ബിഗ് ബോസിൽ നിന്നും പുറത്ത് പോകാൻ തയ്യാറായി രേണു സുധി? 'പുറത്ത് പോയാൽ ബിസ്കറ്റ് വാങ്ങി തിന്നും അത്രതന്നെ'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേര് രേണു സുധിയുടേതായിരുന്നു. രേണു ബിഗ് ബോസിൽ എത്തുന്നതോടെ ഫയർ ബ്രാന്റാകുമെന്നും ടോപ് 5 ൽ വരെ എത്തിയേക്കുമെന്നുമൊക്കെയായിരുന്നു പ്രവചനങ്ങൾ. തുടക്കത്തിൽ ഹൗസിനുള്ളിൽ രേണുവിനെ എല്ലാവരും ടാർഗറ്റ് ചെയ്യുകയും ചെയ്തു.
ആദ്യ ദിവസങ്ങളിൽ അനീഷും രേണുവും അക്ബറും തമ്മിലുള്ള തർക്കങ്ങൾ വളരെ പെട്ടെന്ന് ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോൾ രേണു എവിടെ എന്ന ചോദ്യമാണ് ഹൗസ് മേറ്റ്സും ആരാധകരും ഒരുപോലെ ഉയർത്തുന്നത്. രേണു കാര്യമായ ഇടപടെലുകൾ നടത്തുന്നില്ലെന്ന വിമർശനം ശക്തമാണ്.

അതിനിടയിൽ ഇപ്പോഴിതാ രേണു നോമിനേഷനിൽ വരാതിരിക്കുന്നത് ഹൗസിൽ ആക്ടീവ് അല്ലാത്തതിനാലാണെന്ന് ശാരിക രേണുവിനോട് പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. വീഡിയോക്ക് താഴെ രേണുവിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. വീഡിയോയിൽ ശാരിക പറയുന്നത് ഇങ്ങനെയാണ്
'ആദ്യത്തെ ആഴ്ചയൊക്കെ എന്നേയും നിന്നേയുമൊക്കെ നോമിനേഷനിൽ ഇട്ടില്ലേ, നിന്നെ ഇപ്പോൾ എന്തേ നോമിനേഷനിൽ ഇടാത്തത് എന്ന് അറിയുമോ? ഒന്ന് നിനക്ക് ആരേയും പേടിയില്ല. രണ്ടാമത് ആവശ്യം ഇല്ലാത്തിടത്ത് സംസാരിക്കാൻ പോകുന്നില്ല, ഒന്നിനും പോകുന്നില്ല. അപ്പോൾ ഒരു ടോക് വരുന്നില്ല. അത് പക്ഷെ ബിഗ് ബോസ് പിടിക്കും. മുകളിൽ ആകാശം താഴെ ഭൂമി. പോയാൽ എന്ത് വന്നാൽ എന്ത്', ശാരിക പറഞ്ഞു.
'നിനക്ക് മനസിലായല്ലേ, പിന്നല്ലാതെ ബിഗ് ബോസിൽ നിന്ന് പുറത്തായാൽ ഞാൻ ഓടിച്ചാടി വല്ല ബിസ്കറ്റും വാങ്ങി തിന്നും, അതാണ് രേണു സുധി', എന്നായിരുന്നു രേണുവിന്റെ മറുപടി. നല്ല പിന്തുണ ഉണ്ടായിട്ടും എന്തുകൊണ്ടാണ് രേണു ഷോയിൽ ഇടപെടാത്തത് എന്ന ചോദ്യമാണ് പലരും വീഡിയോക്ക് താഴെ കുറിക്കുന്നത്. ചില കമന്റുകൾ ഇങ്ങനെ
'രേണു ഒരു ശതമാനം പോലും സീനിൽ ഇല്ല. ഒട്ടും ആക്ടീവ് അല്ല. പുറത്ത് നല്ല സപ്പോർട്ട് ഉണ്ട് , എന്തെങ്കിലും ഒന്ന് വായ തുറന്നു സംസാരിച്ചാൽ അത് വൈറൽ ആകും. നല്ല രീതിയിൽ മുന്നോട്ട് പോകാം. പക്ഷേ പുള്ളിക്കാരി ഡിറ്റാച്ച്ഡ് മോഡ് ആണ്', ഒരു കമന്റിൽ പറഞ്ഞു.
'കിട്ടുന്ന പൈസ ആയി പുറത്തിറങ്ങി റീൽസ് രേണു ആയി അറിയപ്പെടാൻ ആവും ഇഷ്ടം.ബിഗ്ഗ് ബോസ്സ് പുള്ളിക്ക് പറ്റിയ ഇടം അല്ല', മറ്റൊരാൾ കുറിച്ചു. 'ഒന്നിനും പോകണ്ട വെറുതെ ഇരുന്നോ കോൺടെന്റ് തരുന്നോരെല്ലാം പോകും കുറെ വെറുതെ ഇരുന്നവർ ലാസ്റ്റിൽ 5 ൽ വരും. ഡെയിലി വേതനം മേടിച്ചു ഇങ്ങനെ കൂടണം അത്ര ഉള്ളു', ഒരാൾ പരിഹസിച്ചു.
'ബിഗ്ഗ് ബോസ്സിൽ വന്ന് ഇത്രയും ദിവസം ആയി എങ്കിലും കാര്യമായ ഗെയിം പ്ലാൻ ഒന്നും രേണു സുധി മുൻപോട്ട് വെച്ചിട്ടില്ല. ആകെ വിധവ കാർഡ് ഇറക്കി സംസാരിക്കുന്നു എന്ന് മാത്രമാണ് പ്രേഷകർ കണ്ടെത്തിയത്. ഇന്നലെ അനുമോളും രേണുവും സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. അക്ബർ തന്നെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിനെ കുറിച്ചാണ് രേണു അനുവിനോട് സംസാരിക്കുന്നത്. ആ സമയത്തു അക്ബർ അങ്ങോട്ട് വരുകയും രേണുവിനോട് മാപ്പ് പറയുകയും ചെയ്യുമ്പോൾ നിന്റെ മാപ്പ് ഒന്നും എനിക്ക് വേണ്ട എന്ന് പറഞ്ഞ് രേണു അതിനെ എതിർക്കുന്നുണ്ട്. എന്നിട്ട് ഞങ്ങൾ വിധവകൾ എന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അനുമോൾ എന്തിനാ വെറുതെ സ്ത്രീകളെയും വിധവകളെയും ഇതിലേക്ക് വലിച്ചിടുന്നത് എന്ന് ചോദിച്ചു ആ സംസാരം അവിടെ അവസാനിപ്പിച്ചു', മറ്റൊരാൾ പറഞ്ഞു.












Click it and Unblock the Notifications