രേണുവിന് പുതിയ പ്രണയം? പോസ്റ്റുമായി താരം, വിവാഹം ഉടനുണ്ടോ? മറുപടി..ആശംസയും സ്നേഹവും അറിയിച്ച് കമന്റുകൾ
അന്തരിച്ച നടൻ കൊല്ലം സുധി രേണു സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് രേണു. താൻ പ്രണയത്തിലാണെന്ന സൂചനയാണ് പോസ്റ്റിലൂടെ രേണു നൽകുന്നത്. ഇതോടെ ആരാണെന്ന് അറിയാനുള്ള ആകാംക്ഷ പങ്കുവെച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. പതിവ് പോലെ തന്നെ രേണുവിനെ അധിക്ഷേപിച്ചുള്ള കമന്റുകളും നിറയുന്നുണ്ട്.
'എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ല', രേണു കുറിച്ചു. ഇതിന് താഴെ സുധിച്ചേട്ടൻ അല്ലേ എന്ന കമന്റാണ് പലരും കുറിച്ചത്. ഇതിന് സുധിച്ചേട്ടൻ എന്നും മനസിലുണ്ടാകുമെന്നാണ് രേണു നൽകിയ മറുപടി. സമയമാകുമ്പോൾ പേര് വെളിപ്പെടുത്താം എന്നും രേണു കുറിച്ചു. ആരായാലും കുഴപ്പമില്ല, സന്തോഷമായിട്ട് ഇതുപോലെയൊക്കെ തന്നെ അഭിനയവുമായൊക്കെ മുന്നോട്ട് പോകണമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് ഉണ്ടാകുമെങ്കിൽ തന്നെ അത് ഇപ്പോൾ ഇല്ലെന്നും എന്തായാലും എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലേയെന്നും രേണു പറഞ്ഞു.

അതേസമയം പതിവ് പോലെ തന്നെ നെഗറ്റീവ് കമന്റുകളും നിറയുന്നുണ്ട്. ഇതിന് രേണു മറുപടി നൽകുന്നില്ലെങ്കിലും രേണുവിനെ പിന്തുണച്ച് നിരവധി പേർ ചുട്ട മറുപടി കൊടുക്കുന്നുണ്ട്. അതിൽ ഒരു കമന്റ് ഇങ്ങനെ 'ഭർത്താവ് മരിച്ചെന്നു കരുതി അവർക്കു മുന്നോട്ട് ജീവിക്കണ്ടേ അവർക്ക് വേറെ കല്ലിയാണം കഴിക്കണ്ടേ ഇത് എന്തോന്ന് ഏതു വീഡിയോ പോസ്റ്റ് ചെയ്താലും കുറെ എണ്ണം നെഗറ്റീവ് cmt ആയി ഇറങ്ങിക്കോളും എന്നാൽ ഈ പറയുന്നവർ അവർക്കു ചിലവിനു കൊടുക്ക് അവർ അഭിനയിക്കുന്നത് മാത്രം നിങ്ങളുടെ കണ്ണിൽ കാണുന്നുള്ളൂ അവർ അവരുടെ ഇഷ്ടത്തിന് അല്ലെ ജീവിക്കുന്നത് അതിന് നിങ്ങൾക്കൊക്കെ എന്താ', കമന്റിൽ പറഞ്ഞു.
