Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിപിടിക്കാന്‍ പറ്റില്ലെങ്കില്‍.. പിന്നെ എന്തിനാടീ വന്നത്? വീട്ടില്‍ പോയി ഇരിക്കെന്ന് പറയും: രേണു സുധി

തന്നെ കുറച്ച് ആളുകള്‍ എന്ത് പറയുന്നു എന്നുള്ളത് താന്‍ കാര്യമാക്കാറില്ലെന്ന് രേണു സേധു. നെഗറ്റീവ് പറഞ്ഞാലും പോസിറ്റീവ് പറഞ്ഞാലും ഞാന്‍ ഉള്‍ക്കൊള്ളും. നെഗറ്റീവുകള്‍ പൂമാലകളും പോസിറ്റീവുകള്‍ സന്തോഷകരവുമാണ്. എന്നെ സംബന്ധിച്ച് സിനിമയും ആല്‍ബവുമെല്ലാം ഒരു പേലെയാണ്. എല്ലാം അഭിനയമാണ്. നാടകം ചെയ്യുന്നു. അതും അഭിനയമാണെന്നും രേണു സുധി അഭിപ്രായപ്പെടുന്നു.

മെയിന്‍സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. 'കരിമിഴി കണ്ണാലെ' എന്ന ആല്‍ബത്തില്‍ രേണുസുധിയോടൊപ്പം അഭിനയിച്ച പ്രതീഷ് എന്ന വ്യക്തിയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. രേണു സുധിയോടൊപ്പം അഭിനയിക്കുന്നതിനാല്‍ തന്നെ നെഗറ്റീവ് കമന്റുകള്‍ വരുമെന്ന് സംവിധായകന്‍ അദ്യമേ പറഞ്ഞിരുന്നുവെന്നാണ് പ്രതീഷ് പറയുന്നത്. എന്നാല്‍ തനിക്കോ തന്റെ കുടുംബത്തിനോ അതിലൊന്നും യാതൊരു വിഷമവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

renu-sudhi

ഭാര്യ മാത്രമല്ല, അച്ഛനും അമ്മയും സഹോദരിയുമെല്ലാം വലിയ പിന്തുണയാണ് നല്‍കുന്നത്. ഞാന്‍ തിരിച്ചറിയപ്പെടുന്നു എന്നുള്ളത് അച്ഛനും അമ്മക്കും സന്തോഷമുള്ള കാര്യമാണ്. തുറന്ന് പറയുകയാണെങ്കില്‍ ഇവള്‍ പോക്ക് കേസാണെന്ന് കമന്റ് ബോക്സില്‍ പറയുന്ന ആളുകളുണ്ട്, പല ആളുകളുടേയും ഒപ്പം നടക്കുന്നു എന്നും പറയുന്നു. എന്നാല്‍ ഇതൊന്നും ഞാന്‍ കണ്ടിട്ടില്ല. വീട്ടില്‍ നിന്നും നേരെ ഷൂട്ടിന് വരുന്നു, അത് കഴിഞ്ഞാല്‍ തിരിച്ച് വീട്ടിലേക്കും പോകുന്ന രേണു സുധിയേയാണ് ഞാന്‍ കണ്ടത്.

രേണു സുധിയെ അടുത്ത് അറിയുന്ന ആളുകള്‍ക്ക് അവർ ആരാണെന്നും എങ്ങനത്തെ ആളാണെന്നും കൃത്യമായി അറിയാന്‍ സാധിക്കും. ഞങ്ങളേയും ചേർത്ത് നാളെ ആരെങ്കിലും എന്തെങ്കിലും ഗോസിപ്പ് പടച്ച് വിടുകയാണെങ്കില്‍ പറയുന്നവർ പറയട്ടെ എന്ന് വിചാരിക്കും. ഇതുവരെ ഗോസിപ്പൊന്നും വന്നിട്ടില്ല. സത്യം പറയുകയാണെങ്കില്‍ ആദ്യം ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം. എന്നാല്‍ അതിനെ തരണം ചെയ്ത് മുന്നോട്ട് പോകും. അല്ലാതെ അതില്‍ പേടിച്ച് നിന്നാല്‍ എന്റെ കരിയർ മുന്നോട്ട് പോകില്ലാലോയെന്നും പ്രതീഷ് പറയുന്നു.

ഗോസിപ്പൊന്നും എനിക്ക് വിഷയമല്ലെന്നാണ് രേണു സുധി പറയുന്നത്. എന്നെവെച്ച് എന്ത് പറഞ്ഞോ. പക്ഷെ ഇവനെ ഒന്നും പറയരുത്. ഞങ്ങള്‍ സഹോദരി-സഹോദരിമാരെപ്പോലെയാണ്. എന്നെ സംബന്ധിച്ച് അഭിനയം അഭിനയമാണ്. നമ്മുടെ ഉള്ളില്‍ കംഫർട്ടബിള്‍ അല്ലാത്ത ആളുകളോട് ഒപ്പമാണെങ്കിലും അഭിനയിച്ചേ മതിയാകൂ. പ്രതീഷ് എനിക്ക് നല്ല കംഫർട്ടബിള്‍ ആയിരുന്നു. ഇനിയിപ്പോള്‍ അത് അങ്ങനെ അല്ലെങ്കിലും ഞാന്‍ അഭിനയിക്കും. കാരണം അത് എന്റെ ജോലിയാണ്.

കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞാല്‍, എനിക്ക് ഓക്കെയാണെങ്കില്‍ ഞാന്‍ ചെയ്യും. എനിക്ക് ഓക്കെയാകുന്ന വസ്ത്രമാണെങ്കില്‍ അത് ധരിച്ച് ഫോട്ടോ ഷൂട്ടും ചെയ്യും അഭിനയിക്കുകയും ചെയ്യും. ഇതൊന്നും പറ്റില്ല എന്നുള്ളവരാണെങ്കില്‍ വീട്ടില്‍ ഇരിക്കണം. എന്തിനാണ് അഭിനയിക്കാന്‍ വരുന്നത്. കെട്ടിപിടിക്കാന്‍ പറ്റില്ലെങ്കില്‍.. പിന്നെ എന്തിനാടി രേണൂ വന്നത്, പോയി വീട്ടില്‍ ഇരുന്നൂടെയെന്ന് ഞാന്‍ എന്നോട് ചോദിക്കും.

എന്നേക്കൊണ്ട് എന്ത് പറ്റില്ല എന്നാണ് ചോദിക്കുന്നതെങ്കില്‍, ലിപ് ലോക്ക് പറ്റില്ലെന്ന് ഞാന്‍ പറയും. ഒരിക്കല്‍ അങ്ങനെ ഒരു കാര്യം വന്നപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവരും ഓക്കെയായിരുന്നു. കെട്ടിപ്പിടിക്കുന്നതൊന്നും വിഷയം അല്ല. തൊട്ടും പിടിക്കുന്നതും മാത്രമാണോ അഭിനയം എന്ന് ചോദിച്ചാല്‍ അല്ല, അഭിനയത്തിന് പല മേഖലകളുണ്ട്. റൊമാന്‍സ് ചെയ്യുമ്പോള്‍ കയ്യില്‍ പിടിക്കേണ്ടി വരും. അത് അഭിനയമാണ് എന്ന് മനസ്സിലാക്കണം. അഭിനയം പാഷനാക്കിയെടുത്ത നിരവധി പേരുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+