Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഷോട്ട് ഫിലിമിന് വാങ്ങുന്ന പ്രതിഫലം ഇതാണ്;വെളിപ്പെടുത്തി രേണു സുധി, അക്കൗണ്ടിൽ എത്രയുണ്ടെന്നും

സ്വന്തം വീട്ടിലൊരു തൂവാനം അടിച്ചാൽ അത് പരിഹരിക്കാനുള്ള പണം പോലും രേണു സുധിക്ക് കിട്ടുന്നില്ലേയെന്നായിരുന്നു 'സുധിലയ'ത്തിലെ ചോർച്ചയുമായ ബന്ധപ്പെട്ട വാർത്തകൾക്ക് താഴെ പലരും ചോദിച്ചത്. തിരക്കാണെന്നും നിരവധി ഷോട്ട് ഫിലിമുകളിൽ അഭിനയിക്കകുന്നുവെന്നും പറയുന്ന രേണുവിന് വരുമാനം ഇല്ലേയെന്നും ചിലർ വിമർശിച്ചു. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകുകയാണ് രേണു. താൻ വാങ്ങുന്ന പ്രതിഫലവും താരം വെളിപ്പെടുത്തി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഒരു ഷോട്ട് ഫിലിമിന് മൂന്നും നാലും അഞ്ചും കൂടിപ്പോയാൽ ആറും ആണ് വാങ്ങുന്നത്. അത് തന്നെ കൂടുതലാണ്. ചെറിയ സിനിമകളൊക്കെ ചെയ്ത് തുടങ്ങുന്നതല്ലേ ഉള്ളൂ. വലിയ വരുമാനവും പ്രതിഫലവുമൊന്നും എനിക്ക് ആയിട്ടില്ല. ആ വീടിന്റെ ഗ്ലാസ് മാറ്റാനുള്ള വരുമാനം ഇല്ല. എന്റെ അക്കൗണ്ടിൽ കോടികൾ വരട്ടെ, നിലവിൽ ഒരുണ്ടയും ഇല്ലെന്ന് എനിക്ക് അറിയുള്ളൂ. കിട്ടുന്ന പൈസയൊക്കെ വീട്ടിലെ ചെലവിന് വേണ്ടിയാണ് പോകുന്നത്. ഞാൻ മാത്രമേ വീട്ടിൽ ജോലിക്ക് പോകുന്നുള്ളൂ. വീട്ടിൽ ചാറ്റൽ അടിക്കുന്ന പ്രശ്നം തന്നെയാണ്. സിറ്റൗട്ടിന്റെ ബീമിന്റെ അവിടെ ചോരുന്നുണ്ടായിരുന്നു.

renusudhiremuneration-

വീടിന്റെ വീഡിയോ ചെയ്യാൻ വന്നയാളോട് ഞാൻ 15,000 ആവശ്യപ്പെട്ടിട്ടില്ല. എന്നെ അഭിമുഖം ചെയ്യുന്നവർക്ക് അറിയാം ഞാൻ എത്ര തുക വാങ്ങുന്നുണ്ടെന്ന്. 15,000 ആവശ്യപ്പെട്ടെന്നത് പച്ചക്കള്ളമാണ്. അഭിമുഖമൊക്കെ കൊടുക്കുമ്പോൾ കാശ് വാങ്ങണമെന്ന് എന്നോട് ചിലർ പറഞ്ഞിരുന്നു. 10,000 രൂപ വാങ്ങണമെന്നായിരുന്നു ആദ്യ സമയത്തൊക്കെ പറഞ്ഞത്, ആ തുക ഞാൻ ചോദിച്ചിട്ടുണ്ടെങ്കിലും വാങ്ങിയിട്ടില്ല.

വീടിന്റെ വീഡിയോ എടുക്കാൻ വന്ന സമയത്ത് എനിക്ക് യാതൊരു വരുമാനവും ഇല്ലായിരുന്നു. അപ്പോൾ വ്ലോഗ് എടുക്കാൻ വരുന്നവരോട് 5000 രൂപയൊക്കെ വാങ്ങാറുണ്ടെന്ന് ഞാൻ ഫിറോസ് ഇക്കയോട് പറഞ്ഞിരുന്നു. ഇക്കയുമായി ബന്ധപ്പെട്ട യുട്യൂബേഴ്സ് വന്നപ്പോൾ ഞാൻ പണം വാങ്ങാറുണ്ടെന്ന് പറഞ്ഞു. അതിന് ശേഷമാണ് ഫിറോസ് ഇക്ക മിണ്ടാതായത്. കാശ് വാങ്ങിയില്ലേങ്കിൽ വല്ലോം കഴിക്കണ്ടേ, ആ സമയത്ത് എനിക്ക് പണമൊന്നും ഇല്ലായിരുന്നു.

