Get Updates
Get notified of breaking news, exclusive insights, and must-see stories!

''അമ്മേ ഞാന്‍ പൈലറ്റായാല്‍ അച്ഛന്‍ തിരിച്ച് വരുമോ'', മകന്റെ ആ ചോദ്യം, മറുപടി, രേണു സുധി പറയുന്നു

മലയാളികളുടെ പ്രിയതാരം കൊല്ലം സുധി വിടപറഞ്ഞ് പോയിട്ട് ഈ വരുന്ന ജൂണ്‍ 5ന് 2 വര്‍ഷം തികയുകയാണ്. 2023 ജൂണ്‍ 5നാണ് ഒരു വാഹനാപകടത്തില്‍ സുധി മരണപ്പെട്ടത്. സുധിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ മലയാളികള്‍ സ്വന്തം എന്നത് പോലെ ചേര്‍ത്ത് പിടിച്ചിരുന്നു. എന്നാല്‍ സുധിയുടെ ഭാര്യ രേണു സുധി അഭിനയത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെ അവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വലിയ ഹേറ്റ് ക്യാംപെയ്ന്‍ ആണ് അരങ്ങേറുന്നത്.

തനിക്കെതിരെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ കുടുംബത്തെ നോക്കാനുളള പണം തരുമോ എന്ന ചോദ്യമാണ് ഇത്തരക്കാരോട് രേണു ചോദിക്കുന്നത്. വിമര്‍ശനങ്ങളെ രേണു കരുത്തോടെ തള്ളിക്കളയുന്നു. തളരില്ല എന്നുളള ഉറച്ച തീരുമാനത്തോടെ രേണു മുന്നോട്ട് തന്നെയാണ്. അതിനിടെ സുധിയുടെ അസാന്നിധ്യം ഒരു തീരാവേദനയായി ഇന്നും രേണുവിനേയും മക്കളേയും പൊള്ളിക്കുന്നുണ്ട്. ഇളയമകന്‍ ഇപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കാറുണ്ടെന്ന് രേണു പറയുന്നു. രേണു സുധി വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്...

Renu Sudhi

സുധിച്ചേട്ടന്‍ പോയതിന് ശേഷം പിടിച്ച് നില്‍ക്കാന്‍ വളരെ അധികം കഷ്ടപ്പെട്ടു. ഒരുപാട് അനുഭവിച്ചു, ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു. നമ്മള്‍ തളര്‍ന്ന് പോയാല്‍, നമ്മളെ ആശ്രയിച്ച് കഴിയുന്ന മക്കളും കുടുംബവും കൂടി തളര്‍ന്ന് പോകും. ആരെന്തും പറഞ്ഞോട്ടെ, മുന്നോട്ട് പോകും എന്നുളള ഒരൊറ്റ തീരുമാനത്തിലാണ് ഇപ്പോള്‍ പിടിച്ച് നില്‍ക്കുന്നത്.

താനൊരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് ആണ്. പ്രൊഫണല്‍ നാടകഗ്രൂപ്പായ കൊച്ചിന്‍ സംഘമിത്രയിലാണ് പ്രവര്‍ത്തിക്കുന്നത്. സിനിമയും കിട്ടിയിട്ടുണ്ട്. തന്നെക്കൊണ്ട് കഴിയുന്നത് പോലെ അഭിനയിക്കുന്നുണ്ട്, ഇതിലൊക്കെ തിരക്കിലാണ്. അതുകൊണ്ട് ഒരു പരിധി വരെ സങ്കടങ്ങള്‍ മറക്കാം. പിന്നേം തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍, മുറിയിലെത്തുമ്പോള്‍ വിഷമം തോന്നും. ഒറ്റയ്ക്കിരിക്കുമ്പോള്‍ മുഴുവന്‍ ചിന്തകളാണ്. പിന്നേം വര്‍ക്ക് വരുമ്പോള്‍ അതൊക്കെ മറക്കും.

