Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധിക്ക് ആ വീഡിയോ ബിഗ് ബോസ് കാണിച്ച് കൊടുക്കണം,സത്യാവസ്ഥ ബോധ്യപ്പെടുത്തണം'

ബിഗ് ബോസ് മോണിങ് ടാസ്കിനിടെ രേണു സുധിക്കെതിരെ അനുമോൾ നടത്തിയ വിമർശനം ഹൗസിനുള്ളിലും പുറത്തും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.ടാസ്കിനിടെ ഹൗസിൽ ഒട്ടും ശുചിത്വമില്ലാത്ത ആൾ രേണു സുധിയാണെന്നും രേണുവിന്റെ തലയിൽ നിറയെ പേനാണെന്നുമാണ് അനു തുറന്നടിച്ചത്. ഇതിനെതിരെ ഉടൻ തന്നെ രേണു രംഗത്തെത്തി. ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് മുൻപിൽ വെച്ച് അനു തന്നെ അപമാനിച്ചെന്നും സ്വകാര്യമായി ഇക്കാര്യം പറഞ്ഞൂടെ എന്നുമാണ് രേണു ചോദിച്ചത്. മാത്രമല്ല ബിഗ് ബോസ് ക്യാമറയ്ക്ക് മുന്നിലെത്തി രേണു പൊട്ടിക്കരയും ചെയ്തു. ഇത്രയും അപമാനിക്കപ്പെട്ട് ഹൗസിൽ തുടരാൻ സാധിക്കില്ലെന്നും പേൻ മറ്റുള്ളവരുടെ തലയിലേക്ക് പകരുമോയെന്ന് തനിക്ക് പേടിയുണ്ടെന്നും ചികിത്സ തേടണമെന്നും രേണു അറിയിച്ചു.

അതേസമയം വിഷയത്തിൽ രേണുവിനെതിരെ കടുത്ത വിമർശനമാണ് ബിഗ് ബോസ് ആരാധകരിൽ ഒരു വിഭാഗം ഉയർത്തുന്നത്. മനപ്പൂർവ്വം കണ്ടന്റുണ്ടാക്കി വോട്ട് നേടാനുള്ള രേണുവിന്റെ തന്ത്രം മാത്രമാണ് ഇന്നത്തെ നാടകീയ രംഗങ്ങൾ എന്നാണ് ചിലർ കുറിച്ചത്. വിഷയത്തിൽ ഒരു ആരാധിക പങ്കിട്ട കുറിപ്പ് ഇങ്ങനെ

renuanumol2-

'സെപ്റ്റിക് ടാങ്ക് ന് ശേഷം ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കരഞ്ഞു മെഴുകാൻ ഉള്ള അടുത്ത ടോപ്പിക്ക് കിട്ടീട്ടുണ്ട്.മോണിങ് ടാസ്കിൽ ചേച്ചിക്ക് 'പേൻ തല' ആണ്.. ആഴ്ചയിൽ 3 തവണ എങ്കിലും തല ഷാംപൂ വാഷ് ചെയ്യണം എന്ന് പറഞ്ഞ അനുമോൾ ആണ് ഈ പ്രാവശ്യത്തെ കുറ്റവാളി.

സത്യത്തിൽ പുറത്ത് ഇതിനോടകം തന്നെ ചർച്ചയായ ഒരു വിഷയം ആണത്.. അതിനെ അക്ബർ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിന് തുല്യമാണ് ഇതെന്നും പറഞ്ഞ് വീടിനുള്ള ചിലർ എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ടിരിക്കുകയാണ്. അതെങ്ങനെ ആണ് രണ്ടും ഒരേ പോലെ ആകുന്നത് എന്നൊന്ന് അറിയാവുന്നവർ പറഞ്ഞു തരൂ.

രേണുവിന് ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്ത ലേഡി തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് . ഹൈജീൻ ഇല്ലാത്തതിനാൽ ആണ് മുടിക്ക് ഇഷ്യൂസ് വന്നതും പേൻ വരുന്നതും എന്ന്. കുറഞ്ഞപക്ഷം ആ വീഡിയോ പേഴ്സണൽ ആയിട്ടെങ്കിലും രേണുവിന് കാണിച്ചു കൊടുത്ത് ഇതിന്റെ വാസ്തവം എന്താണെന്നുള്ളത് ബിഗ് ബോസ് അവരെ ബോധ്യപ്പെടുത്തി കൊടുക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം. അല്ലാതെ അവിടെ കിടന്ന് വീട്ടീ പോണം എന്ന് പറഞ്ഞു കരഞ്ഞു മെഴുകീട്ടോ മറ്റുള്ളവർ എല്ലാവരും കൂടെ അനുമോളുടെ മേൽ കുതിര കയറീട്ടോ എന്ത് കാര്യം!!!!', പോസ്റ്റിൽ പറഞ്ഞു. ഈ പോസ്റ്റിന് താഴേയും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

'അവിടെ എല്ലാവരും പറയുന്നുണ്ട്, ഈ കാര്യം. തലയിൽ നിറയെ പേനാണെന്നും തലകഴുകില്ല ഒരു വൃത്തിയുമില്ല എന്നൊക്കെ ലൈവിൽ കാണുമ്പോൾ അറിയാം, ഒരുപാട് ആളുകൾ പറയുന്നുണ്ട്. അനുമോൾ ഇന്നത് നേരിട്ട് പറഞ്ഞപ്പോൾ ഈ കാണാതെ പറഞ്ഞവരൊക്കെ തന്നെയാണ് എരി തീയിൽ എണ്ണ ഒഴിക്കുന്നത്', ഒരാൾ കമന്റിൽ പറഞ്ഞു.

'വീട് വെച്ച് തന്ന ആളുകളോട് ചോർച്ചയുണ്ടെന്ന് വിളിച്ചു പറയാതെ പബ്ലിക്കായി ഇന്റർവ്യൂവർസിന്റെ അടുത്ത് പറഞ്ഞു അവരെ നാറ്റിച്ച രേണുവിന് ഇപ്പോൾ അനുമോളുടെ ഭാഗത്ത് നിന്നും ഒരു തുറന്നു പറച്ചിൽ ഉണ്ടായപ്പോൾ വേറെ ന്യായം. അവൾക്ക് എന്നോട് രഹസ്യമായി പറയാമായിരുന്നില്ലേ എന്ന് ചോദിക്കാൻ ഇത് വീടല്ല ബിബി ഹൗസ് ആണ്. രഹസ്യമായി പറഞ്ഞാലും പരസ്യമായി പറഞ്ഞാലും ആളുകൾ കാണും. ഇതേ കാര്യം തന്നെയല്ലേ രേണുനോട് ആളുകളും ചോദിച്ചത്. ഇത്ര പബ്ലിക്കായിട്ട് പറയാതെ വീടിന് എന്തെങ്കിലും ചോർച്ച അഥവാ ഉണ്ടെങ്കിൽ( ഇല്ലെന്നും മഴ ചാറ്റൽ അടിച്ചത് കണ്ട് പറഞ്ഞതാണെന്നും ഇതെ രേണു തന്നെ മറ്റൊരു ഇന്റർവ്യൂവിൽ പറഞ്ഞു) അത് അവരോട് നേരിട്ട് വിളിച്ചു ഫോൺ ചെയ്ത് പറയാമായിരുന്നില്ലേ എന്ന്', ഇങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+