതുരയ്ക്ക് പറയാനുണ്ട്. കൊല്ലം സുധിയെ കുറിച്ചുളള ഓർമ്മകളും തങ്കച്ചൻ പങ്കുവെയ്ക്കുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തങ്കച്ചന്‍ വിതുരയുടെ പ്രതികരണം.
തങ്കച്ചന്‍ വിതുരയുടെ വാക്കുകള്‍: '' സുധിച്ചേട്ടനുമായുളളത് പത്ത് മുപ്പത് വര്‍ഷത്ത ബന്ധമാണ്. ഇന്നോ ഇന്നലെയോ ഉളളതല്ല. 1995 കാലഘട്ടം മുതല്‍ അറിയാം. കലാകാരന്മാര്‍ എന്നതിലുപരി താന്‍ ഒരു ജ്യേഷ്ഠസഹോദരന്‍ ആയിട്ടാണ് സുധിച്ചേട്ടനെ കാണുന്നത്. തങ്ങള്‍ തമ്മില്‍ ഒരു വയസ്സിന്റെയൊക്കെ വ്യത്യാസമേ ഉളളൂ. പരിപാടിയൊക്കെ കഴിഞ്ഞ് കാപ്പി കുടിക്കാനൊക്കെ ഒത്തുകൂടുന്നത് എല്ലാവരും ഒരു സ്ഥലത്ത് ആയിരിക്കും. അപ്പോഴൊക്കെ കാണും.

അന്ന് ഇന്നത്തെ പോലെ അല്ല. എല്ലാ ട്രൂപ്പുകള്‍ക്കും പരിപാടികള്‍ കാണും. അതൊക്കെ കഴിഞ്ഞ് എല്ലാവരും വന്നിറങ്ങുന്നത് ചിലപ്പോള്‍ ഒരു സ്ഥലത്തൊക്കെ ആയിരിക്കും. അങ്ങനെയും കാണും. തങ്ങള്‍ ഒരു സമിതിയില്‍ സഹകരിച്ചിട്ടുമുണ്ട്. നല്ലൊരു കലാകാരന്‍, ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട ഒരാള്‍ നമ്മുടെ ഇടയില്‍ നിന്ന് പോകുന്നത് വിഷമം തന്നെയാണ്. സ്റ്റാര്‍ മാജികിന്റെ പഴയ എപിസോഡുകള്‍ ഒക്കെ കാണുമ്പോള്‍ വിഷമം തോന്നും. ഭാവിയില്‍ എന്തെങ്കിലുമൊക്കെ ആകാനുളള ഒരു മനുഷ്യനായിരുന്നു.
അന്നത്തെ ദിവസം പുലര്‍ച്ചെയാണ് മരണ വിവരം അറിഞ്ഞത്. അഖില്‍ ആണ് വിളിച്ച് പറഞ്ഞത്. വിതുരയില്‍ ഉത്സവപ്പറമ്പുകളിലാണ് തന്റെ തുടക്കം. സുധിച്ചേട്ടനും ആ ഒരു സമയത്താണ് ഇതിലേക്ക് വന്നത് എന്നാണ് തോന്നുന്നത്.
രേണു സുധി നേരിടുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചൊന്നും പറയാന്‍ താന്‍ ആളല്ല. ആരും ഇരുന്നൂറും ഇരുന്നൂറ്റമ്പത് വയസ്സ് വരെയൊന്നും ജീവിച്ചിരിക്കാന്‍ പോകുന്നില്ല. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന മേഖലകളില്‍ അവരവര്‍ക്ക് സന്തോഷം തരുന്ന രീതികളില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കട്ടെ. ജീവിതം കുറച്ചേ ഉളളൂ, തങ്കച്ചന്‍ വിതുര പറഞ്ഞു.
സുധിച്ചേട്ടന്റെ മരണശേഷം സ്റ്റാര്‍ മാജിക് വീണ്ടും തുടങ്ങിയെങ്കിലും ഇടയ്ക്ക് മാത്രമേ താന്‍ ഉണ്ടായിരുന്നുളളൂ. ഒരു വര്‍ഷത്തോളം അപകടം പറ്റി കിടപ്പിലായിരുന്നു. കുറേ നാള്‍ മാറി നിന്നു. ഇന്നലെ വരെ കൂടെ നിന്ന ആള്‍ ഇല്ലാത്തത് വിഷമം തന്നെയാണ്. ചില എപിസോഡുകളില്‍ വന്ന് പോകുക മാത്രമായിരുന്നു ചെയ്തിരുന്നു. ബിഗ് ബോസിലേക്ക് 2 തവണ വിളിച്ചിട്ടുണ്ടായിരുന്നു. പോയില്ല. ഇത്തവണ വിളിച്ചിട്ടില്ല. ആ സമയത്തൊക്കെ വേറെ ഷോകൾ ഉണ്ടായിരുന്നു. പോകാൻ ആഗ്രഹം ഇല്ലെന്നും തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications