Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി അതിന് തയ്യാറാണോ? ഞാന്‍ വെല്ലുവിളിക്കുന്നു: അപ്പോള്‍ അറിയാം പൈസ വാങ്ങിയതിന്റെ കണക്ക്

രേണു സുധിയെ ഒരു ആവശ്യത്തിനായും അങ്ങോട്ട് വിളിച്ചിട്ടില്ലെന്ന് താജ് പത്തനംതിട്ട. അവർ ഇങ്ങോട്ടാണ് വിളിച്ചത്. അതുകൊണ്ടാണ് എന്റെ ഫോണും സിമ്മും സൈബർ സെല്ലില്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് വെല്ലുവിളിക്കുന്നത്. എന്റെ ഫേസ്ബുക്കും വാട്സാപ്പും അടക്കം പരിശോധിക്കാം. ഞാന്‍ അങ്ങോട്ട് വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷ വാങ്ങാനും തയ്യാറാണെന്നും താജ് പറയുന്നു.

രേഷ്മ പി തങ്കച്ചന്റെ (രേണു സുധി) ഫോണ്‍ പൊലീസ് പരിശോധനയ്ക്കായി കൊടുക്കാന്‍ അവർ തയ്യാറാണെങ്കില്‍ ആരുടെ കൈയ്യില്‍ നിന്നെല്ലാം അവർ കാശ് വാങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കും. അവരെ ഞാന്‍ ആദ്യമായി കാണുന്നത് ലോക്ക്ഡൌണ്‍ സമയത്താണെന്നാണ് പറയുന്നത്. ആ സാഹചര്യത്തില്‍ എനിക്ക് വാഹനവുമായി പുറത്ത് പോകാന്‍ സാധിക്കുമോ?

renu-taj

ആ കുഞ്ഞിന് 20 ദിവസം പ്രായമുള്ളപ്പോഴാണ് ഞാന്‍ കാണുന്നത്. ആ സയമത്ത് ലോക്ക്ഡൌണ്‍ ആയിരുന്നോ. എന്റെ വാഹനത്തിന് പുറകില്‍ എന്റെ മൊബൈല്‍ നമ്പർ എഴുതിയിട്ടുണ്ട്. അതിലേക്ക് സുധി വിളിക്കുന്നു. ഞാന്‍ വണ്ടി നിർത്തി ഇവരെ കാണുന്നു. അവരോടൊപ്പം രേഷ്മയുടെ ചേച്ചി രമ്യയും ഉണ്ടായിരുന്നു. സുധി മുമ്പ് രണ്ട് വിവാഹം കഴിച്ച കാര്യം എനിക്ക് അറിയാം. അതുകൊണ്ട് തന്നെ കൂടെ മറ്റൊരാളെ കണ്ടപ്പോള്‍ ഇത് ആരാണെന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് എന്റെ ഭാര്യയാണെന്ന്.

നല്ല ഒരു ജീവിതത്തിലേക്ക് പോകണം, സുധിയെ നല്ല രീതിയില്‍ നോക്കണം എന്നൊക്കെ അപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. ആ സംഭവത്തിന് ശേഷമാണ് സുധി പണം വാങ്ങിച്ചിട്ട് തിരിച്ച് കൊടുത്തില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു ന്യൂസ് വന്നത്. അപ്പോഴാണ് ഞാന്‍ 'ആരേയും അവഹേളിക്കണ്ട, പൈസ തരാമെന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ' എന്ന രീതിയില്‍ ഒരു കമന്റ് ഞാന്‍ ഇടുന്നത്.

സുധി മരിച്ച് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ നമ്പറിലേക്ക് വിളിച്ചപ്പോള്‍ രേഷ്മയാണ് ഫോണ്‍ എടുത്തത്. അപ്പോഴും അവർ ഞാന്‍ സഹായിച്ച കാര്യങ്ങളൊക്കെ പറഞ്ഞു. കിച്ചുവിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. കിച്ചു എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്നെ അവർ ആരും പറയാതെ ഞാന്‍ അറിയില്ലാലോ. അവനെക്കുറിച്ച് പല കാര്യങ്ങളും രേണു എന്നോട് പറഞ്ഞിട്ടുണ്ട്. ചെറിയ പ്രായം അല്ലേ. അതിന്റേതായ പ്രശ്നമൊക്കെ ഉണ്ടായിരിക്കാം.

ഞാന്‍ ഇപ്പോള്‍ വിളിച്ചാലും കിച്ചു ഫോണ്‍ എടുക്കും. എന്നെകുറിച്ച് ഒരു കുറ്റവും അവന്‍ പറയില്ല. അവർ അമ്മയേയും മകനേയും തല്ലിപ്പിക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍ എന്നെ തല്ലിപ്പിരിഞ്ഞേനെ. കുറച്ച് മുമ്പ് സുധിയെ പോലെ ഇരിക്കുന്ന രതീഷ് എന്ന് പറയുന്ന വ്യക്തി വിളിച്ച് രേണു പൈസ വാങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കയെന്നും താജ് പത്തനംതിട്ട പറയുന്നു.

സത്യസന്ധമല്ലാത്ത ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിനെല്ലാം തെളിവും എന്റെ കൈയ്യിലുണ്ട്. ഞങ്ങളൊക്കെ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് താജ് പറഞ്ഞത് എന്നും പറഞ്ഞ് എന്റെ ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. അവർക്ക് ഇതൊക്കെ പറയാന്‍ ഭയമായിരിക്കും. എന്നാല്‍ എനിക്ക് ആ ഭയം ഇല്ല.

സുധിയുടെ ഇന്‍ഷൂറന്‍സ് തുക കിട്ടിയെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ആ തുക കിട്ടാന്‍ എന്തൊക്കെ രേഖകള്‍ വേണമെന്നാണ് ഞാന്‍ പറഞ്ഞത്. പിന്നെ ബാങ്ക് അക്കൌണ്ടില്‍ നിന്നും നോമിനിക്ക് എങ്ങനെ പൈസ എടുക്കാമെന്നും ഞാന്‍ വ്യക്തമാക്കി. അതിന് കാരണം അവർ എടിഎം വഴി പൈസ എടുത്തത് കൊണ്ടാണ്. എനിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നല്‍കാന്‍ ബാങ്കുകാർ പറഞ്ഞിട്ടുണ്ടെന്നും താജ് പത്തനംതിട്ട കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+