രേണു സുധി കുടഞ്ഞു വിട്ടു: അനീഷിന് പിടിച്ച് നില്‍ക്കാനായില്ല: എന്തായാലും ലാലേട്ടന്‍ വന്ന് പറത്തി വിടും
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ ഏറ്റവും മികച്ച സ്ട്രാറ്റജികളില്‍ ഒന്നാണ് 'ഒറ്റപ്പെടല്‍'. മറ്റ് മത്സരാർത്ഥികളിലാല്‍ ഒറ്റപ്പെടുന്ന താരങ്ങള്‍ക്ക് പുറത്ത് പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിക്കുകയും അവർ വിജയികളോ രജത്കുമാറിനെയും റോബിനേയും പോലെയോ താരരാജാക്കന്മാരും ആകാറുണ്ട്. ബിഗ് ബോസില്‍ എത്തുന്ന പല താരങ്ങളും ഇത്തരത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്.
ബിഗ് ബോസ് സീസണ്‍ 7 നിലും ഇത് വ്യത്യാസം ഒന്നുമില്ല. കോമണറായി വന്ന അനീഷാണ് ഒറ്റപ്പെട്ട് നിന്ന് താരരാജാവായി മാറാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സഹമത്സരാർത്ഥികള്‍ അത് കൃത്യമായി മനസ്സിലാക്കുകയും അനീഷിനെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. എന്നിരുന്നാലും അനീഷ് മറ്റുള്ളവരുമായി ഏതെങ്കിലും തരത്തില്‍ അടിയുണ്ടാക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്.

അനീഷിന്റെ ഈ തന്ത്രം പ്രേക്ഷകർക്കിടയില്‍ വിവിധ തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. താൻ വലിയ സംഭവമാണെന്ന് ഹൗസിലുള്ളവരെ ധരിപ്പിക്കാൻ അനീഷ് നന്നായി ശ്രമിക്കുന്നുണ്ട്. എന്തായാലും മത്സരാർത്ഥികളെല്ലാം അനീഷിന് എതിരായാണ് നില്‍ക്കുന്നത്. എന്തായാലും ലാലേട്ടൻ വരുന്ന എപ്പിസോഡില്‍ അനീഷിനെ ഒന്ന് നന്നായി കുടയാനാണ് സാധ്യതയെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
'ഞാന്‍ കണ്ണടയ്ക്കും തലകുത്തി നില്‍ക്കും. താൻ തന്റെ കാര്യം നോക്കടോ. ആണാണെന്ന് പറഞ്ഞ് പെണ്ണുങ്ങളുടെ വായിരിക്കുന്നത് കേള്‍ക്കുന്നത് എന്തിനാണ്.
എന്റെ പൊന്ന് ബിഗ് ബോസേ.. ഇതിനെ കൊണ്ട് മടുത്ത്....'രാവിലെ തന്നെ ബിബി ഹൗസില്‍ വൻ അടിയാണ്. അനീഷും രേണു സുധിയും തമ്മില്‍ പൊരിഞ്ഞ പോര്. വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് അനീഷ് പറഞ്ഞതോടെയാണ് തർക്കത്തിന് തുടക്കമാകുന്നത്.
താൻ ഉറങ്ങിയില്ലെന്ന് രേണു സമാധാനത്തോടെ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാൻ കൂട്ടാക്കാതെ നില്‍ക്കുകയായിരുന്നു അനീഷ്. പറഞ്ഞ് പറഞ്ഞ് സഹികെട്ട രേണു അവസാനം അനീഷിന് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. സത്യത്തില്‍ അനീഷിന് വേണ്ടതും ആ പൊട്ടിത്തെറി ആണ്. ബി ബി ഹൗസിനുള്ളില്‍ ഒരു ഒറ്റപ്പെടല്‍ സ്ട്രാറ്റജി ആണ് അനീഷ് നടത്തുന്നത്.
അതിനായി അനീഷ് ആദ്യം ചെയ്യുന്നത് ആളുകളെ ലക്‌ഷ്യം വെച്ച് ട്രിഗർ ചെയ്യുക എന്നതാണ്. വന്ന് അഞ്ച് ദിവസം ആയതേ ഉള്ളു എങ്കിലും അനീഷ് എല്ലാവരെയും നന്നായി വെറുപ്പിച്ച് വെച്ചിട്ടുണ്ട്. അത് ബിഗ്‌ബോസിനകത്തും പുറത്തും ചർച്ചയായിട്ടുണ്ട്. ഓരോ കാരണം കണ്ടെത്തി മത്സരാർത്ഥികളെ ട്രിഗർ ചെയ്യുന്നതോടെ അവർ അനീഷിന് നേരെ തിരിയും.
അങ്ങനെ ഓരോരുത്തരെയായി ചെയ്യുന്നു. അവസാനം മറ്റ് മത്സരാർത്ഥികളെല്ലാം ഒരു ടീമും അനീഷ് മാത്രം ഒറ്റയാള്‍ പോരാളിയുമാകും. അങ്ങനെ മറ്റുള്ളവരെല്ലാം തന്നെ ഒറ്റപ്പെടുത്തുവകയാണെന്ന് പറഞ്ഞ് ആ ട്രാക്ക് പിടിച്ച് കേറാനാണ് അനീഷിന്റെ ശ്രമം. രേണുവുമായി മാത്രമല്ല അനീഷ് അടി ഉണ്ടാക്കിയിട്ടുള്ളത്. ഷാനവാസ്, അക്ബർ, ആര്യൻ, അപ്പാനി ശരത്ത് ഇവരെയെല്ലാം അനീഷ് മാക്സിമം ട്രിഗർ ചെയ്ത് വെറുപ്പിച്ച് വെച്ചിട്ടുണ്ട്.
അത് മാത്രമല്ല ഇനി വരും ആഴ്ചകളിലെല്ലാം താൻ തന്നെയാവും അടുത്ത ക്യാപ്റ്റൻ എന്ന വീരവാദവും അനീഷ് മുഴക്കിയിട്ടുണ്ട്. താൻ വലിയ സംഭവമാണെന്ന് ഹൗസിലുള്ളവരെ ധരിപ്പിക്കാൻ അനീഷ് നന്നായി ശ്രമിക്കുന്നുണ്ട്. എന്തായാലും മത്സരാർത്ഥികളെല്ലാം അനീഷിന് എതിരെയാണ് നില്‍ക്കുന്നത്. രേണുവുമായുള്ള ഇന്നത്തെ അടിയില്‍ അനീഷിന് പിടിച്ച് നില്‍ക്കാൻ ആയിട്ടില്ല.
എന്തായാലും ലാലേട്ടൻ വരുന്ന എപ്പിസോഡില്‍ അനീഷിനെ ഒന്ന് നന്നായി കുടയാനാണ് സാധ്യത. ഇനിയിപ്പോള്‍ അനീഷ് മുൻ സീസണിലെ പലരെയും അനുകരിച്ച് കളിക്കുകയാണോ എന്നും പ്രേക്ഷകർക്ക് സംശയമില്ലാതില്ല. ആഴ്ച ഒന്നയതല്ലേ ഉള്ളു...അനീഷിന്റെ സ്ട്രാറ്റജി ലക്‌ഷ്യം കാണുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.












Click it and Unblock the Notifications