രേണു സുധിക്ക് മാത്രമാണോ കൊല്ലം സുധിയുടെ ഇൻഷുറൻസ് തുകയിൽ അവകാശം? കിച്ചുവിനില്ലേ? താജ് പത്തനംതിട്ട പറയുന്നു
തനിക്കെതിരെ രേണു സുധി വീഡിയോ ചെയ്ത് കാര്യങ്ങള്‍ പറയട്ടേയെന്ന് വെല്ലുവിളിയുമായി കൊല്ലം സുധിയുടെ സുഹൃത്തും കലാകാരനുമായ താജ് പത്തനംതിട്ട. അവർ എന്തെങ്കിലും പറയുകയാണെങ്കില്‍ എനിക്ക് പറയാനുള്ള ഒരുപാട് കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറയും. ഇതുവരെ ആ കുടുംബത്തെ ഞാന്‍ മോശമായി ചിത്രീകരിച്ചിട്ടില്ല. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എന്നില്‍ തന്നെ തീരണമെന്നാണ് ആഗ്രഹം. പുറത്ത് അറിയാത്ത പല രഹസ്യങ്ങളുമുണ്ട്. എന്റെ ഭാര്യയോട് അല്ലാതെ വേറെ ആരോടും ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു പൈസ പോലും വാങ്ങാതെ ആ വീടിന് വേണ്ടി പണിയെടുത്ത ആളുകളുണ്ട്. ആ പണിക്കാർക്ക് ദാഹജലം കൊടുക്കാത്തതിനാല്‍ അവരുടെ മനസ്സ് വേദനിച്ചതിനാല്‍ ആയിരിക്കണം ഇതൊക്കെ നടന്നത്. പണിക്കാർക്ക് വെള്ളം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ഓപ്പറേഷന് കഴിഞ്ഞ ഞാന്‍ എങ്ങനെ കൊണ്ടുകൊടുക്കാനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം ഇപ്പോള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. ദീർഘായുസ്സ് ഉണ്ടാകട്ടെ.

വീട് നിർമ്മാണത്തിന് നേതൃത്വം നല്കിയ ഫിറോസ് എന്നെ മിക്കവാറും ദിവസങ്ങളില്‍ വിളിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. പലരുടേയും അടുത്ത് നിന്നും സഹായം വാങ്ങിയാണ് ആ വീട് നിർമ്മാണം പൂർത്തിയാക്കിയത്. അതൊന്നും മറക്കരുതെ എന്നാണ് എനിക്ക് പറയാനുള്ളത്. ബുള്‍ഡോസർ കൊണ്ടുവന്ന് ഈ വീട് ഇടിച്ച് കളയും എന്ന് ഫിറോസ് പറഞ്ഞുവെന്നതിന് ആരെങ്കിലും ഒരാളെങ്കിലും തെളിവ് കാണിക്കട്ടെ.
വീടുമായി ബന്ധപ്പെട്ടുള്ള ചെറിയ പ്രശ്നങ്ങള്‍ പോലും അവർ ഇങ്ങനെ വിളിച്ച് അറിയിച്ച് അതിന് നമ്മള് പരിഹാരം കണ്ടെത്തണം എന്ന് പറഞ്ഞപ്പോള്‍ 'അവർക്ക് ഈ വീട് വേണ്ടാ എന്നുണ്ടെങ്കില്‍ എന്റെ സ്വന്തം ചിലവില്‍ പൊളിച്ചു കളഞ്ഞ്, ആ വസ്തു പഴയത് പോലെ ആക്കിക്കൊടുക്കാം. അവർ വേറെ ആരേലെങ്കിലും കൊണ്ട് പുതിയ വീട് പണിയട്ടെ' എന്ന് മാത്രമാണ് ഫിറോസ് എന്ന് പറഞ്ഞതെന്നും താജ് പറയുന്നു. കണക്ടിങ് മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രേണവിന്റെ ചേച്ചി രമ്യ എന്നെ വിളിച്ചിരുന്നു. നിങ്ങള്‍ പിണങ്ങരുത് എന്നൊക്കെ പറഞ്ഞു. അവരും മക്കളും അല്ല രേണുവിന്റെ വീട്ടില്‍ താമസിക്കുന്നത്. അവർ നഴ്സാണ്, ഭർത്താവും ജോലി ചെയ്യുന്നു. പപ്പയുടെ ഭാഗത്ത് നിന്നും എന്നെക്കുറിച്ച് അങ്ങനെ ഒരു വർത്തമാനം ഉണ്ടാകരുതായിരുന്നു എന്ന കാര്യമാണ് ഞാന്‍ അവരോട് പറഞ്ഞത്.
സുധിയുടെ ഇന്‍ഷൂറന്‍ തുക ലഭിക്കുകയാണെങ്കില്‍ അത് ആർക്കൊക്കെ ലഭ്യമാകണം എന്നതിന് കൃത്യമായ നിയമവശങ്ങളുണ്ട്. സുധിയുടെ അമ്മ, സുധിയുടെ നിയമപരമായ ഭാര്യ, മക്കള്‍ എന്നിവർ മാത്രമേ അവകാശികളായി വരികയുള്ളു. ഇളയ മകന് അഞ്ച് വയസ്സ് മാത്രം ആയതിനാല്‍ ആ തുക തുല്യമായി വീതിച്ച് ഫിക്സ്ഡ് ഡെപ്പോസിറ്റായിട്ട് ബാങ്കില്‍ ഇടണം. പിന്നെ ഞാന്‍ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിലും അവർ എനിക്കെതിരെ സംസാരിക്കട്ടേയെന്നും താജ് പറയുന്നു.
അഭിമുഖത്തിന് ഇടയില്‍ താജ് കിച്ചുവിനെ ലൈവ് ആയി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നെ ഈ വിഷയത്തിലേക്ക് പിടിച്ചിടേണ്ട വല്ല കാര്യവും ഉണ്ടോയെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഇതിലൊന്നും ഇല്ലെന്നായിരുന്നു കിച്ചുവിന്റെ മറുപടി. മാമന് സഹായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടെന്നും കൊല്ലം സുധിയുടെ മൂത്തമകന് വ്യക്തമാക്കുന്നു.
വീട്ടില്‍ ഞാന്‍ അധികം നിന്നിട്ടില്ലെന്ന് കിച്ചു പറയുമ്പോള്‍ 'നിനക്കും അനിയനും വേണ്ടി പണിത് തന്ന വീടാണ്. അവിടെയാണ് നില്‍ക്കേണ്ടത്. പഠിത്തം കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് വരണം. എനിക്ക് ആരും ഇല്ലാത്തതായി തോന്നുന്നത് മോനെയാണ്. മോന് അച്ഛനും അമ്മയും ഇല്ല. മോനെക്കുറിച്ച് ഇവർ എന്തൊക്കെ പറഞ്ഞു എന്നുള്ളത് എന്റെ ഉള്ളില്‍ കിടപ്പുണ്ട്' എന്നായിരുന്നു താജിന്റെ മറുപടി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications