രേണു സുധി ബിഗ് ബോസിൽ പറഞ്ഞത് പച്ചക്കള്ളം; അങ്ങനെ ചെയ്തത് അവരുടെ സ്ട്രാറ്റജി'; തുറന്നടിച്ച് ബിഷപ്പ്
രേണു സുധിയെന്ന ലേഡി ബിഗ് ബോസ് ഹൗസിൽ പോയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും യുട്യൂബേഴ്സിനാണെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്. രേണു ഹൗസിൽ 100 ദിവസം തുടരണമെന്നാണ് തന്റെ ആഗ്രഹം. അതോടെ അവരുടെ പൊയ്മുഖം അഴിഞ്ഞുവീഴുമെന്നും ബിഷപ്പ് പറഞ്ഞു. ദി ഫൈനൽ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബിഷപ്പിന്റെ വാക്കുകളിലേക്ക്
'രേണുവിന്റെ സഹോദരി രമ്യ താമസിക്കുന്ന വാടക വീടിന്റെ വരാന്തയിൽ ഇരുന്നാണ് ബിഗ് ബോസിൽ പോകുന്നതിന് മുൻപ് രേണു അവസാനമായി വീഡിയോ പങ്കിട്ടത്. എന്റെ പ്രോപ്പർട്ടിയുടെ ഹൃദയഭാഗത്താണ് രേണുവിന് മനോഹരമായൊരു വീടുണ്ട്. ബിഗ് ബോസിൽ പോകുന്നതിന് മുൻപ് വാടക വീട്ടിൽ വെച്ച് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അത് രേണുവിന്റെ സ്ട്രാറ്റജി മാത്രമാണ്. എന്തിന് വേണ്ടിയാണെന്ന് ഇതൊക്കെ മലയാളികൾക്ക് മനസിലാകും.

രേണു പറയുന്നത് കേട്ടു എനിക്ക് വീടില്ല എന്ന്. രേണുവിന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു വീട് ഒരുക്കിക്കൊടുത്തിട്ടും അവർ അത് തൃണവത്ഗണിക്കുന്നുണ്ടെങ്കിൽ അവരുടെ അടുത്ത ലക്ഷ്യം എന്താണെന്ന് മലയാളികൾക്ക് അറിയാം. ബിഗ് ബോസിൽ വിജയിച്ച് രേണു വരികയാണെങ്കിൽ രേണു കഴിയുന്ന മാടപ്പള്ളിക്കാർക്കൊക്കെ അഭിമാനമാണ്. ഇത് കാണുന്നവർ പറയുന്നത് അവിടെ നടക്കുന്നത് ഗെയിമുകളാണ്. കരഞ്ഞ് മൂക്ക് പിഴിഞ്ഞാൽ ഇതൊക്കെ നടക്കുമോ?
കണ്ണാടിയുടെ മുൻപിൽ നിന്നും പ്രാവിനെ നോക്കിയും തത്തമ്മയെ നോക്കിയുമൊക്കെ കരഞ്ഞാൽ 50 ലക്ഷവും ഫ്ലാറ്റുമൊക്കെ കൊടുത്താൽ എന്താണ് സ്ഥിതി. ഈ ഗെയിമിലേക്ക് പോകാൻ ആഗ്രഹിച്ച് നിൽക്കുന്ന എത്ര യുവതീയുവാക്കളുണ്ട്. യുട്യൂബേഴ്സാണ് രേണുവിനെ ബിഗ് ബോസിൽ എത്തിച്ചത്. ഇനി അവർ ഗെയിം കളിക്കുകയാണ് വേണ്ടത്. അർഹതപ്പെട്ടവർക്ക് കപ്പ് ജയിക്കട്ടെ. അവർക്ക് ആ കപ്പ് കിട്ടട്ടെ, എന്നിട്ട് ഇവിടെ നിന്ന് മാറിപ്പോകുകയാണെങ്കിൽ ദൈവത്തിന് സ്തുതി. ബിഗ് ബോസ് അണിയറപ്രവർത്തകരോട് പറയാനുള്ളത് രേണു സുധിയോട് വളരെ കരുതലോടെ ഇടപെടണം എന്നാണ്.
മക്കളെ കാണാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് രേണു ബിഗ് ബോസിൽ കരയുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്. സുധി ആ പുതിയ വീട്ടിൽ താമസിച്ചത് ഒരു മാസത്തിൽ താഴെയാണ്. ബാക്കി മുഴുവൻ ദിവസവും അവർ പോയത് നാടകം അഭിനയിക്കാനും സിനിമയിൽ അഭിനയിക്കാനുമൊക്കെയാണ്. ഈ സമയത്തൊന്നും അവർ മക്കളെ ഒപ്പം കൊണ്ടുപോയിട്ടില്ല.
മോഹൻലാലിനോട് പറയുന്നത് കേട്ടു താൻ ഇതുവരെ ഹോസ്റ്റലിൽ നിന്നിട്ടില്ലെന്ന്. എന്നാൽ ഇവർ ബാംഗ്ലൂരിൽ നഴ്സിങ് പഠിക്കാൻ പോയിട്ടുണ്ട്. കുടുംബമായി പോയല്ലല്ലോ പഠിച്ചത്. ഹോസ്റ്റലിലോ പേയിങ് ഗസ്റ്റായി നിന്നിട്ടോ ആയിരിക്കില്ലേ പഠിച്ചത്.അപ്പോൾ മോഹൻലാലിനോട് പറഞ്ഞത് പച്ചക്കള്ളമല്ലേ. രേണു സുധിക്ക് രണ്ട് മുഖമാണ്. 100 ദിവസം അവർ അവിടെ നിന്നാൽ അവരുടെ പൊയ്മുഖങ്ങളൊക്കെ അഴിഞ്ഞ് വീഴും. ബിഗ് ബോസിൽ അവരെ എത്തിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ്. കാരണം അവരുടെ കള്ളത്തരം ജനങ്ങൾക്ക് മനസിലാകും.
ഇവിടെ കൊച്ചിനെ നോക്കുന്നത് തങ്കച്ചനാണ്, രേണുവിന്റെ അമ്മയാണ്. അല്ലാതെ രേണു സുധിയല്ല, ഫോണിൽ കൂടി മാത്രമാണ് വിളിക്കുക. ഫോൺ ബിഗ് ബോസിൽ ഉപയോഗിക്കാൻ പറ്റില്ലല്ലോ. വീട്ടിൽ നിന്നും വലിയ ബഹളം കേൾക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട്, എന്താണ് പ്രശ്നം എന്ന്. അപ്പോൾ തങ്കച്ചൻ പറഞ്ഞ് കേട്ടത് അവർക്ക് ഇടക്കിടെ ഡിപ്രഷൻ വരുമെന്നാണ്. സ്വാഭാവികമാണല്ലോ , അങ്ങനെ ഒച്ചയിട്ട് പോകും. ബിഗ് ബോസ് കാണുമ്പോൾ ആളുകൾക്ക് മനസിലാകും അവർ എന്തിനാണ് ഒച്ചയിടുന്നതെന്ന്. അവർക്ക് അവിടെ ഫോൺ ഉപയോഗിക്കാൻ പറ്റുന്നില്ലല്ലോ. സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അതില്ലാതെ അവിടെ ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും. കിച്ചു താമസിക്കുന്നത് കൊല്ലത്താണ്. അതുകൊണ്ട് കിച്ചുമോനെ എന്നൊക്കെ വിളിച്ച് കരഞ്ഞെങ്കിൽ അതൊക്കെ സ്നേഹം കൊണ്ടായിരിക്കുമെന്ന് മലയാളികൾ അങ്ങ് വിചാരിച്ചാൽ മതി.












Click it and Unblock the Notifications