'ഈ കുട്ടിക്ക് ഒറ്റയ്ക്ക് സർവൈവ് ചെയ്യാൻ ഉള്ള മനക്കട്ടിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷെ ആ കുട്ടിക്ക് ഒരു പാട്ണർ വേണമെന്നുണ്ടെങ്കിൽ അത് കല്ല്യാണം കഴിച്ചോട്ടേ. അവരാർക്കും ഉപദ്രവമൊന്നും ചെയ്യുന്നില്ലല്ലോ. പിന്നെ വേറെ കല്യാണം കഴിക്കില്ലാന്ന് പറഞ്ഞത്. അതിപ്പോൾ ഓരോ മാനസികാവസ്ഥ ആശ്രയിച്ചല്ലേ ഗയ്സ്. ആ പറഞ്ഞ സമയത്ത് ഒരുപക്ഷേ സുധി ചേട്ടൻ്റെ മരണത്തിൽ നിന്ന് മൂവ് ഓൺ ആയി കാണില്ല. സമയം കഴിയുന്തോറും ആ വേദനയും കുറഞ്ഞു വരുമല്ലോ. ഒരുപക്ഷേ ഒരു വിഷമം എപ്പോഴും കാണും. എന്തായാലും ലൈഫിൽ ഒറ്റപ്പെടുന്നത് അത്ര സുഖമുള്ള കാര്യമല്ല. അവർക്ക് കല്ല്യാണം കഴിക്കണെങ്കിൽ കഴിച്ച് സന്തോഷായി ജീവിക്കട്ടെ. അതിലൊന്നും നാട്ടുക്കാരുടെ സമ്മതം ആവശ്യമില്ല', മറ്റൊരാൾ കമന്റ് ചെയ്തു.
'അവർക്ക് ഇഷ്ടമുള്ള പോലെ അവർ ജീവിക്കട്ടെ. അവർക്ക് നിങ്ങൾ ചിലവിന് കൊടുക്കോ. ഫോട്ടോഷൂട്ടും ഷോർട്ട് ഫിലിമും ഒന്നും നിങ്ങൾ പറയുന്ന പോലെയുള്ള വൾഗാരിറ്റി ഒന്നും ഞാൻ കണ്ടില്ല.അങ്ങനെയാണെങ്കിൽ എല്ലാ നടിമാരെയും ഇങ്ങനെ കല്ലെറിയണമല്ലോ... അവരെ അവരുടെ വഴിക്ക് വിട്ടേക്ക് .എന്നിട്ട് സ്വന്തം വീട്ടിലെ കാര്യം നോക്കി ജീവിക്ക്. അവർക്ക് ഇഷ്ടമുള്ള തൊഴിലെടുത്ത് ജീവിക്കട്ടെ. പിന്നെ എന്തിനാണ് ഒരാളുടെ മുഖ സൗന്ദര്യത്തെയൊക്കെ വെച്ചു കളിയാക്കുന്നത്, ആരും പെർഫെക്ട് അല്ല',
അവിവാഹിത ആയിരുന്നിട്ടും ഒരു കൂട്ടി ഉള്ള ഒറ്റക്ക് ജീവിക്കുന്ന സുധിയുടെ ജീവിതത്തിൽ എല്ലാമറിഞ്ഞ് കയറി ചെന്ന് മരിക്കുന്ന കാലത്തോളം സുധിക്ക് വേണ്ടി ജീവിച്ച സ്ത്രീ ആണ് രേണു. രേണു ഇന്നത് പോലെ തന്നെ ഒറ്റപ്പെട്ട് പോയി. അവർക്കും ജീവിതം ആകാം. സുധിയെ അവർ സ്വീകരിച്ച പോലെ അവരെ സ്വീകരിക്കാൻ ഒരാൾ വന്നാൽ അത് രേണുവിനോട് കാലം കാണിക്കുന്ന നീതി ആകും. മരിച്ചു കഴിഞ്ഞല്ല ഒരാൾക്ക് വേണ്ടി ജീവിക്കണ്ടത്. ജീവിക്കുന്ന കാലത്താണ്. അത് രേണു ചെയ്തിട്ടുണ്ട്. ഇനി രേണുവിന് സന്തോഷകരമായ ഒരു ജീവിതം ആണ് വേണ്ടത്. അത് കിട്ടട്ടെ', വേറൊരു കമന്റിൽ പറഞ്ഞു.
'വേണം, ജീവിതത്തിൽ ഒരു കൂട്ടു വേണം. നെഗറ്റീവ് കമന്റ് പറയുന്നവർ പറയട്ടെ. ഈ വരുന്നവരുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ. ആരും അറിയുന്നില്ലല്ലോ ഭാഗ്യം. നീ നിന്റ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക,, പിന്നെ തിരഞ്ഞെടുക്കുന്ന ആൾ ജീവിത അവസാനം വരെ കൂടെ ഉണ്ടാവട്ടെ,, താങ്ങായി.. തണലായി', കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications