Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനും ഡിവോഴ്സ് ആണ്, ആദ്യ ഭർത്താവിൽ നിന്നും അനുഭവിച്ചത്..'; ബിഗ് ബോസിൽ വെച്ച് തുറന്ന് പറഞ്ഞ് രേണു സുധി

തന്റെ ആദ്യ വിവാഹത്തെ കുറിച്ച് മുൻപൊരിക്കൽ രേണു സുധി തുറന്നുപറഞ്ഞിരുന്നു. ആ വിവാഹം ഒരു മാസം മാത്രമാണ് നീണ്ട് നിന്നതെന്നും അതിനുശേഷമാണ് താൻ സുധിച്ചേട്ടനെ വിവാഹം കഴിച്ചത് എന്നുമാണ് രേണു പറഞ്ഞത്. അതേസമയം ആദ്യ ബന്ധം വേർപിരിയാൻ ഉണ്ടായ കാരണം എന്തെന്ന് രേണു പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് രേണു. ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ചാണ് രേണുവിന്റെ തുറന്നുപറച്ചിൽ. സഹമത്സരാർത്ഥിയായ അനീഷ് വിവാഹമോചനത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ പങ്കുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഇക്കാര്യത്തിൽ രേണു തുറന്നടിച്ചത്.

renugg-1

‍ഞാനും ഡിവോഴ്സ് ആയ ആളാണ്. എന്റെ ആദ്യ ജീവിതത്തിൽ ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളവ് പറഞ്ഞാണ് തന്നെ വിവാഹം കഴിച്ചത്', എന്നാണ് രേണുവിന്റെ വാക്കുകൾ. ബിനു എന്നയാളെയാണ് താൻ ആദ്യം വിവാഹം കഴിച്ചത് എന്നാണ് മുൻപ് രേണു പറഞ്ഞത്. 'സുധിച്ചേട്ടന്റെ വാക്ക് മാനിച്ചാണ് ഞാൻ ആദ്യ വിവാഹത്തെ കുറിച്ച് പറയാതിരുന്നത്. മുൻ ഭർത്താവുമായി എനിക്ക് പ്രശ്നമൊന്നുമില്ല, അങ്ങേര് നല്ല മനുഷ്യനായത് കൊണ്ടായിരിക്കാം ആൾക്കും എന്നെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല, പള്ളിയിൽ വെച്ചാണ് വിവാഹം നടന്നത്. പെന്തകോസ് പള്ളിയിൽ ഒപ്പിടണമായിരുന്നു, കൈപിടിക്കൽ ചടങ്ങെന്നാണ് പറയുക.സാധാരണ ഭർത്താവിന്റെ പേരാണ് ഇടേണ്ടത്. എന്നാൽ ഞാൻ ഇട്ടത് എന്റെ പപ്പയുടെ പേരാണ്. കാരണം എനിക്ക് അറിയായിരുന്നു ഈ ബന്ധം നിലനിൽക്കില്ലെന്ന്. ആൾക്കും അറിയാമായിരുന്നുവെന്ന് തോന്നുന്നു.

സെറ്റാകത്തില്ലായിരുന്നു , പ്രായവ്യത്യാസം കുറെ ഉണ്ടായിരുന്നു. മറ്റ് പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. അതിനെ കുറിച്ചൊന്നും പറയാൻ താത്പര്യപ്പെടുന്നില്ല, ആള ്നമ്മളെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ, അതുകൊണ്ട് അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നു. മാന്യനായത് കൊണ്ടാണ് അയാൾ എന്നെ കുറിച്ച് പ്രതികരിക്കാത്തത്', എന്നായിരുന്നു രേണുവിന്റെ വാക്കുകൾ. അതേസമയം അനീഷിന്റെ പ്രതികരണത്തിനെതിരെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തെ കുറിച്ച് ഒരു ബിഗ് ബോസ് ആരാധകന്റെ പ്രതികരണം ഇങ്ങനെ-'ബിഗ് ബോസ് കാണുന്നവർക് അറിയാം എന്തൊക്കെ നടന്നാലും അനീഷിന് ഒരു കാര്യം പറയണം എന്നുണ്ടേൽ ആയാൾ അത് പറഞ്ഞ് തീർക്കും. ആക്ബറിന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ അനീഷിന്റെ ഉള്ളിലെ സ്ത്രീ വിരുദ്ധത അറിയാതെ പുറത്ത് ചാടി. തുടർന്ന് ആക്ബർ ബഹളം വച്ചത് കൊണ്ട് ശെരിക്കും രക്ഷപെട്ടത് അനീഷാണ്, അല്ല എങ്കിൽ ആയാൾ ഇതിൽ കൂടുതൽ വിഷലിപ്തമായ വാക്കുകൾ പറഞ്ഞ് പോകുമായിരുന്നു

തന്റെ വായിൽ നിന്ന് അബ്ദ്ധം പുറത്ത് വന്നുയെന്ന് മനസിലാക്കിയത് കൊണ്ടാണ് അനീഷ് പിന്നെ സൈലന്റ് ആയത്, പിന്നെ ഇത്ര നേരം ആയിട്ടും അയാൾ അത് എക്സ്പ്ലെയിൻ ചെയ്യാത്തത്.ലോകത്ത് നടക്കുന്ന എല്ലാ വിവാഹ മോചനങ്ങളിലും സ്ത്രീയും പുരുഷനും ഒരു പോലെ തെറ്റുകാരാണെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നത്? ഒന്ന് ചുറ്റും നോക്കൂ തന്റെതല്ലാത്ത എത്രയോ കാരണങ്ങൾ കൊണ്ട് ഗാർഹിക പീഡനങ്ങൾ മൂലം സ്ത്രീകൾ വിവാഹ മോചനം നേടുന്നു, അവരെ അടകമാണ് അനീഷ് അക്ഷേഭിച്ചത്.

മദ്യപിച്ച് സ്ത്രീകളെ മർദ്ധിക്കുന്നത് മൂലമുണ്ടാക്കുന്ന വിവാഹ മോചനങ്ങളിൽ, തെറ്റുക്കാർ ആരാണെന്നുള്ള ആക്ബറിന്റെ ചോദ്യത്തിന് അനീഷ് നൽകിയ ഉത്തരം എന്താണ്? " പുരുഷൻമാർ മദ്യപിച്ചിട്ട് തല്ലുന്നത് സ്ത്രീകൾ അംഗീകരിച്ചാൽ വിവാഹ മോചനം നടക്കില്ല" എന്നാണ്. അനീഷ് എന്താണ് പറഞ്ഞതിന്റ അർത്ഥം? അതരത്തിലുള്ള ഗാർഹിക പീഡനങ്ങൾ സ്ത്രീകൾ സഹികണമെന്നാണോ? നമ്മുടെ നാട്ടിൽ ഗാർഹിക പീഡനങ്ങൾ സഹിക്ക വയ്യാതെ നിരവധി പേർ suicide ചെയ്യേണ്ടി വന്നിട്ടുണ്ട്, അങ്ങനെയുള്ള ഒരു സൊസൈറ്റിയിൽ അനീഷ് നൽകിയ message accept ചെയ്യാൻ സാധിക്കാത്തത് ആണ്. ഫാൻ ആവാം പക്ഷെ ഇത് പോലെയുള്ള കാര്യങ്ങളെ blindly സപ്പോർട്ട് ചെയ്യും മുൻപ് ഒന്ന് ചുറ്റും കണ്ണ് ഓടിച്ചു നോക്കൂ', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+