Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവനും ദിലീപിനും സംഭവിച്ചത് പോലെ രേണുവും ചെയ്യുമോ?';എനിക്ക് ആങ്ങളയെ തിരിച്ചറിയാം, മറുപടി

വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് രേണു സുധി. ഭർത്താവായ കൊല്ലം സുധിയുടെ ആണ്ട് ദിവസം ആഘോഷമാക്കി എന്നടക്കമുള്ള വിമർശനങ്ങളാണ് അടുത്തിടെ രേണു കേട്ടത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് രേണു. ദി ഫൈനൽ ന്യൂസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മറുപടി. രേണുവിന്റെ വാക്കുകളിലേക്ക്

'നടന്നത് രണ്ടാമത്തെ വർഷത്തെ ചടങ്ങാണ്. രാവിലെ കല്ലറയിൽ പോയി തിരിവെച്ചു, വീട്ടിൽ വന്ന് പ്രാർത്ഥിച്ചു, അതോടെ ചടങ്ങ് കഴിഞ്ഞു. ആ ദിവസം വീട്ടിൽ ഓൺലൈൻ മാധ്യമങ്ങൾ വന്നിരുന്നു, സഹപ്രവർത്തകരും കുടുംബാംഗങ്ങളും വന്നിരുന്നു. ഇവരൊക്കെ വരുമ്പോൾ വീട്ടിൽ കരഞ്ഞുകൊണ്ടിരിക്കാൻ എനിക്ക് പറ്റില്ല. ആളുകൾ വരുമ്പോൾ അവരോട് നന്നായി ഇടപെടണം. കുറേ നാൾ കഴിഞ്ഞ് കാണുന്നവരാണ്. എനിക്ക് വേണമെങ്കിൽ അടുക്കളയിൽ പോയി ഉള്ളിയിട്ട് കരയാമായിരുന്നു. ഞാൻ രാവിലെ കല്ലറയിൽ പോയി പ്രാർത്ഥിച്ച സമയത്ത് കരയാതെ പിടിച്ച് നിൽക്കുകയായിരുന്നു. എന്നിട്ട് പോലും കേട്ടത് ഇവൾ അഭിനയിക്കുകയാണെന്നാണ്. അപ്പോൾ കരഞ്ഞാലോ, അതിനും കേൾക്കുമായിരുന്നു.

dileep-kavya-renu-sudhi-

ഞാൻ എന്ത് ചെയ്താലും വിമർശനമാണ്. ഇപ്പോൾ കുറച്ച് നാളല്ലേ ആയുള്ളൂ ഞാൻ ഫേമസ് ആയിട്ട്, അതുവരെ ഞാൻ എന്ത് ചെയ്യുന്നു ഭക്ഷണം കഴിച്ചോ, എന്റെ മക്കൾ ഭക്ഷണം കഴിച്ചോ എന്ന് നോക്കിയോ?, 10 രൂപ ആരേലും തന്നോ? ഈ കുറ്റം പറയുന്നവർ ആരേലും ഉണ്ടായിരുന്നോ? ഞാൻ ഭരണഘടനയിൽ പറയുന്നതിന് വിരുദ്ധമായൊരു കാര്യവും ചെയ്തിട്ടില്ല. ക്രിമനിൽ പശ്ചാത്തലമുള്ള ആളല്ല ഞാൻ.

ഞാൻ എന്റെ സഹപ്രവർത്തകർ വന്നപ്പോൾ ഒന്ന് ചിരിച്ചു. അന്ന് എന്റെ ആൽബം റിലീസ് ആകുന്ന ദിവസം കൂടിയായിരുന്നു. ഞാൻ അതിനെ കുറിച്ച് പറഞ്ഞു. സുധിച്ചേട്ടന്റെ ആണ്ടാണെന്ന് കരുതി അവർക്ക് അത് റിലീസ് ചെയ്യാതിരിക്കാൻ പറ്റുമോ?

