Get Updates
Get notified of breaking news, exclusive insights, and must-see stories!

തല നിറയെ പേനാണോ, അനുമോൾ എന്തിന് അത് പറഞ്ഞു?; മറുപടിയുമായി രേണു സുധി

ബിഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നും ഒടുവിൽ രേണു സുധി പുറത്തായിരിക്കുകയാണ്. ഷോയിൽ കയറിയ അന്ന് മുതൽ തനിക്ക് വീട്ടിലേക്ക് പോകണമെന്നും വാതിൽ തുറന്ന് നൽകൂവെന്നും രേണു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യമൊക്കെ തമാശയായിട്ടായിരുന്നു ഇതിനെ എല്ലാവരും കണ്ടിരുന്നത്. ഇത് ആവർത്തിച്ചപ്പോൾ അവതാരകനായ മോഹൻലാൽ ഒരു തവണ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. അന്ന് താൻ ഇനി ഇങ്ങനെ പറയില്ലെന്നായിരുന്നു രേണു നൽകിയ മറുപടി. എന്നാൽ വീണ്ടും രേണു ഇതേ ആവശ്യം ബിഗ് ബോസിന് മുന്നിൽ ഉയർത്തി. തുടർന്ന് കഴിഞ്ഞ ദിവസം ഓണം എപ്പിസോഡിൽ മോഹൻലാൽ മത്സരാർത്ഥികളെ നേരിട്ട് കാണാൻ എത്തിയപ്പോൾ രേണുവിന് തനിക്കൊപ്പം പുറത്തേക്ക് പോരാം എന്ന് അറിയിക്കുകയായിരുന്നു. അവർ നിരന്തരം ആവശ്യപ്പെട്ടതിനാലാണ് പോകാൻ അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്തായാും ഹൗസിൽ നിന്ന് പുറത്ത് കടന്നതോടെ താൻ ഹാപ്പിയാണെന്നാണ് രേണു പറയുന്നത്. ആരോഗ്യ പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഹൗസിൽ വെച്ച് അനുഭവിച്ചു. പിടിച്ച് നിൽക്കാൻ സാധിക്കാതിരുന്നതിനാലാണ് പോകാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചത്. എന്തായാലും ഞാൻ ബിഗ് ബോസിൽ പോകില്ലെന്നും അവിടെ നിൽക്കില്ലെന്നുമൊക്കെ നെഗറ്റീവ് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണിത്. 35 ദിവസം തനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചല്ലോയെന്നും രേണു പറഞ്ഞു. പുറത്തായതിന് ശേഷം എയർപോർട്ടിൽ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേണു.

renuanumol2-

'ഹൗസിൽ മൊത്തെത്തിൽ ഞാൻ ട്രോമയിലായിരുന്നു. പിന്നെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. യാതൊരു ജാഡയുമില്ല. വേസ്റ്റ് കണ്ടന്റ് കൊടുത്തയാളെന്നതിനോടൊന്നും പ്രതികരണം ഇല്ല. ബിഗ് ബോസ് അനുഭവം കുഴപ്പമില്ല. ഇപ്പോൾ ഹാപ്പിയാണ്. ഞാന് ഒകെ ആയിട്ടില്ല, രണ്ട് മൂന്ന് ദിവസം എടുക്കുമായിരിക്കും. ഞാൻ മാനസികമായും ശാരീരികമായും ഇപ്പോൾ ഒകെയല്ല.

ബിഗ് ബോസിൽ പോകേണ്ടായിരുന്നുവെന്നൊന്നും തോന്നിയിട്ടില്ല. എന്നെ നെഗറ്റീവ് പറഞ്ഞവർക്കുള്ള മറുപടിയാണിത്. ഒരു ദിവസമെങ്കിലും ബിഗ് ബോസിലേക്ക് പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ അവിടെ 35 ദിവസം നിന്നും. അത് തന്നെയാണ് നെഗറ്റീവ് പറഞ്ഞവർക്കുള്ള എന്റെ മറുപടി. ഞാൻ വേസ്റ്റ് കണ്ടസ്റ്റന്റ് ആയിരുന്നു എന്ന് പറയുന്നവരൊക്കെ പറഞ്ഞോട്ടെ, സാരമില്ല, അത് അവരുടെ അഭിപ്രായമാണല്ലോ. എന്നെ സംബന്ധിച്ച് എനിക്ക് അവിടെ മൈന്റ് ഒകെയല്ലായിരുന്നു. എനിക്ക് പോരണമെന്ന് തോന്നി, ഞാൻ പോന്നു.

മുൻ സീസണുകളിലും അവിടെ തുടരാൻ സാധിക്കാതെ ക്വിറ്റ് ചെയ്ത് പോയവർ ഉണ്ടല്ലോ, അതുപോലെ തന്നെ ഞാനും വന്നു. സുധിച്ചേട്ടൻ മരിച്ചപ്പോൾ വലിയ ട്രോമയായിരുന്നു എനിക്ക്. അതിനെ തരണം ചെയ്യാൻ സഹായിച്ചത് കുടുംബവും യാത്രകളുമൊക്കെയായിരുന്നു. ബിഗ് ബോസിൽ പോയപ്പോൾ എല്ലാവരുമായുള്ള ബന്ധവും ഇല്ലാതായപ്പോൾ വീണ്ടും ഞാൻ ആ ട്രോമയിലേക്ക് ആയിപ്പോയി. അതാണെനിക്ക് പറ്റിപ്പോയത്.

എനിക്ക് ഒട്ടും ശരിയാവാത്തത് കൊണ്ടാണ് ഞാൻ ഇറങ്ങിപോന്നത്.വിടണം എന്ന് അങ്ങോട്ട് പറഞ്ഞതാണ്. ആരുടേയും അവസരങ്ങളൊന്നും കളഞ്ഞിട്ടില്ല. മുൻ സീസണുകളിലും ഇത്തരത്തിൽ എത്രയോ പേർ പുറത്ത് പോയതാണ്. അനീഷ് നല്ല ഗെയിമർ ആണ്, അനീഷ് കപ്പടിക്കുമെന്നാണ് ഞാൻ കരുതുന്നത്. അനുമോൾ കപ്പടിക്കുമോയെന്ന് അറിയില്ല. ഹൗസിൽ തനിക്ക് ആരോടും വെറുപ്പില്ല', രേണു പറഞ്ഞു.

ബിഗ് ബോസിൽ രേണു നേരിട്ട ഏറ്റവും വലിയ ആരോപണം തലനിറയെ പേനാണ് എന്നതായിരുന്നു. അനുമോളായിരുന്നു അത്തരമൊരു ആരോപണം ഉയർത്തിയത്. അത് സംബന്ധിച്ച ചോദ്യത്തോട് രേണുവിന്റെ മറുപടി ഇങ്ങനെ- ' പേനൊക്കെ നിങ്ങള് കണ്ടോ? നിങ്ങൾ നോക്കീട്ടൊന്നും കണ്ടിട്ടില്ലല്ലോ. അത് അനുമോളുടെ ഗെയിം ആയിരിക്കും', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+