തന്റെ പപ്പയും അമ്മയും ഒരുമിച്ചുണ്ടെന്ന് രേണു പറയുന്നു. സുധിച്ചേട്ടന്‍ ഉളളപ്പോള്‍ മുതല്‍ അങ്ങനെയാണ്. കാരണം കുഞ്ഞിനെ നോക്കാന്‍ വേറെ ആരും ഇല്ല. കിച്ചു അവധിക്ക് വരും. അവന്‍ ഇപ്പോള്‍ പഠിക്കുന്നത് കൊല്ലത്ത് ആയത് കൊണ്ട് അവിടെ നില്‍ക്കുകയാണ്. ഷൂട്ടിന് പോകുമ്പോള്‍ താന്‍ ഒറ്റയ്ക്കാണ് പോകാറുളളത്. കാരണം ആരും ഇല്ല കൂടെ വരാന്‍. അമ്മയ്ക്കും പപ്പയ്ക്കും കുഞ്ഞിനെ നോക്കണം, ഇവിടുത്തെ കാര്യങ്ങള്‍ നോക്കണം. നമ്മള്‍ ജീവിതത്തിലേ ഒറ്റയ്ക്കാണ്, അപ്പോള്‍ ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്.

ആദ്യമായി ആല്‍ബത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു ചെറിയ വേഷമാണ് ചെയ്തത്. ഒന്നര വര്‍ഷം മുന്‍പേയാണ് അത്. ഒരു നഴ്‌സിന്റെ വേഷമായിരുന്നു. മെയിന്‍ ആയിട്ട് വന്ന ആല്‍ബം ഈയടുത്ത് യൂട്യൂബില്‍ 1 മില്യണ്‍ കടന്നു. അതിന് പ്രേക്ഷകര്‍ക്ക് നന്ദി. മാനസികമായി പിന്തുണ നല്‍കിയവരില്‍ ഫ്‌ളവേഴ്‌സ് ടിവിയും സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തകരും തന്റെ പപ്പ, അമ്മ, ചേച്ചി, കൂട്ടുകാര്‍, മക്കള്‍, ലക്ഷ്മി നക്ഷത്ര എല്ലാവരും ഉണ്ടായിരുന്നു.

സുധിച്ചേട്ടനെ കുറിച്ച് പറയുന്നത് മകന് വിഷമമാണ്. താന്‍ കേട്ടാല്‍ വിഷമിക്കുമോ എന്നോര്‍ത്ത്. അമ്മേ ഞാന്‍ അച്ഛന് ഒരു ഉമ്മ കൊടുത്തോട്ടെ എന്ന് ചോദിക്കും. വീട്ടില്‍ സുധിച്ചേട്ടന്റെ ഒരുപാട് ഫോട്ടോസ് ഉണ്ട്. താന്‍ പറയും, കൊടുത്തോടാ എന്ന്. അവന്‍ പോയി ഫോട്ടോസിന് ഉമ്മ കൊടുക്കും. താന്‍ അങ്ങനെ പുറത്ത് കരയാറില്ല. പക്ഷേ ഇതൊക്കെ കാണുമ്പോള്‍ വിഷമമാകും. അപ്പോള്‍ അവന്‍ പറയും, അമ്മ എന്തിനാ കരയുന്നത്. ഞാന്‍ തന്നെയാ സുധിയച്ഛന്‍, ഞാന്‍ മരിച്ചില്ലല്ലോ, സുധിയച്ഛനല്ലേ മരിച്ചത് എന്ന്.

അവനോട് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞു, എടാ നീ വലുതാകുമ്പോള്‍ പൈലറ്റാകണം. നിന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന്. കിച്ചൂട്ടന് ആനിമേഷനോടാണ് താല്‍പര്യം. അവനത് പഠിക്കുന്നു. സുധിച്ചേട്ടന്‍ ഉളളപ്പോഴും അവനത് പറയുമായിരുന്നു. കിച്ചൂട്ടന്‍ ആനിമേഷന്‍ പഠിക്കട്ടെ, റിതപ്പനെ നമുക്ക് പൈലറ്റാക്കണേ എന്ന് താന്‍ പറയും. അപ്പോള്‍ അവന്‍ പറയും, അമ്മേ ഞാന്‍ പൈലറ്റാകാം, പൈലറ്റായാല്‍ അച്ഛന്‍ തിരിച്ച് വരുമോ എന്ന്. ഇല്ലടാ, അച്ഛന്‍ മരിച്ച് പോയതല്ലേ എന്ന് താനും പറയും'', രേണു സുധി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+