നെറ്റിയിലൊക്കെ പേൻ ഉണ്ടേൽ ഞാൻ ഇങ്ങനെ ഇരിക്കുമോ? അനുമോളോട് മിണ്ടിയില്ല?..രേണു സുധിയുടെ മറുപടി
ബിഗ് ബോസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്ന് രേണു സുധി. എല്ലാ പ്രശ്നത്തിലും പോയി തലയിട്ട് സ്ക്രീൻസ്പേസ് കണ്ടെത്തണമെന്ന് കരുതുന്നില്ല. ബിഗ് ബോസിൽ കയറിയ അന്ന മുതൽ തന്നെ താൻ ട്രോമയിലായി. സുധിച്ചേട്ടൻ മരിച്ചപ്പോൾ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. ആ ട്രോമ അങ്ങനെയാണ് എന്നെ വിട്ട് പോയത്. അതേ ട്രോമയാണ് ഹൗസിൽ പോയപ്പോൾ വീണ്ടും അനുഭവിച്ചത്. മനുഷ്യന്റെ മനസല്ലേ, മുൻകൂട്ടി കണ്ടിട്ടല്ലല്ലോ പോയത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോഴാണ് മനസിന് വെട്ടം വന്നത്',രേണു സുധി പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം
'അക്ബർ സെപ്റ്റിക് ടാങ്കെന്ന് വിളിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. പിന്നെ ലാലേട്ടനെ പോലൊരാൾ ക്ഷമിക്കാൻ പറഞ്ഞപ്പോഴാണ് അങ്ങനെ ക്ഷമിക്കാൻ തോന്നിയത്.ബിഗ് ബോസിൽ ഒരു ദിവസമെങ്കിലും നിൽക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 35 ദിവസം ഞാൻ അവിടെ നിന്നു. മനസ് ശരിക്കും എന്റെ കൈയ്യിൽ നിന്ന് പോയി.

പുറത്തിറങ്ങി വന്നപ്പോൾ പലരും ചോദിച്ചു എത്ര വോട്ട് ചെയ്തതാണ് കുറച്ചൂടെ നിന്നൂടായിരുന്നോവെന്ന്. ഈ പറയുന്നവർക്ക് അവിടുത്തെ അവസ്ഥ മനസിലാകില്ല. ഞാൻ ബിഗ് ബോസ് ഹൗസ് എക്സ്പീരിയൻസ് ചെയ്യാൻ പോയതാണ്. ഫിസിക്കൽ ടാസ്ക് എന്നെ കൊണ്ട് ബുദ്ധിമുട്ടായിരിക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു.
ഹൗസിൽ വിറപ്പിക്കാൻ പോയവരാണ് ഞാനും ശാരികയുമൊക്കെ. ശാരിക അകത്ത് കയറി സംസാരിച്ചിരുന്നു. നൂറയും ആദിലയും ശാരികയുമൊക്കെ നല്ല സുഹൃത്തുക്കളായിരുന്നു. ഹൗസിൽ പോയപ്പോൾ എനിക്കുണ്ടായിരുന്ന അഹങ്കാരി ടാഗ് ഒക്കെ മാറി കിട്ടി എന്നത് സന്തോഷം.
അനുമോളെ സുധിച്ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്ന കാലം തൊട്ടേ അറിയാം. ഭയങ്കര ജോളി അടിച്ച് നടക്കുന്ന കുട്ടിയായിരുന്നു. എന്നാൽ ഹൗസിൽ വന്നപ്പോൾ എന്ത് പറയുമ്പോഴും വിഷമിക്കുന്നു , കരയുന്നു എന്നതൊക്കെ അത്ഭുതപ്പെടുത്തി. അവളോട് ഇക്കാര്യം സംസാരിച്ചു. ചേച്ചി പുറത്തങ്ങനെ ഞാൻ മിണ്ടുമായിരുന്നു, പക്ഷെ ഇവിടെ വന്നപ്പോൾ അങ്ങനെ അല്ലെന്ന് പറഞ്ഞു.
അനുമോളുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. അന്ന് അവാർഡ് നൈറ്റ് നടക്കുന്നതിന് തലേന്നാൾ ഞാൻ അനുമോളെ വിളിച്ചിരുന്നു. നീ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു. ഞങ്ങൾ സംസാരിച്ചിട്ടാണ് വന്നത്. അവിടെ വെച്ചിട്ടും സംസാരിച്ചു. മിണ്ടാത്ത സമയത്തെ വീഡിയോ കട്ട് ചെയ്ത് ഇട്ട് ആരോ പ്രചരിപ്പിച്ചതാണ്.
ഇറങ്ങിപ്പോകണം എന്ന് പറഞ്ഞത് കൊണ്ട് പണികിട്ടി എന്ന് കരുതിയല്ല ഇറങ്ങി പോന്നത്. കാല് പിടിച്ചാൽ നിർത്തുമായിരിക്കും. ഞാൻ സന്തോഷത്തോടെയാണ് ഇറങ്ങിപ്പോകുന്നത്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ബിഗ് ബോസിലേക്ക് റീ എൻട്രി കിട്ടിയാൽ പോകില്ല. ഇപ്പോഴാണ് സമാധാനവും സന്തോഷവും തിരികെ കിട്ടിയത്.
ബിഗ് ബോസിൽ ഹൈജീൻ വിഷയമാണ് വിഷമം ഉണ്ടാക്കിയത്. അനുമോളോട് ശത്രുതയൊന്നുമില്ല. കാരണം അതൊക്കെ പറഞ്ഞെങ്കിലും എന്നോട് വന്ന് ഭക്ഷണം വേണോ ഉണ്ടാക്കിത്തരാം എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ അനു അങ്ങനെ പബ്ലിക് ആയി പറയേണ്ടിയിരുന്നെന്ന് തോന്നി.
മുടി ചെയ്ത തന്ന റൂമയെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. വളരെ നന്നായാണ് അവർ ചെയ്ത് തന്നത്. മുടി എക്സ്റ്റെഷൻ ചെയ്ത് രണ്ടാം ആഴ്ച ബിഗ് ബോസ് ഹൗസിലേക്ക് പോയിരുന്നു. അവിടെ ചീകാൻ നല്ല ചീപ്പോ, ഷാംപൂവോ ഒന്നും ആദ്യം കിട്ടിയിരുന്നില്ല. 21 ദിവസം കഴിഞ്ഞാണ് ഞങ്ങൾക്ക് ഞങ്ങളുടെ സാധനങ്ങളൊക്കെ ലഭിച്ചത്. പേൻ വിഷയം വന്നപ്പോൾ വിഷമമായി പോയി. തലനിറയെ പേനുള്ള ഞാൻ ഇങ്ങനെ ഇരിക്കുമോ? കുഞ്ഞ് ചീപ്പൊക്കെ ഇട്ട് അമർത്തിയാണ് മുടിയൊക്കെ ചീകിയത്. അപ്പോൾ മുടിയൊക്കെ പൊട്ടിപ്പൊട്ടി പോയി. വീണ്ടും റൂമയിൽ തന്നെ പോയി ശരിയാക്കണം', രേണു പറഞ്ഞു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications