Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി പൃഥ്വിരാജിന്റെ നായികയാകുമോ? മറുപടി..'ഞാൻ ഞെക്കിപിടിക്കുന്നു എന്നാണ് കമന്റുകൾ'

കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറലാണ്. നിരവധി റീൽസുകളും വീഡിയോകളും രേണു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ആൽബങ്ങളും ഷോട്ട് ഫിലിമുകളുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഇതിന് താഴെയൊക്കെ വളരെ മോശം കമന്റുകളാണ് രേണുവിന് ലഭിക്കുന്നത്. ചിലർ കടുത്ത ഭാഷയിലാണ് രേണുവിനെ വിമർശിക്കുന്നത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് രേണു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ ചെയ്തിരിക്കും. ഞാൻ പ്രേമം അഭിനയിച്ചാലും സങ്കടം അഭിനയിച്ചാലുമൊക്കെ കാമമാണെന്ന് കമന്റ് കണ്ടു. വിഷു ഫോട്ടോഷൂട്ടിന് കൃഷ്ണനെ പിടിച്ച് നിൽക്കുന്ന ഫോട്ടോയ്ക്കും സമാന കമന്‌റാണ് ലഭിച്ചത്.

renusudhi2-1

ലൈവിൽ വന്നത് സിനിമയുടെ വിശേഷങ്ങൾ പറയാനാണ്. തെറിവിളി കേൾക്കുമെന്ന് കരുതിയില്ല. ശശികലയെന്ന 57 കാരിയാണ് എന്നെ ചീത്തവിളിച്ചത്. ഞാൻ ഞെക്കിപിടിക്കുന്നു, പിഴിയുന്നു എന്നൊക്കെയുള്ള കമന്‌റാണ് കേട്ടത്. അവരാരാണ് ഇതൊക്കെ പറയാൻ. അവരുടെ മുന്നിലാണോ ഞാൻ ചെയ്യുന്നത്. കമന്റ് ചെയ്തോട്ടെ, പക്ഷെ എന്നെ പിടിച്ച് ജയിലിലിടണം എന്നൊക്കെ അവരെങ്ങനെ പറയനും.

എനിക്ക് രണ്ട് മുഖമുണ്ട്. ലൈവിൽ വന്ന് തെറിവിളിച്ചാൽ ഞാൻ പ്രതികരിക്കും. ഞാൻ അഹങ്കാരിയല്ല, എന്നാൽ എനിക്ക് വേണ്ട പ്രതികരിക്കാൻ ഞാൻ എന്റെ ഉല്ളിൽ നിന്നും ഒരാളെ പുറത്തെടുത്തിട്ടുമ്ട്. കാരണം എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമല്ല.

ഞാൻ ലോ ലെവിൽ അല്ല ജീവിക്കുന്നത്. എനിക്ക് യാതൊരു മാന്യത കുറവും ഇല്ല. മാന്യത വേണമെന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് ഞാൻ വീട്ടിലിരിക്കണമെന്നോ? ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇണങ്ങുന്ന വേഷങ്ങൾ ഞാൻ ചെയ്യും', രേണു സുധി പറഞ്ഞു.

രേണു പൃഥ്വിരാജിന്റെ നായിക ആകുമോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്ന് താരം മറുപടി നൽകി. ' ഞാൻ അഭിനയിക്കുന്നതിൽ കുടുംബത്തിന്റെ പിന്തുണ നല്ലോണം ഉണ്ട്. സ്വന്തം മക്കളെ ഓർത്ത് ഒതുങ്ങണമെന്ന വിമർശനങ്ങളോട് എന്നാ ഒതുങ്ങാനാണ് എന്നാണ് മറുപടി. എന്റെ മക്കളെ വേദനിപ്പിക്കുന്നില്ലെന്ന് എനിക്ക് അറിയാം. പിന്നെ എന്തിനാണ് ഞാൻ ഒതുങ്ങുന്നത്.

ആരുടേയും മനസ് ഞാൻ വേദനിപ്പിച്ചിട്ടില്ല. സുധി ചേട്ടൻ മരിച്ചപ്പോൾ പലരും സഹായിച്ചു, അത് അവരുടെ നല്ല മനസ്. അതിന് ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും. ബിഷപ്പ് എന്നെ വിമർഷിച്ചുവെന്ന വിമർശനങ്ങൾ അറിയില്ല. അദ്ദേഹത്തെ ഇന്ന് കൂടി കണ്ടതേ ഉള്ളൂ. അദ്ദേഹം വീട് തന്നത് എനിക്കോ സുധിച്ചേട്ടനോ അല്ല, സുധി ചേട്ടന്റെ രണ്ട് മക്കൾക്കാണ്.

സ്വന്തം മക്കളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ അവർക്ക് വേണ്ടി ജീവിക്കുന്നത്. ഇല്ലെങ്കിൽ എനിക്ക് മറ്റൊരു വിവാഹം കഴിച്ചൂടെ? ഞാൻ എന്റെ മക്കളെ ഞാൻ വേദനിപ്പിക്കുന്നില്ല. പിന്നെ ഞാൻ എന്തിനാണ് ഒതുങ്ങേണ്ടത്. മക്കളെ ഞാൻ പേടിപ്പിച്ച് നിർത്തുന്നതല്ല. 20 വയസല്ലേ മകന്. മകനുമായി നല്ല സൗഹൃദത്തിലാണ് ഞാൻ പോകുന്നത്.

ഞാൻ സോഷ്യൽ മീഡിയയിൽ മനപ്പൂർവ്വം കണ്ടന്റുകൾ സൃഷ്ടിക്കുന്ന ആളല്ല. ഞാൻ കണ്ടന്റ് മേക്കറും അല്ല. സോഷ്യൽ മീഡിയയുടെ തണലിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുമില്ല.

ഞാൻ ഭയക്കുന്നത് ദൈവത്തെ ആണ്. ഭാവിയെന്താകുമെന്ന ഭയമുണ്ട്. ഒരു സ്റ്റബിളിറ്റി വന്നിട്ടില്ലല്ലോ. അഭിനയം പഠിക്കണമെന്ന് ആഗ്രഹമുണ്ട്', രേണു സുധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+