'അന്ന് ഒരുത്തന്റെയും മോന്ത കണ്ടില്ലല്ലോ, എന്റെ വളർച്ച കണ്ട് നിനക്കൊക്കെ കണ്ണുകടി', നിയന്ത്രണം വിട്ട് രേണു സുധി
തനിക്കെതിരെ നെഗറ്റീവ് കമന്റ് ഇടുകയും വീഡിയോകൾ ഇറക്കുകയും ചെയ്യുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യയും വൈറൽ താരവുമായ രേണു സുധി. തന്നെ നെഗറ്റീവ് പറയുന്നത് സുധിച്ചേട്ടനോടുളള സ്നേഹം കൊണ്ടല്ലെന്നും തന്റെ വളർച്ച കണ്ടിട്ടുളള കണ്ണുകടിയാണെന്നും രേണു സുധി പറയുന്നു.
ഈ നെഗറ്റീവ് പറയുന്നവന്മാര് സുധിച്ചേട്ടന്റെ മക്കള്‍ കഴിച്ചോ, അവര്‍ ഓണത്തിന് ഒരു തുണി ഉടുത്തോ എന്ന് തിരക്കിയോ എന്ന് രേണു ചോദിക്കുന്നു. രേണു സുധി വൈറലായി, സുധിച്ചേട്ടന്റെ വൈഫ് എന്ന നിലയ്ക്ക് ആളുകള്‍ തന്നെ സ്നേഹിക്കുന്നുണ്ട്, വന്ന് സെല്‍ഫി എടുക്കുന്നുണ്ട്, ഒരുപാട് വര്‍ക്കുകള്‍ കിട്ടുന്നുണ്ട്, ഇതൊക്കെ കണ്ടപ്പോള്‍ നിന്റെയൊക്കെ കണ്ണുകടി കൊണ്ടല്ലേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്, അല്ലാതെ സുധിച്ചേട്ടനോടുളള സ്നേഹം കൊണ്ടാണോ, ലോക്ക്ഡൗണ്‍ സമയത്ത് സുധിച്ചേട്ടന് സാമ്പത്തികമായി പ്രശ്നമുണ്ടായി. അന്നൊക്കെ നിന്റെ ഒരുത്തന്റെയും മോന്ത കണ്ടിട്ടില്ലല്ലോ, രേണു സുധി പൊട്ടിത്തെറിച്ചു.

എന്ത് കാര്യം വന്നാലും തന്റെ ഒരു ഫോട്ടോ എടുത്ത് വെച്ച് ഓരോ വീഡിയോ ഇടും. നിനക്കൊന്നും നാണമില്ലേ ചെറ്റ വ്ളോഗേഴ്സേ. എന്നെ പറയുന്നത് സഹിക്കും. പക്ഷേ വീട്ടുകാരെ പറഞ്ഞാല്‍ വെറുതെ വിടില്ല. സത്യം എന്താണ്, നുണ എന്താണ് എന്നൊക്കെ അറിയാതെ അല്ലേ നീയൊക്കെ ഓരോ വീഡിയോ ഇടുന്നത്. നാണമാകുന്നില്ലേ നിനക്കൊക്കെ.
ഇതൊക്കെ ചുമ്മാ വിടില്ല. ഇപ്പോള്‍ സമയം ഇല്ലാത്തത് കൊണ്ടാണ് ഒന്നിനും പോകാത്തത്. നിങ്ങള്‍ എന്നെ പറഞ്ഞോ. ഇതിലപ്പുറമൊന്നും രേണു സുധിക്ക് വരാനില്ല. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും രേണു സുധി ഇങ്ങനെയൊക്കെയേ നില്ക്കത്തുളളൂ. പക്ഷേ എന്റെ വീട്ടുകാരെ മാനസികമായി വിഷമിപ്പിക്കുന്നത് ചെറ്റത്തരം തന്നെയാണ്.
താൻ കരഞ്ഞാൽ പോലും ആളുകൾ പറയും അഭിനയം ആണെന്ന്. സുധിച്ചേട്ടന്റെ ആണ്ടിന് പോലും താൻ കരഞ്ഞില്ല. കരഞ്ഞാൽ പറയും അവൾ ഗ്ലിസറിൻ ഇട്ട് കരഞ്ഞതാണ് എന്ന്. അങ്ങനെ ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉളളത്. കരയാൻ പോലും ഉളള അവകാശം തനിക്ക്. എന്തുകൊണ്ടാണ് തന്നെ ഇത്രയും നെഗറ്റീവ് പറയുന്നത് എന്ന് അറിയില്ല. താൻ ആരെയും ദ്രോഹിക്കുന്നില്ല. തനിക്ക് ഒരു ക്രിമിനൽ പശ്ചാത്തലം ഇല്ല. ആരെയും കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല, മോഷ്ടിക്കുന്നില്ല. എന്തുകൊണ്ടാണ് ഇവർ തന്നെ വിടാതെ പിന്തുടരുന്നത് എന്ന് അറിയില്ല. അവർക്ക് ആർക്കും തന്നെക്കൊണ്ട് ഒരു ദ്രോഹവും ഇല്ല എന്നും രേണു പറയുന്നു..
ഇപ്പോള്‍ ദേവത എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലെ ജിന്റൊ, രജിത് സര്, നന്ദകിഷോര്‍ എന്നിവരുടെ കൂടെയാണ്. രേണു സുധി വളര്‍ന്ന് വരുന്നത് കുറച്ച് കൃമികടിയുളളവര്ക്ക് സഹിക്കുന്നില്ല. ഈ പറയുന്നവര്‍ അവിടെ നിന്ന് പറയുകയേ ഉളളൂ. മുന്നില്‍ വന്ന് നിന്ന് പറഞ്ഞാല്‍ അറിയാം രേണു സുധി ആരാണ് എന്ന്, രേണു പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications