രേണു സുധി ഞെട്ടി, സമ്മാനം കിട്ടിയത് സ്വർണ മാല; പൊന്നിടാൻ ഒരുപാട് ആഗ്രഹം..കരച്ചിലടക്കാനാകാതെ താരം
വളരെ ഏറെ സാമ്പത്തിക ബുദ്ധിമുട്ട് താൻ നേരിടുന്നുണ്ടെന്ന് രേണു സുധി മുൻപ് പറഞ്ഞിരുന്നു. സുധിച്ചേട്ടന് സമ്പാദിക്കാൻ മാത്രം അറിയുമായിരുന്നില്ല, ഇപ്പോൾ അഭിനയിക്കാൻ ചെറിയ അവസരങ്ങൾ ലഭിച്ച് തുടങ്ങിയതോടെ മക്കൾക്ക് വേണ്ടി സമ്പാദിക്കണമെന്ന ആഗ്രഹം തനിക്കുണ്ട്, രേണു പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്.
സ്വർണമിടാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അഭിമുഖത്തിൽ രേണു പറഞ്ഞു. ചെറിയ ആഭരണങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിനൊന്നും ജീവിതത്തിൽ അവസരം ലഭിച്ചിട്ടില്ല. വൈകാതെ സാധിക്കട്ടെ എന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. എന്നാൽ രേണു തന്റെ വാക്കുകൾ അവസാനിപ്പിക്കും മുൻപ് അഭിമുഖത്തിനിടയിൽ രേണുവിന്റെ ഞെട്ടിച്ച് കൊണ്ട് ഒരു സ്വർണമാല അവർക്ക് സമ്മാനമായി ലഭിച്ചു. സംഭവം ഇങ്ങനെ

സുധിയുടെ സമ്പാദ്യശീലത്തെ കുറിച്ച് അവതാരക ചോദിക്കുകയായിരുന്നു. അതിന് രേണുവിന്റെ മറുപടി ഇങ്ങനെ -' ഞാൻ സുധിച്ചേട്ടന്റെ ജീവിതത്തിലേക്ക് വന്നത് അദ്ദേഹം മരിക്കുന്നതിന് അഞ്ച് വർഷം മുൻപാണ്. ആള് പണത്തിന് വേണ്ടി ജീവിച്ചിട്ടില്ല. പണിയെടുത്ത പൈസ കിട്ടുന്നത് കൊണ്ടാണ് വരിക. കിട്ടുന്ന തുക വീടിനും കുടുംബത്തിനും വേണ്ടി ചെലവഴിക്കും. ആര് ചോദിച്ചാലും അവർക്ക് എടുത്തുകൊടുക്കുകയും ചെയ്യും.
വീടിന് അഡ്വാൻസ് കൊടുത്തിരുന്നു. ആറ് മാസത്തിനുളളിൽ ബാക്കി കൊടുത്തില്ലെങ്കിൽ കൊടുത്ത പണം പോകുമെന്നായിരുന്നു എഗ്രിമെന്റ്. ആ പണം പോയി. സുധിച്ചേട്ടൻ എന്നും ഓട്ടോയിലാണ് പോയിക്കോണ്ടിരുന്നത്. ഞാൻ പറഞ്ഞിട്ടാണ് കാറെടുത്തത്. വഴക്ക് പിടിച്ച് വാങ്ങിക്കുകയായിരുന്നു. ആ കാർ ഇപ്പോൾ വർക്ക് ഷോപ്പിലാണ്. കിച്ചുവിന് മാത്രമേ ഓടിക്കാനറിയൂ. ഓടിക്കാതെ വെച്ച് ഇങ്ങനെ ആയതാണ്. അത് പക്ഷെ കളയാൻ സാധിക്കില്ല. ആൾട്ടോ ആണ്. അത് തിരിച്ച് വാങ്ങണം.
