Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിക്കൊന്നും കളി മനസ്സിലായിട്ടില്ല: അനീഷിനെ ശരിക്കും പൂട്ടിയത് ആര്യനാണ്; ഇതാണ് ഗെയിം

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് കോമണറായി എത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താരമാണ് അനീഷ്. വീടിനുള്ളിലെ മറ്റ് മത്സരാർത്ഥികള്‍ക്കും വലിയൊരു വിഭാഗം പ്രേക്ഷകർക്കും അനീഷ് ഒരു ചൊറിയന്‍ കഥാപാത്രമാണെന്ന് തോന്നാമെങ്കിലും അദ്യ ആഴ്ചയില്‍ തന്നെ പരമാവധി സ്ക്രീന്‍ സ്പെയിസ് ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അനീഷിനെതിരെ ഗെയിം കളിക്കുന്നതില്‍ പലർക്കും മേല്‍ക്കൈ നേടാന്‍ സാധിക്കുന്നില്ല എന്നതാണ് മറ്റൊരു കാരം. അദ്ദേഹത്തിന്റെ ട്രിഗറില്‍ മറ്റുള്ളവർ വീണു പോകുന്നു. അതിന് വ്യക്തമായ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസത്തെ രേണു സുധിയുമായുള്ള വിഷയം. പ്രകോപിതയായ രേണുവിന് അനീഷിനോട് പതിവ് പോലെ പൊട്ടിത്തെറിക്കേണ്ടി വന്നു. എന്നാല്‍ അനീഷിനെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിച്ച താരം ആര്യന്‍ ആണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

aneesh-aryan-

അനീഷിന്റെ പ്രവചനാത്മക കളി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആര്യൻ ഇന്ന് കാണിച്ചുകൊടുത്തു. അനുവിനെ ട്രിഗർ ചെയ്യാൻ അനീഷ് ഉപയോഗിക്കുന്നത് ക്ലിഷേ വാചകങ്ങളാണ്: "നീ ആകാശത്തെ താരം, ഞാൻ സാധാരണക്കാരൻ, കർഷകൻ. നീ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങിവാ." ആദ്യ രണ്ട് ദിവസം അനു ഈ വാക്കുകളിൽ വീഴാതിരുന്നെങ്കിലും, ഇന്നലെ അതിൽ വീണു. ശരത് കൂടെ ഏറ്റുപിടിച്ചപ്പോൾ അനുവിന്റെ നിയന്ത്രണം നഷ്ടമായി. "ഞാൻ ഈ പ്രോഗ്രാം ഇത്രയും കണ്ടിട്ടില്ല," എന്നാണ് അനു പറഞ്ഞത്. രണ്ട് വർഷമായി ഇതിനുവേണ്ടി മാത്രം ലീവെടുത്ത് പ്രവർത്തിക്കുന്ന അനീഷിന്റെ മുൻ‌തൂക്കം ഇവിടെയാണ് പ്രകടമാകുന്നത്.

എന്നാൽ, അനീഷ് ആര്യന്റെ മേൽ ഇതേ തന്ത്രം ഉപയോഗിച്ചു: "നീ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ, മൂന്നാറിൽ റിസോർട്ടുള്ള മുതലാളി, ഞങ്ങളോട് നിനക്ക് പുച്ഛമാണ്." പക്ഷേ, ആര്യൻ ഈ സ്കൂൾ തലത്തിലുള്ള ട്രിഗറിങ് തിരിച്ചടിച്ചു: "ശരി, ഞാൻ മുതലാളിപ്പയ്യനാണ്. നിനക്ക് മൂന്നാറിൽ ഫ്രീ സ്റ്റേ ഓഫർ ചെയ്യാം." അനീഷിന്റെ 'കോമണർ കാർഡ്' കളി പൊളിച്ചതോടെ, അനീഷ് ആ നമ്പർ വീണ്ടും ആര്യന്റെ മേൽ ഉപയോഗിച്ചില്ല.

ഇതിനുള്ള ശരിയായ കൗണ്ടർ ഇതാണ്: "ശരി, ഞാൻ മാലാഖയാണ്, ആകാശത്ത് നിന്ന് താഴേക്ക് വരാൻ ബുദ്ധിമുട്ടാണ്," എന്ന് പറഞ്ഞ് ട്രിഗർ ചെറുക്കുക. അനു ഒരിക്കൽ ഇത് പറഞ്ഞെങ്കിലും, അതിൽ നിലനിൽക്കാൻ കഴിഞ്ഞില്ല.

അനീഷിനെ ഒതുക്കാൻ ഇതേ വേണ്ടൂ. പക്ഷേ, അവന്റെ ചൂണ്ടയിൽ കൊത്താനുള്ള മത്സരമാണ് അവിടെ. റെന ഈ തന്ത്രം ചിലർക്ക് ബോധ്യപ്പെടുത്താൻ ശ്രമിച്ചു, പക്ഷേ പലർക്കും ഇപ്പോഴും മനസ്സിലായിട്ടില്ല. ബിന്നി, റെന, ആര്യൻ എന്നിവർ മാത്രമാണ് ബുദ്ധിപൂർവം കളിക്കുന്നത്. ബാക്കിയുള്ളവർ, അഴിച്ചുവിട്ട കോഴികളെപ്പോലെ അനീഷിന്റെ ചുറ്റും കറങ്ങി, കാറി, കരഞ്ഞ് നടക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+