പിന്നെ അലിൻ ജോസ് പെരേരയെ കുറിച്ച് വന്ന ആരോപണം, അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്, നല്ലൊരു ആർട്ടിസ്റ്റായി തന്നെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. എന്നെ ചേച്ചിയെന്നാണ് വിളിക്കുന്നത്. ചടങ്ങിൽ വന്ന ആരോ ആണ് ഒരു കുഞ്ഞിന് വേണ്ടി ഒരു ഡാൻസ് കളിക്കുമോയെന്ന് പെരേരയോട് ചോദിച്ചത്. എനിക്ക് അത് തെറ്റായി തോന്നിയിട്ടില്ല. മരണദിവസം അല്ലല്ലോ, മരണം കഴിഞ്ഞ് രണ്ടാം വർഷമല്ലേ. ഞാൻ എന്തായാലും അലിന്റെ കൂടെ കൂടി കാബറെ നൃത്തമൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഇവൾക്ക് സങ്കടമില്ലേയെന്നാണ് വിമർശനം. എന്റെ സങ്കടം ഇവരാണോ തീരുമാനിക്കുന്നേ? എനിക്ക് എന്റെ ഭർത്താവ് നഷ്ടപ്പെട്ട സങ്കടമാണ്, എന്റെ മക്കൾക്ക് അച്ഛൻ നഷ്ടപ്പെട്ട സങ്കടവും. എനിക്ക് എന്റേതായ ശരികളുണ്ട്. ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ നേർക്ക് നേരെ നിന്നാണ് ഞാൻ സംസാരിക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങളെ ഞാൻ വിളിച്ചതല്ല. അതിൽ കുറച്ച് പേർ എന്റെ സുഹൃത്തുക്കളാണ്. അവരോട് ക്യാമറ എടുത്ത് വരാൻ പറഞ്ഞിട്ടില്ല. ഞാൻ മാത്രമേ ഉള്ളോ ഭർത്താവ് മരിച്ച സ്ത്രീ. ഇവരൊക്കെ പറയുന്നത് പോലെ വരിഞ്ഞ് മുറുക്കി നിൽക്കണോ? അതൊന്നും നടക്കില്ല', രേണു സുധി പറഞ്ഞു.

ആൽബത്തിൽ ഒന്നിച്ച് അഭിനയിച്ച പ്രതീഷുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിമർശനങ്ങൾക്കും രേണു മറുപടി നൽകി. ദിലീപിന്റെ ജീവിതത്തിൽ കാവ്യ മാധവനും കൂട്ടുകാരിയായിട്ടാണ് വന്നതെന്നും പ്രതീഷിന്റെ കുടുംബം രേണുവായി നശിപ്പിക്കരുതെന്നുമുള്ള വിമർശനങ്ങൾക്കായിരുന്നു മറുപടി. 'ഈ പറയുന്നവർക്കൊന്നും വേറെ പണിയില്ലേ? ആദ്യം ഇവർ ഇവരുടെ കുടുംബത്തെ കുറിച്ചൊക്കെ നോക്ക്. എന്തിനാണ് കാവ്യചേച്ചിയുടേയും ദിലീപേട്ടന്റേയും കാര്യമൊക്കെ പറയുന്നത്. രേണു സുധി കാരണം പ്രതീഷ് പ്രകാശിന്റെ കുടുംബം എന്തായാലും നശിക്കാൻ പോകുന്നില്ല. കാരണം അതുപോലൊരാളല്ല പ്രതീഷ്. പിന്നെ അച്ഛനേയും മകനേയും ആങ്ങളേയുമെല്ലാം തിരിച്ചറിയാനുള്ള കഴിവ് ദൈവം തമ്പുരാൻ നേരത്തേ തന്നിട്ടുണ്ട്. പ്രതീഷിന്റെ ഭാര്യയ്ക്ക് എന്നെ നന്നായി അറിയം. അവൻ എന്റെ അനിയനാണ്', രേണു സുധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+