Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി മഞ്ജു വാര്യർക്ക് തൊഴിൽ ഉറപ്പിന് പോകാം'; അധിക്ഷേപം, മറുപടി നൽകി രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഫോട്ടോഷൂട്ടും, റീൽസും, അഭിനയവുമൊക്കെയായി സോഷ്യൽ മീഡ‍ിയയിൽ സജീവമാണ്. എന്നാൽ കടുത്ത സൈബർ ആക്രമാണമാണ് രേണു നേരിടേണ്ടിവരുന്നത്. സുധി മരിച്ചത് കൊണ്ടല്ലേ രേണു ഇങ്ങനയൊക്കെ ചെയ്യുന്നത് എന്നാണ് ചിലർ പറയുന്നത്.

രേണു പങ്കുവെയ്ക്കുന്ന വീഡിയോയ്ക്കും ഫോട്ടോസിനുമൊക്കെ താഴെ രേണുവിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. എന്നാൽ അഭിനയം തന്റെ ജോലി ആണെന്നും ഇനിയും താൻ അഭിനയിക്കുമെന്നും രേണു വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങൾക്ക് ഉള്ള മറുപടി കഴിഞ്ഞ ദിവസം രേണുനൽകിയിരുന്നു.

Renu Sudhi

തവള, പല്ലി, എലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയിമിം​ഗ് നടത്തുന്ന നിങ്ങളോടോ ആരോടും ഞാൻ പറഞ്ഞിട്ടില്ല ഞാൻ ലോക സുന്ദരി ആണെന്ന് ഒന്നും.. ഇതല്ല ഇതിന്റെ അപ്പുറം വിളിച്ചാലും രേണു തളരില്ല. എന്നെ നേരിൽ കണ്ടുയറിയാവുന്നവർ പറയും, ഞാൻ ഇങ്ങ്നൊക്കെ തന്നെ ആണോ എന്ന് .... ഇനി സോം​ഗിലേക്ക്, അഞ്ജനം എഴുതിയില്ല, നുണക്കുഴിയും ഇല്ല, എന്നാണ് രേണു കുറിച്ചത്. ഈ പോസ്റ്റിന് താഴെയും നെ​ഗറ്റീവ് കമന്റുകളുണ്ട്.

ഇനി മഞ്ജു വാര്യർക്കും ഇപ്പോൾ ഉള്ള എല്ലാ സുന്ദരിമാരായ നടിമാർക്കും തൊഴിൽ ഉറപ്പിന് പോകാം. രേണു സിനിമാ ലോകം കീഴടക്കും.... നയൻ‌താര യൊക്കെ ഫീൽഡ് ഔട്ടാകും, ഇപ്പോളാണ് ശരിക്കം ഓന്തായത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതിന് ശേഷം രേണു പങ്കുവെച്ച ഫോട്ടോഷൂട്ടിന്റെ വീഡിയോയ്ക്കും നെ​ഗറ്റീവ് കമന്റുകളുണ്ട്. ഞാൻ നിങ്ങൾക്ക് ഒരിക്കലും നെഗറ്റീവ് കമന്റ് ഇട്ടിട്ടില്ല എന്നാലും ഇപ്പോൾ പറയാതിരിക്കാൻ വയ്യ ഭയങ്കര ഓവറാണ് ഹെയർസ്റ്റൈൽ ഒട്ടും ചേരുന്നില്ല, ചേച്ചി ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് ട്ടാ... കണ്ടിട്ട് പേടി തോന്നുന്നു, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

രേണു ദാസേട്ടൻ കോഴിക്കോടിനൊപ്പം ചാന്ത് പൊട്ടിലെ ചാന്ദ് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്ത് വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്. എന്നാൽ ഇതിന് പിന്നാലെ ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു വീണ്ടും വീഡിയോ ചെയ്തു.

വിമർശനങ്ങൾ ഉയർന്നപ്പോൾ തന്നെ തനിക്ക് പറയാനുള്ള കാര്യം രേണു വ്യക്തമാക്കിയിരുന്നു. തനിക്ക് ഈ റീൽസ് വീഡിയോ മോശമായി തോന്നിയിട്ടില്ലെന്നും താൻ കംഫർ‍ട്ടബിൾ ആയത് കൊണ്ടാണ് ചെയ്തതെന്നും രേണു പറഞ്ഞിരുന്നു. ഇനിയും ഇത്തരം വേഷങ്ങൾ ചെയ്യും. ‌ തനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും അഭിനയം തന്റെ ജോലിയാണെന്നും ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണെന്നും രേണു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+