ഞാൻ ഉള്ളതാണ് ശക്തിയെന്ന് സുധിച്ചേട്ടൻ പറയുമായിരുന്നു. സുധിച്ചേട്ടൻ കടം ചോദിക്കുന്ന വോയിസ് ക്ലിപ്പൊക്കെ പ്രചരിച്ചപ്പോൾ അദ്ദേഹത്തിന് വിഷമമായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കേണ്ടെന്ന് ഞാൻ പറയും. കടം ചോദിക്കുന്നതല്ലേ, ആരുടേയും പണം പിടിച്ചുപറിക്കുന്നതല്ലല്ലോ. ഭാര്യ അവിഹതത്തിന് പോയതും അല്ല, അങ്ങനെയൊട്ട് പോകത്തും ഇല്ല. അതുകൊണ്ട് ഇതൊന്നും കേട്ട് വിഷമിക്കരുതെന്ന് ഞാൻ പറയുമായിരുന്നു. കടം വാങ്ങിച്ചാൽ നമ്മൾ കൊടുക്കും അത്രേയുള്ളൂ.
കാര്യമായ സമ്പാദ്യങ്ങൾക്ക് സുധിച്ചേട്ടൻ മക്കൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല. ഇനി എനിക്ക് ഉണ്ടാക്കണം. നല്ല അവസരങ്ങൾ , മികച്ച പ്രതിഫലമൊക്കെ കിട്ടട്ടെ. മക്കൾക്ക് വേണ്ടി ചെയ്യണം, ആ ഒരു കാര്യത്തിൽ സുധിച്ചേട്ടനെ പോലെ ആകരുത്. സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. സുധിച്ചേട്ടൻ ആദ്യം എനിക്ക് തന്നത് മൊബൈൽ ഫോണാണ്. ഡ്രസൊക്കെ ഒരുപാട് വാങ്ങി തന്നിട്ടുണ്ട്. വലിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ ഞാൻ ആവശ്യപ്പെട്ടിട്ടും ഇല്ല. 500 രൂപയുടെ വസത്രമൊക്കെ കൊണ്ടുവന്നാൽ ഇത്രയും തുകയോ എന്ന് ചോദിച്ചിരുന്ന ആളാണ് ഞാൻ. വാവുട്ടെ അങ്ങനെ പറയല്ലേ, പൈസ ഉണ്ടാകുമ്പോഴല്ലേ ഇതൊക്കെ വാങ്ങിത്തരാൻ പറ്റുകയുള്ളൂവെന്ന് ഞാൻ പറയുമായിരുന്നു. എനിക്ക് സ്വർണം ഇടാൻ ഇഷ്ടമാണ്. പക്ഷെ എനിക്കില്ല. സ്വർണത്തിനോട് ഭ്രമം ഉണ്ടായിട്ടില്ല. എന്നാലും ചെറുതൊക്കെ ഇടണമെന്ന് ആഗ്രഹമുണ്ട്. എന്തെങ്കിലുമൊക്കെ ഉണ്ടാകട്ടെ , അപ്പോൾ വാങ്ങിയിടാം , അവസരം വരട്ടെ', രേണു സുധി പറഞ്ഞു. രേണു തന്റെ ആഗ്രഹം പറഞ്ഞവസാനിക്കും മുൻപ് തന്നെ രേണുവിനുള്ള സ്വർണമാല പറക്കാട്ട് ജ്വല്ലേഴ്സ് അവർക്ക് കൈമാറുകയായിരുന്നു.
രേണുവിനോടുള്ള ഇഷ്ടം കൊണ്ടാണ് പറക്കാട്ടിൽ ഉടമ പ്രീതി രേണുവിന് സ്വർണമാല സമ്മാനിച്ചതെന്നും അവതാരക പറഞ്ഞു. എന്നാൽ ഇതിനൊന്നും ഞാൻ യോഗ്യയല്ല, ഞാൻ എന്താണ് പറയുകയെന്ന് അറിയില്ല എന്ന് പറഞ്ഞ് കൊണ്ട് കരയുകയായിരുന്നു രേണു. ഒടുവിൽ തന്റെ ചെറിയ ആഗ്രഹം സാധിച്ചതിന് അവർ നന്ദിയും അറിയിച്ചു.












Click it and Unblock the Notifications