Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം സുധിയുടെ ആദ്യഭാര്യയ്ക്ക് എന്ത് സംഭവിച്ചു? 'അവര്‍ പോയപ്പോള്‍ വന്ന സ്ത്രീകളുടെ ലക്ഷ്യമിത്: രേണു

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ആദ്യ ഭാര്യ ജീവിച്ചിരിപ്പില്ലെന്ന് രേണു സുധി. അവരുടെ ആത്മാവിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കാറുണ്ട് എന്നും രേണു പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം. ആദ്യ ഭാര്യ സുധിയേയും മകനേയും വിട്ട് പോയ ശേഷം മറ്റ് പല സ്ത്രീകളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ശ്രമിച്ചിരുന്നു എന്നും രേണു പറഞ്ഞു.

എന്നാല്‍ അവര്‍ക്കെല്ലാം എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്നതായിരുന്നു ലക്ഷ്യം എന്നും ഇക്കാര്യം സുധി ചേട്ടന്‍ തന്നെയാണ് തന്നോട് പറഞ്ഞത് എന്നും രേണു പറഞ്ഞു. സുധി ജീവിച്ചിരിക്കുമ്പോള്‍ തന്നെ തനിക്ക് അഭിനയിക്കാന്‍ അവസരം വന്നിരുന്നു എന്നും എന്നാല്‍ അന്ന് താന്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും രേണു പറയുന്നു. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

Renu Sudhi

'സുധി ചേട്ടന്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരു വെബ്സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയായി നാല് എപ്പിസോഡില്‍ ആണ് അഭിനയിച്ചത്. ചെറുപ്പത്തില്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കുമായിരുന്നു. അന്നേ ഇതൊക്കെ അറിയാം. സുധി ചേട്ടന്റെ കൂടെയുള്ള ഒരാള്‍ എന്നോട് ചോദിച്ചിട്ടുണ്ട് അഭിനയരംഗത്തേക്ക് വരുന്നോ എന്ന്. അന്ന് എനിക്ക് സുധി ചേട്ടന്റെ പിറകില്‍ ഒരു താങ്ങായി നില്‍ക്കാനാണ് താല്‍പര്യം എന്ന് പറഞ്ഞിരുന്നു.

കാരണം സുധി ചേട്ടന്റെ ആദ്യത്തെ ഭാര്യ ഉപേക്ഷിച്ച ശേഷം വന്ന സ്ത്രീകളെല്ലാം അഭിനയമോഹം ആയിട്ട് വന്നവരായിരുന്നു. ഞാന്‍ അതിന്റെ കാരണം എവിടേയും പറഞ്ഞിട്ടില്ല. ഏതൊരു പെണ്ണിനും അല്‍പം കല ഉള്ളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്നോട്ട് വരണം, ഒരു സിനിമയെങ്കിലും ചെയ്യണം, ക്യാമറയ്ക്ക് മുന്നില്‍ ഡാന്‍സ് ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ടായിരിക്കും. സുധി ചേട്ടന്‍ പോലൊരു വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ അദ്ദേഹം തന്നെ എന്നോട് ചോദിച്ചിട്ടുണ്ട് അഭിനയിക്കണോ എന്ന്.

ആ സമയത്ത് മോഹന്‍ലാല്‍ എന്ന സിനിമയ്ക്ക് വേണ്ടി സുധി ചേട്ടനെ വിളിച്ചിട്ടുണ്ടായിരുന്നു. ഞാനും കിച്ചുവും സുധി ചേട്ടനും കൂടിയാണ് പോകുന്നത് അഭിനയിക്കാന്‍. എന്നെ കെട്ടിയ സമയത്താണ്. കിച്ചു കുഞ്ഞാണ് അന്ന്. ആറിലോ ഏഴിലോ പഠിക്കുകയാണ്. അപ്പോള്‍ സുധി ചേട്ടന്‍ പറഞ്ഞു നിങ്ങള്‍ക്ക് വേണമെങ്കില്‍ മുഖം കാണിക്കാം കേട്ടോ എന്ന്. ഞാന്‍ പറഞ്ഞു വേണ്ട ചേട്ടാ എന്ന്.

