പുതിയ പദ്ധതികള്‍ വെളിപ്പെടുത്തി രേണു സുധി; ഇനി യാത്ര ഈ വിദേശ രാജ്യത്തേക്ക്
സമൂഹ മാധ്യമങ്ങളില്‍ രേണു സുധിയുടെ റീല്‍സുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്. അന്തരിച്ച ടെലിവിഷന്‍ മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലാണ് രേണു ആദ്യം അറിയപ്പെട്ടതെങ്കില്‍ ഇപ്പോള്‍ കൈ നിറയെ ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളുമുള്ള നടി എന്ന നിലയിലാണ് രേണു അറിയപ്പെടുന്നത്.
ഭര്‍ത്താവ് മരിച്ച ശേഷം അഭിനയ രംഗത്തേക്കിറങ്ങിയതിന്റെ പേരില്‍ നിരവധി ആക്ഷേപങ്ങള്‍ രേണു കേട്ടിരുന്നു. കൊല്ലം സുധിയെ വിറ്റ് ജീവിക്കുകയാണെന്ന് വരെ ആരോപണങ്ങള്‍ ഉയര്‍ന്നു. രേണുവിനെ വ്യക്തിപരമായ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും നിരവധി പേര് ചൊരിഞ്ഞു. ഗ്ലാമറസായി ചില ഫോട്ടോ ഷൂട്ടുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിമര്‍ശനങ്ങളുടെ മൂര്‍ച്ചയും കൂടി.

എന്നാല്‍ വിമര്‍ശനങ്ങളെയും കളിയാക്കലുകളെയും പൂര്‍ണമായും അവഗണിച്ചാണ് രേണു അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്നത്. അഭിനയമാണ് തന്റെ ഇഷ്ട മേഖലയെന്നും അതില്‍ ഉറച്ചു നില്‍ക്കുമെന്നും നിരവധി അഭിമുഖങ്ങളിലും രേണു വ്യക്തമാക്കിയിരുന്നു. ഇതോടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ പിന്നീട് പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
അടുത്ത കാലത്തായി രേണു സുധിയുടെ ആല്‍ബങ്ങള്‍ക്കും ഷോര്‍ട്ട് ഫിലിമുകള്‍ക്കും റീല്‍സുകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രേണു സുധി അഭിനയിച്ച കരിമിഴി കണ്ണാല്‍ എന്ന ആല്‍ബം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച താരപൊലിമയിലൂടെ വിദേശ രാജ്യത്തേക്ക് പോകാന്‍ ഒരുങ്ങുകയാണ് രേണു സുധി. ഒരു സ്റ്റേജ് ഷോയ്ക്കായി മസ്കറ്റിലേക്കാണ് രേണുവും സംഘവും പോകുന്നത്. രേണു തന്നെയാണ് ഇക്കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
നൃത്ത പരിപാടിയാണ് രേണു അവതരിപ്പിക്കുന്നത്. അടുത്ത മാസം പതിനൊന്നിന് കൊച്ചിയില്‍ നിന്ന് പോകുമെന്ന് രേണു പറഞ്ഞു. 12 നാണ് മസ്കറ്റിലെ പരിപാടി. തന്‍സീര്‍ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരിസിലാണ് രേണു ഇപ്പോള്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലെ മറ്റൊരു താരമായ അലിന് ജോസ് പെരേര അടക്കമുള്ളവര്‍ രേണുവിന്റെ സഹ താരങ്ങളായി അഭിനയിച്ചിരുന്നു. നിരവധി ചെറിയ പ്രോജക്ടുകളിലേക്ക് രേണുവിനെ വിളിക്കുന്നുണ്ട്. അടുത്തതായി ഒരു ഇംഗ്ലീഷ് വെബ് സീരിസിലാണ് അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്ന് ഒരു അഭിമുഖത്തില്‍ രേണു പറഞ്ഞിരുന്നു. ജംഗിള്‍ സ്റ്റോറീസ് എന്നാണ് വെബ് സീരിസിന്റെ പേര്.
രേണുവിന്റെ പുതിയ പ്രോജക്റ്റുകള്‍ക്കും സ്റ്റേജ് പരിപാടികള്‍ക്കും നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. അടുത്തിടെ ഒരു കട ഉദ്ഘാടനം ചെയ്യാനും രേണുവെത്തിയിരുന്നു. ആദ്യം ലഭിച്ച വിമര്‍ശനങ്ങള്‍ തന്റെ നിലപാടുകളിലൂടെയാണ് രേണു പിന്തുണയായി മാറ്റിയെടുത്തത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications