Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധിക്ക് സോഷ്യൽ മീഡിയ വഴി 2 ലക്ഷം എങ്കിലും കിട്ടുന്നുണ്ടാകും, പിന്നെ എന്തിന് ബിഗ് ബോസിൽ അത് പറഞ്ഞു'

വളരെ പെട്ടെന്നാണ് രേണു സുധി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ദാസേട്ടൻ കോഴിക്കോട് എന്ന സോഷ്യൽ മീഡിയ താരവുമായി ചേർന്നുള്ള രേണുവിന്റെ റീൽ വീഡിയോ ആയിരുന്നു സോഷ്യൽ ലോകത്ത് തരംഗമായത്. വീഡിയോയോ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. എന്നാൽ വിമർശന കമന്റുകളിൽ രേണു തളർന്നില്ലെന്ന് മാത്രമല്ല ഇത്തരത്തിലുള്ള കൂടുതൽ വീഡിയോകളുമായി രേണു പ്രേക്ഷകർക്ക് മുന്നിലെത്തി.

പിന്നീട് നാടകങ്ങളിലും ഷോട്ട് ഫിലിമുകളിലും രേണു അഭിയിച്ച് തുടങ്ങി. രേണു സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ എന്ത് സംസാരിച്ചാലും അത് ചർച്ചയാകുന്ന തരത്തിലായി പിന്നീട് കാര്യങ്ങൾ. ഇതിനിടെയാണ് രേണുവിന്റെ വീടിനെ ചൊല്ലിയുള്ള വിവാദം ഉടലെടുക്കുന്നത്.

renusudhinewsmain-

കെച്ച്ഡിസി എന്ന കൂട്ടായ്മ ഒരുക്കി തന്ന 'സുധിലയം' എന്ന തന്റെ വീട്ടിൽ ചോർച്ച ഉണ്ടെന്നായിരുന്നു രേണുവിന്റെ ആരോപണം. എന്നാൽ ധാനം കിട്ടിയ വീടിനെതിരെ പരാതി പറഞ്ഞതിൽ രേണുവിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. വീട് നിർമ്മിച്ച് നൽകിയ കെച്ച്ഡിസി ഫിറോസും രേണുവിനെ രംഗത്തെത്തിയതോടെ ചർച്ച കൊഴുത്തു. രേണു തങ്ങളെ അപമാനിക്കുകയാണെന്നും വീടിന് ചോർച്ചയില്ലെന്നും ഫിറോസ് വിശദീകരിച്ചു.

അതേസമയം വിവാദം കടുത്തതോടെ ഇനി വാടക വീട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് രേണു മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു. ബിഗ് ബോസിൽ പോകുന്നതിന് മുൻപ് പോലും സ്വന്തം വീട്ടിൽ നിന്നല്ല, മറിച്ച് ചേച്ചിയുടെ വാടക വീട്ടിൽ നിന്നായിരുന്നു രേണു വീഡിയോ ചെയ്തത്.

ബിഗ് ബോസിൽ എത്തിയപ്പോഴും രേണുവിന്റെ വീഡിയോ ചർച്ചയായി. ഇതിനിടയിൽ താൻ ബിഗ് ബോസിലേക്ക് വന്നത് ചെറിയ വീട് വയ്ക്കാനാണെന്നും രേണു പറഞ്ഞു. എന്നാൽ രേണുവിന്റെ ഈ വാക്കുകൾക്കെതിരെ ഇപ്പോൾ ചിലർ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തമായി വീടുണ്ടായിട്ടും ഇത്തരത്തിലൊരു കാര്യം രേണു ചർച്ചയാക്കിയത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.

ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ ചർച്ചയായൊരു കുറിപ്പ് ഇങ്ങനെ-'എനിക്ക് ചെറിയ വീട് വയ്ക്കണം, അതിനുവേണ്ടിയാണ് ബിഗ്ബോസിൽ വന്നത് - വെളിപ്പെടുത്തലുമായി രേണു സുധി. അല്ല , അറിയാഞ്ഞിട്ട് ചോദിക്കുകയാണ്. സുധി ചേട്ടൻ പോയ സമയത്ത് നാട്ടുകാരെല്ലാവരും കൂടി പിരിവിട്ട ഒരു വീട് വെച്ച് തന്നിരുന്നല്ലോ. ആ വീടിന് എന്തുപറ്റി? അതിന് എന്തെങ്കിലും കുറവുള്ളത് കൊണ്ടാണോ നിങ്ങൾ പുതിയ ഒരു വീട് വയ്ക്കാൻ വേണ്ടി ബിഗ്ബോസിൽ പോയത്?

നിങ്ങൾക്ക് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന വരുമാനം തന്നെ ഏകദേശം ഒരു ലക്ഷം കാണുമല്ലോ. അങ്ങനെയാണെങ്കിൽ ഏകദേശം ഒരു വർഷത്തെ വരുമാനം കൊണ്ട് തന്നെ നല്ലൊരു വീട് വയ്ക്കാമല്ലോ?! ഒരു വീട് വയ്ക്കാൻ വേണ്ടി നിങ്ങൾക്ക് ബിഗ് ബോസിൽ പോകേണ്ട കാര്യം ഉണ്ടായിരുന്നോ? അല്ലെങ്കിലും ഇവരെ പറഞ്ഞിട്ടു കാര്യമില്ല. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കോമാളിത്തരം ആരെങ്കിലും കാണിച്ചാൽ ഉടനെ തന്നെ അവരെ ബിഗ് ബോസിൽ വിളിച്ചു കയറ്റുന്ന ബിഗ് ബോസ് എന്ന പരിപാടിയുടെ നടത്തിപ്പുകാരെ പറഞ്ഞാൽ മതിയല്ലോ.

അല്ലെങ്കിലും ഇവരെയൊക്കെ എന്ത് കാര്യത്തിനാണ് ബിഗ് ബോസിൽ കൊണ്ടുവന്നത്? പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ അവിടെ ചുമ്മാ ചടഞ്ഞു കൂടി ഇരിക്കാൻ ഒരാൾ. ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതുപോലെ മലപോലെ വന്നിട്ട് എലിയായി പോയാൽ മറ്റൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല', കുറിപ്പിൽ പറഞ്ഞു. എന്നാൽ കുറിപ്പിന് താഴെ രേണുവിനെ അനുകൂലിച്ചാണ് പലരും കമന്റ് ചെയ്തത്.

അതിൽ വന്നവർക്കൊക്കെ നല്ല വരുമാനമുള്ളവരുതന്നെയാ. യുട്യൂബ് വഴി കാശു കിട്ടുന്നവർ.
പിന്നെ രേണുവിനെ മാത്രം കുറ്റം പറയാൻ എന്തിരിയ്ക്കുന്നുവെന്നാണ് ചിലർ കുറിച്ചത്. നാട്ടുകാർ വച്ചു കൊടുത്ത വീട്ടിൽ. താമസിക്കാതെ ഇരിക്കുന്നതാണ് സമാധാനം എന്നായിരുന്നു മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+