അന്ന് പിന്നെ സുധി ചേട്ടനും അതില്‍ അഭിനയിക്കാന്‍ വന്നില്ല. എന്തോ ഡേറ്റ് ക്ലാഷായിട്ട് അത് പോയി. ഏതൊരു പെണ്ണിനും കല ഉള്ളില്‍ ഉള്ളവര്‍ക്ക് അത് പുറത്ത് കാണിക്കണം എന്നാണ്. 95 ശതമാനം പേരും സിനിമയില്‍ മുഖം കാണിക്കണം എന്ന് പറഞ്ഞ് നടക്കുന്നവരാണ്. സുധി ചേട്ടന്റെ ആദ്യത്തെ വൈഫ് അദ്ദേഹത്തേയും മകനേയും വിട്ടിട്ട് പോയപ്പോള്‍ വേറൊരു ലൈഫ് തേടി പോയപ്പോള്‍ അവരെ കുറിച്ച് നമുക്ക് പറയാന്‍ പറ്റില്ല.

കാരണം അവര്‍ ഈ ലോകത്ത് ഇല്ല. അവരുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ. സുധി ചേട്ടന്റേയും അവരുടെയും ആത്മാവിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അവര്‍ ഇവരെ വിട്ട് പോയപ്പോള്‍ പിന്നെ ഒരുപാട് സ്ത്രീകള്‍ വന്നിട്ടുണ്ട്. ഞാന്‍ നിങ്ങളെ കെട്ടട്ടേ, മകനെ ഞാന്‍ പൊന്ന് പോലെ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞ്. അവരെല്ലാം അഭിനയമോഹം വെച്ച് വന്നവരായിരുന്നു. സുധി ചേട്ടനെ വെച്ച് അഭിനയിക്കാം എന്ന മോഹവുമായി വന്നവരാണ് എന്ന് സുധി ചേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാനും കൂടെ അങ്ങനെ പറയേണ്ട എന്ന് കരുതി. സുധി ചേട്ടന്റെ മുന്നില്‍ വെച്ച് എന്നോട് ഒരു പ്രൊഡ്യൂസര്‍ ചോദിച്ചിട്ടുണ്ട് അഭിനയിക്കണോ എന്ന്. ഞാന്‍ വേണ്ട എന്നാണ് പറഞ്ഞത്. അന്ന് സുധി ചേട്ടന്‍ പറഞ്ഞു നീ എന്തൊരു പെണ്ണാടി, എല്ലാവരും അഭിനയിക്കണം എന്ന് പറഞ്ഞ് വേഗം ചാടിക്കേറി പോകും എന്ന്. ഞാന്‍ പറഞ്ഞത് എനിക്ക് സുധി ചേട്ടന് സപ്പോര്‍ട്ട് ആയി നില്‍ക്കണം എന്നായിരുന്നു.

അന്ന് സുധി ചേട്ടന്‍ പറഞ്ഞു ഇതും എന്റെ മോനെ സ്വന്തം മോനെ പോലെ നോക്കുന്നതും ആണ് എന്നെ ഇഷ്ടപ്പെടാന്‍ കാരണം എന്ന്. സുധിയെ വെച്ച് റീച്ചുണ്ടാക്കുകയാണെങ്കില്‍ എന്റെ അക്കൗണ്ട് ബാലന്‍സ് എന്താണ് കൂടാത്തത്. ഇത്രയും നാള്‍ ഞാന്‍ സുധിയെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് വെറുതെ കേട്ടു. ഈ പറയുന്നവരാണോ എനിക്ക് കാശിട്ട് തരുന്നത്. എന്റെ കുടുംബം കഴിയണമെങ്കില്‍ ഞാന്‍ പുറത്തിറങ്ങി അഭിനയിക്കണം.

ഈ ഒരു വരുമാനമെ ഉള്ളൂ എനിക്ക്. എന്റെ പപ്പയ്ക്ക് ജോലിക്ക് പോകാന്‍ സാധിക്കില്ല. എന്റെ വരുമാനത്തിലാണ് ആ കുടുംബം മുന്നോട്ട് പോകുന്നത് എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസിലാകുന്നില്ല. എന്റെ വരുമാനത്തിലാണ് പോകുന്നത്. പിന്നെ വിധവാ പെന്‍ഷനുണ്ട്. പിന്നെ ചേച്ചിയൊക്കെ എന്തെങ്കിലും കൊണ്ടുതരും. അങ്ങനെയാണ് പോകുന്നത്,'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+