Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി മോഹന്‍ലാലിന്റെ തന്തക്ക് വിളിക്കുമോ? എല്ലാ കാര്യങ്ങളും ഞാന്‍ പുറത്ത് വിട്ടിട്ടില്ല: താജ് പത്തനംതിട്ട

രേണു സുധിക്കെതിരെ വീണ്ടും വിമർശനവുമായി കൊല്ലം സുധിയുടെ സുഹൃത്തും കലാകാരനുമായ താജുദ്ദീന്‍ പത്തനംതിട്ട. എനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമാണമാണ് നടക്കുന്നത്. അധികവും ഫേക്ക് ഐഡികളില്‍ നിന്നാണ്. കുടുംബത്തെ അടക്കം വലിച്ചിഴച്ചുകൊണ്ട് ഒരുപാട് മോശം കമന്റുകള്‍ കണ്ടു. ഇതൊന്നും ഞാന്‍ വായിക്കാന്‍ പോകാറില്ലെങ്കിലും എന്നെ ഇഷ്ടമുള്ള സുഹൃത്തുക്കള്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് വാട്സാപ്പില്‍ അയച്ച് തരും. എന്നാല്‍ നേരിട്ട് വിളിക്കുന്ന നൂറില്‍ അധികം ആളുകള്‍ പോസിറ്റിവ് ആയിട്ടാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നെ പറയുന്നത് ഞാന്‍ ആസ്വദിക്കും. പക്ഷെ എന്റെ കുടുംബത്തേയും മരണപ്പെട്ട് പോയ അച്ഛനേയുമൊക്കെ പറയുന്നത് എനിക്ക് സഹിക്കുന്നില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ വീണ്ടും പ്രതികരിക്കാമെന്ന് വെച്ചത്. തെറിവിളികള്‍ക്ക് അപ്പുറം ഭീഷണിയിലേക്ക് കടന്നിട്ടില്ല. നെഗറ്റീവ് കമന്റ് അടിക്കുമ്പോള്‍ എന്റെ കുടുംബം എന്നെ ഉപേക്ഷിച്ച് പോയാല്‍ ഞാന്‍ തകർന്ന് പോകും. അങ്ങനെ ഒരിക്കലും പോകില്ലെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.

renu-sudhi-

രേണുവും കൊല്ലം സുധിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടില്ല. ചില കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. എന്നെക്കുറിച്ച് ഇല്ലാത്ത വിഷയങ്ങള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ പ്രതിരോധിച്ചത്. രേഷ്മ പി തങ്കച്ചന്റെ (രേണു സുധി) പിതാവ് എന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴച്ചു. അതിനും മുമ്പ് ഫിറോസ് ഞാന്‍ ഒരു മിമിക്രി ആർട്ടിസ്റ്റിന് വീട് വെച്ചുകൊടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടതായി പറഞ്ഞിരുന്നു. പക്ഷെ അത് വെച്ചുകൊടുക്കില്ലെന്ന് വ്യക്തമാക്കിയെന്നും താജുദ്ദീന്‍ പറയുന്നു. ന്യൂസ് ടുഡെ മലയാളം എന്ന യൂട്യുബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ഒരു യൂട്യുബ് ചാനലില്‍ ഇരുന്ന് 'താജുദ്ദീന്‍ ആരാ.. എന്റെ തന്തയോ എന്ന്' രേണു സുധി ചോദിക്കുന്നത് കേട്ടു. രേഷ്മ പി തങ്കച്ചന്റെ അച്ഛനാകാനുള്ള പ്രായമൊന്നും എനിക്കില്ല എന്നതാണ് അതിനുള്ള മറുപടി. 1976 ലാണ് ഞാന്‍ ജനിച്ചത്. അതായത് അമ്പത് വയസ്സിന് താഴെ മാത്രമാണ് എന്റെ പ്രായം. രേഷ്മ പി തങ്കച്ചന് ഇരുപതോ മുപ്പതോ അല്ലാലോ പ്രായം. അങ്ങനെ ആണെങ്കില്‍ അവർ തെളിവ് കാണിക്കട്ടെ.

ഇനി രേഷ്മ പി തങ്കച്ചന് ബിഗ് ബോസില്‍ കിട്ടിയെന്ന് കരുതുക. അവിടെ ലാലേട്ടന്‍ എന്തായാലും വഴക്ക് പറയും. അപ്പോള്‍ മോഹന്‍ലാലിനെ പോലുള്ള ഒരാളുടെ തന്തക്ക് രേണു സുധി വിളിക്കുമോ. ആ വസ്തു ഫ്രീയായി കൊടുത്ത ബിഷപ്പ് ആരാണ്, എന്റെ തന്തയാണോയെന്ന് ചോദിച്ചു. ഇതൊക്കെ എന്ത് മര്യാദയാണ്. രേഷ്മ പി തങ്കച്ചന്‍ കാണിക്കുന്ന ഈ പരിപാടികള്‍ ശരിയായ നടപടി അല്ല. നാളെ ഈ തങ്കച്ചന്റെ തന്തക്ക് രേഷ്മ വിളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

രേണു സുധി എന്ന് വിളിക്കാതെ രേഷ്മ പി തങ്കച്ചന്‍ എന്ന് വിളിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. ഇളയകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ഞാനാണ് എടുത്തു കൊടുത്തത്. അതില്‍ മാതാവിന്റെ പേര് രേഷ്മ പി തങ്കച്ചന്‍ എന്നാണ്. രേണു സുധി എന്ന് ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയിട്ടുണ്ടെങ്കില്‍ അത് കാണിക്കട്ടെ.

ഞാന്‍ വ്യാജ സർട്ടിഫിക്കറ്റ് വഴിയാണ് ജോലി നേടിയതെന്ന ഒരു ആരോപണം ഉന്നയിക്കുന്നത് കണ്ടു. എന്നാല്‍ ഞാന്‍ 2005 ല്‍ പി എസ് സി പരീക്ഷ എഴുതിയതിന്റെ അടക്കം രേഖകള്‍ അടക്കം എന്റെ കയ്യില്‍. പരീക്ഷ ഹാള്‍ ടിക്കറ്റ്, പി എസ് സി അഡ്വൈസ് എന്നിവയെല്ലാം ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആരെങ്കിലും ഇതുപോലൊരു ആരോപണം ഉന്നയിച്ച് വന്നാല്‍ ഇതൊക്കെയാണ് എനിക്ക് കാണിക്കാനുള്ള തെളിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+