ഇക്കായും അദ്ദേഹത്തിന്റെ ആൾക്കാരുമാണ് വന്നതെങ്കിൽ ഞാൻ പൈസ ആവശ്യപ്പെടില്ലായിരുന്നു. എന്നാൽ വേറെ യുട്യൂബുകാരാണ് വിളിച്ചത്. അതിന് ശേഷമാണ് അദ്ദേഹം പറയുന്നത്. പിന്നെ അതങ്ങനെ തെറ്റിമാറിപ്പോയി, അതിന് ശേഷം സംസാരമൊന്നും ഉണ്ടായിട്ടില്ല. പ്രശ്നത്തിന്റെ കാര്യം ഇപ്പോഴാണ് മനസിലാകുന്നത്. ഞാൻ പൈസ ആവശ്യപ്പെട്ടതിൽ എനിക്കൊരു കുറ്റവും തോന്നിയിട്ടില്ല. ദാനം കിട്ടിയ പശുവിന്റെ പല്ല് ഞാൻ ഇന്നുവരെ എണ്ണിയിട്ടില്ല. മഴ പെയ്ത കാര്യം ചോദിച്ചത് കൊണ്ടാണ് ഞാൻ പറഞ്ഞത്. ഇതിനിടയിൽ പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ സംസാരിച്ചത്.

വീടിനെ കുറിച്ചുള്ള പല കാര്യങ്ങളും എനിക്ക് അറിയില്ല. പുകയിൽ നിന്നാണ് സംസാരിക്കുന്നത്. ആളുകൾ സംസാരിക്കുന്നത് എനിക്ക് ധാരാളം വരുമാനം ഉണ്ടെന്ന് കരുതിയാകും. എന്നാൽ എനിക്ക് വലിയ വരുമാനം കിട്ടുന്നില്ല. ഷോട്ട് ഫിലിമിന്റെ ആളുകൾക്ക് അറിയാം എനിക്ക് എത്രയാണ് തരുന്നതെന്ന്. വീട്ടിൽ റേഷൻ അരി കിട്ടുന്നുണ്ട്, അതുകൊണ്ട് കുഴപ്പമില്ല, കിച്ചുവിന് ഞാൻ പോക്കറ്റ് മണി കൊടുക്കാറുണ്ട്, അവൻ എന്റെ മകനാണ്, അവന് ആവശ്യങ്ങളുണ്ട്. കൊച്ചിന് ചെലവുണ്ട്, വീട്ടിൽ അപ്പായ്ക്കും അമ്മയ്ക്കും അസുഖമുണ്ട്, പ്രായമുള്ളവരാണ്, അവരുടെ കാര്യങ്ങൾ നോക്കേണ്ടതുണ്ട്. സുധിച്ചേട്ടന്റെ വീട്ടുകാരുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. അവർക്ക് ജോലി തിരക്കായത് കൊണ്ടാണ് അവർ ഇങ്ങോട്ട് വരാത്തത്. ഞാൻ അങ്ങോട്ട് പോകാത്തതും തിരക്ക് കാരണമാണ്. കഴിഞ്ഞ ദിവസവും അവർ വിളിച്ചിരുന്നു.

ഞാൻ പ്രശസ്തിക്ക് വേണ്ടി ശ്രമിക്കാറില്ല, ഇപ്പോൾ ആളുകൾ കണ്ടാൽ ഓടി വന്ന് സംസാരിക്കും. വലിയ നടിയെ കണ്ടത് പോലെ, എന്നെ തന്നെയാണോയെന്ന് സംശയം തോന്നാറുണ്ട്. സെൽഫിയെടുക്കലും പരിപാടിയുമൊക്കെയാണ്. ഇതെന്താണ് സംഭവം എന്നൊക്കെ തോന്നാറുണ്ട്. സുധിച്ചേട്ടന്‌റെ ഭാര്യ ആയത് കൊണ്ടാണ് എന്നെ ഇഷ്ടപ്പെടുന്നത്. ആളുകൾക്ക് ആ ബഹുമാനം ഉണ്ട്', രേണു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+