Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ നിന്നും ദിവസം 50,000 രൂപ പ്രതിഫലമായി കിട്ടി? രേണു സുധി പറയുന്നു, 'ആര് കപ്പ് തൂക്കും'; മറുപടി

ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കിയ മത്സരാർത്ഥിയായിരുന്നു രേണു സുധി. പുറത്ത് തനിക്ക് നേരെ വന്നിരുന്ന സൈബർ ആക്രമണങ്ങളെ സധൈര്യം നേരിട്ട രേണു ബിഗ് ബോസ് ഹൗസിനുള്ളിൽ ഫയർ ആയി മാറുമെന്നായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ ഹൗസിൽ കയറി ദിവസങ്ങൾക്കുള്ളിൽ തന്നെ രേണു പ്രേക്ഷകരെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു. വലിയ വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിട്ടും വോട്ടുകൾ ലഭിച്ചിട്ടും തനിക്ക് ഹൗസിൽ തുടരാൻ സാധിക്കില്ലെന്ന് രേണു ആവർത്തിച്ചുകൊണ്ടേയിരുന്നു. ആരോഗ്യപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും തന്നെ വല്ലാതെ അലട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഹൗസിൽ നിന്ന് പോകാൻ അനുവദിക്കണമെന്നും രേണു ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. ഒടുവിൽ രേണുവിന്റെ ആവശ്യം ബിഗ് ബോസ് അംഗീകരിക്കുകയും വാക്ക് ഔട്ട് അനുവദിക്കുകയും ചെയ്തു.

എന്തായാലും ഹൗസിൽ നിന്നും പുറത്തിറങ്ങിയ രേണു ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ സജീവമാണ്. നിരവധി ഷോട്ട് ഫിലിമുകളിൽ രേണുവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇവയില്ലെല്ലാം ഓടിനടന്ന് അഭിനയിക്കുകയാണ് താരം. അതിനിടിൽ ഇപ്പോഴിതാ ബിഗ് ബോസ് ഫിനാലേയ്ക്ക് താൻ വീണ്ടും ഹൗസിലേക്ക് പോകുമെന്ന് പറയുകയാണ് രേണു. തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിരിക്കും അതെന്ന് അവർ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോടുള്ള രേണുവിന്റെ വാക്കുകൾ ഇങ്ങനെ

renusudhire

'ബിഗ് ബോസിൽ ഫിനാലേക്ക് വിളിച്ചാൽ പോലും. അതൊക്കെ സന്തോഷമല്ലേ, എനിക്ക് ആരുമായും തർക്കം ഉണ്ടായിട്ടില്ല. ഗെയിമിന്റെ ഇടയിൽ എന്തേലും ഉണ്ടായെങ്കിലേ ഉള്ളൂ. വെളിയിൽ ഇറങ്ങിക്കഴിയുമ്പോൾ എല്ലാവരുമായും കമ്പനിയാകും. ബിഗ് ബോസിലെ സഹമത്സരാർത്ഥികൾ പലരും പറഞ്ഞിട്ടുണ്ടായിരുന്നു ചേച്ചിയെ ഞങ്ങൾ ഇങ്ങനെ അല്ല ഓർത്തത്, ഭയങ്കര സാധനമാണെന്നാണ്, പക്ഷെ നേരിട്ട് കണ്ടപ്പോൾ നല്ല കൂട്ടായെന്ന്. റെനയും ആദില-നൂറയും പ്രവീണുമൊക്കെ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

ആദിലയേയും നൂറയേയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരോട് ഞാൻ അത് പറഞ്ഞിട്ടുമുണ്ട്.ബിഗ് ബോസിലേക്ക് കയറിയപ്പോൾ വലിയ സന്തോഷം തോന്നി. മോഹൻലാലിനെ പോലൊരു ലെജന്റ് ആയ മനുഷ്യൻ എന്നെ അതിലേക്ക് വിളിച്ച് കയറ്റുകയാണ്. സന്തോഷമുള്ള കാര്യമല്ലേ. ശരിക്കും ഹൗസ് ഒരു ലോകമാണ്. വ്യാഴാഴ്ചയാണ് ഞാൻ ദുബായിലേക്ക് പോകുന്നത്. ദെയ്റയിലാണ് പോകുന്നത്. പാപ്പിയോൺ എന്ന് പറഞ്ഞ റെസ്റ്റോറന്റിന്റെ പരിപാടിയാണ്. പാട്ടും ഡാൻസുമൊക്കെയായുള്ള പരിപാടികൾ ഉണ്ട്. ജീവിതത്തിലെ ആദ്യത്തെ ഇൻ്‍റർനാഷ്ണൽ ട്രിപ്പാണ്. വളരെ അധികം സന്തോഷം തോന്നുന്നുണ്ട്, എക്സൈറ്റുമുണ്ട്.ബിഗ് ബോസ് ഞാൻ കണ്ടിന്യുവസ് ആയി കാണുന്ന ആളല്ല. അനീഷാണ് എന്റെ ഇഷ്ടമത്സരാർത്ഥി. സാധാരണക്കാരിൽ ഒരാൾ വിജയിക്കുന്നത് നല്ല കാര്യമല്ലേ. രേണു പറഞ്ഞു.

രേണു സുധിക്കാണ് ബിഗ് ബോസ് സീസൺ 7 ൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 50,000 രൂപയാണ് പ്രതിഫലം എന്നായിരുന്നു വാർത്തകൾ. എന്നാൽ ഒരു ദിവസം അത്രയും പ്രതിഫലം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് രേണു വ്യക്തമാക്കി. ' ഫേക്ക് ഈയ ന്യൂസ് ആണ് എല്ലാം വരുന്നത്. ബിഗ് ബോസിൽ പോയതിന് ശേഷം നിറമൊക്കെ കൂടിയത് എസിയിൽ ഇരുന്നത് കൊണ്ടായിരിക്കണം. അലച്ചിലൊന്നും ഇല്ലല്ലോ, ബസിൽ കയറി ഇറങ്ങുകയൊക്കെ അല്ലേ. വീട്ടിൽ എസി വെയ്ക്കാനൊന്നും പ്ലാൻ ഇല്ല. വെച്ചാൽ ഞാൻ തന്നെ അടച്ച് തീർക്കണ്ടേ', രേണു പറഞ്ഞു.

രേണുവിനെ പോലെ ഹൗസിൽ ഏറ്റവും പ്രതിഫലം ലഭിച്ച മറ്റൊരു താരം അനുമോളായിരുന്നു എന്നാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+