കിളവിയെന്ന് പരിഹസിക്കുന്നവരോട് പൊട്ടിത്തെറിച്ച് രേണു സുധി; യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്തി; സംശയം തീരുന്നില്ല
സമൂഹ മാധ്യമങ്ങളിലെ താരത്തിളക്കത്തിന് പൊതുവേ ആയുസ് കുറവാണ്. സോഷ്യല്‍ മീഡിയകളില്‍ പലരും വൈറലാകാറുണ്ടെങ്കിലും കിട്ടിയ പ്രശസ്തി വളരെ പെട്ടെന്ന് മങ്ങുന്നതും പതിവാണ്. എന്നാല്‍ ഈ പതിവെല്ലാം രേണു സുധിയുടെ കാര്യത്തില്‍ തെറ്റിയിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിലെ ഏറ്റവും വൈറല്‍ കണ്ടന്റായി രേണു സുധി നിലനില്ക്കാന് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. യൂട്യൂബര്‍മാര്‍ പോലും തങ്ങളുടെ ചാനലിന് റീച്ച് കിട്ടാനായി രേണു സുധിയെ കണ്ടന്റ് ആക്കാറുണ്ട്. രേണു സുധിയുടെ പേരില്‍ ഇറങ്ങുന്ന ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിംസുകളും ഒക്കെ മില്യന്‍ വ്യൂസ് ആണ് നേടുന്നത്.

രേണു സുധിയുടെ മേക്കോവറിനും റീല്‍സ് വീഡിയോകള്‍ക്കും വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. അതില്‍ പ്രായം പറഞ്ഞാണ് രേണുവിനെ പലരും കളിയാക്കുന്നത്. രേണുവിനെ കണ്ടാല്‍ 40 വയസിനു മേല്‍ പ്രായം തോന്നിക്കുമെന്നും മേക്കപ്പ് കൊണ്ട് അത് നികത്താന്‍ ആകില്ലെന്നുമാണ് പലരും കമന്റ് ബോക്സുകളില്‍ പരിഹസിക്കുന്നത്.
എന്നാല്‍ ഇത്തരം അധിക്ഷേപങ്ങളെ രേണു ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ പ്രായം കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. 32 വയസാണെന്ന രേണുവിന്റെ അവകാശവാദത്തെ മറ്റൊരു സോഷ്യല്‍ മീഡിയ താരമായ ദയ അച്ചു അടക്കമുള്ളവര്‍ ചോദ്യം ചെയ്തിട്ടുണ്ട്. അന്തരിച്ച കൊല്ലം സുധിയുമായി തനിക്ക് 15 വയസിലേറെ വ്യത്യാസമുണ്ടെന്ന് രേണു പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
താന്‍ ജനിച്ച വര്‍ഷമാണ് സുധി ചേട്ടന് എസ്എസ്എല്‍സി എഴുതുന്നതെന്ന് ഒരു അഭിമുഖത്തില്‍ രേണു പറഞ്ഞിട്ടുണ്ട്. അപ്പോഴും യഥാര്‍ത്ഥ പ്രായം രേണു വെളിപ്പെടുത്തിയിരുന്നില്ല. അതിനാല്‍ തന്നെ വിമര്‍ശനങ്ങളും കൂടിക്കൂടി വന്നു.
ഇപ്പോള്‍ ഇതാ തനിക്ക് 40 വയസുണ്ടെന്നുള്ള അഭ്യൂഹങ്ങളോട് പൊട്ടിത്തെറിച്ചാണ് രേണു സുധി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മറുപടി പറയുന്നത്. തനിക്ക് 40 വയസ് ആകാന്‍ അഞ്ച് എട്ട് വര്‍ഷം കൂടി വേണമെന്നാണ് രേണു സുധി പറയുന്നത്. 90, 91, 92 കാലഘട്ടത്തില്‍ ജനിച്ച ആളാണ് ഞാന്‍. തനിക്ക് എങ്ങനെ 40 വയസ് ആകും എന്നാണ് രേണു സുധി ചോദിക്കുന്നത്.
ഈ പറഞ്ഞവര്‍ എന്റെ വീട്ടില്‍ വരികയാണെങ്കില്‍ ഞാന്‍ ആധാര്‍ കാര്‍ഡ് കാണിക്കാം. തന്റെ വയസ് അറിഞ്ഞിട്ട് ഇവര്‍ക്ക് എന്തിനാണെന്ന് രേണു ചോദിക്കുന്നുണ്ട്. രേണുവിന്റെയും മറുപടിയെ നിരവധി പേര് ചോദ്യം ചെയ്യുന്നുണ്ട്. ഇപ്പോഴും ശരിക്കുള്ള തീയതിയും വര്‍ഷവും രേണു വെളിപ്പെടുത്തിയിട്ടില്ല. 90, 91, 92 കാലഘട്ടത്തില്‍ എങ്ങനെ ജനിക്കുമെന്നാണ് പലരും ചോദിക്കുന്നത്.
ധൈര്യമുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് പബ്ലിക്കില്‍ കാണിക്കാനാണ് കമന്റ് ബോക്സുകളില്‍ നിരവധി പേര് ആവശ്യപ്പെടുന്നത്. ഒരാള്‍ എങ്ങനെ മൂന്നു വര്‍ഷം ജനിക്കുമെന്ന് ഒരാള്‍ പരിഹസിക്കുന്നുണ്ട്. അതേസമയം, രേണു എന്തിനാണ് എല്ലാ പരിഹാസങ്ങള്‍ക്കും മറുപടി പറയുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല എന്നു പറഞ്ഞാല്‍ പോരെ എന്നും ചിലര്‍ ഉപദേശിക്കുന്നു.
'രേണു ഒന്നുകില്‍ മോശമായി സംസാരിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാതിരിക്കുക. അതുമല്ലെങ്കില്‍ മറുപടി കൊടുക്കുമ്പോള്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ മറുപടി കൊടുക്കരുത് ഒരാള്‍ ജനിക്കുന്നത് ഒന്നുകില്‍ 1990 അല്ലെങ്കില്‍ 1991 അതുമല്ലെങ്കില്‍ 1992 ഈ മൂന്നു വര്‍ഷവും ആയിട്ട് ഒരാളും ജനിക്കില്ലല്ലോ രേണു. ഒരു കാര്യം കൂടി മനുഷ്യര്‍ സന്തോഷമായി ഇരിക്കുന്നത് കാണാനല്ല ഒരു വിഭാഗം ആള്‍ക്കാരുടെ ആഗ്രഹം' - ഇതാണ് ഒരാള്‍ രേണവിന്റെ വീഡിയോയ്ക്ക് താഴെ കുറിച്ച കമന്റ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications