Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി പ്രണയത്തിലോ? സത്യം തുറന്നുപറഞ്ഞ് താരം; വിവാദങ്ങൾക്ക് ശേഷം ലക്ഷ്മി നക്ഷത്ര വിളിച്ചോ? മറുപടി

ബിഗ് ബോസിലേക്ക് പോകാൻ തനിക്ക് താത്പര്യമുണ്ടെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. തന്നെ ഇതുവരെ വിളിച്ചിട്ട. പക്ഷെ വിളിച്ചാൽ തീർച്ചയായും പോകുമെന്നും താരം പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രേണുവിന്റെ പേരിൽ നിറഞ്ഞ് നിൽക്കുന്ന മറ്റ് വിവാദങ്ങളിലും താരം പ്രതികരിച്ചു. രേണുവിന്റെ വാക്കികളിലേക്ക്

'ബിഗ് ബോസ് ഞാൻ അധികം കണ്ടിട്ടില്ല. ഇടയ്ക്കിടെ കാണാറുണ്ട്. തെറിവിളി കേട്ടാൽ പൊതുവെ ദേഷ്യം വരുന്ന ആളാണ് ഞാൻ. ബിഗ് ബോസിലേക്ക് പോകുകയാണെങ്കിൽ ആ സ്വഭാവം മാറ്റണമെന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലൈവിൽ വലിയ തെറി കേൾക്കേണ്ടി വന്നു. തള്ളച്ചിയെന്നൊക്കെ വിളിച്ചു, അട്ടപ്പാടി , കോളനി എന്നൊക്കെയാണ് വിളിക്കുന്നത്. ഞാൻ കോളനിയിൽ ജീവിച്ചവൾ തന്നെയാണ്. അതിലൊരു അഭിമാനക്കുറവും എനിക്ക് ഇല്ല', രേണു പറഞ്ഞു.

renunew-

ലക്ഷ്മി നക്ഷത്ര, പെർഫ്യൂം വിവാദങ്ങളിൽ മറുപടി ഇങ്ങനെ-' ലക്ഷ്മി നക്ഷത്രയോട് ഞാൻ പറഞ്ഞിട്ടാണ് സുധി ചേട്ടന്റെ പെർഫ്യൂം എനിക്ക് ആക്കി തന്നത്. ഞാൻ ഒരു ഷൂട്ടിങ്ങ് കഴിഞ്ഞ് ഇരിക്കുമ്പോഴാണ് സുധിച്ചേട്ടന്റെ പെർഫ്യൂമിനെ കുറിച്ച് ചോദ്യം വരുന്നത്. അതിന് മുൻപേ പല മോശം കമന്റുകളും വന്നിരുന്നു. സുധിച്ചേട്ടന്റെ പെർഫ്യൂം അടിച്ചാണോ നീ അണിഞ്ഞൊരുങ്ങുന്നത്, ഇനി നീ ദാസേട്ടന്റെ പെർഫ്യൂം അടിക്കടി എന്നൊക്കെ. ഈയൊരു സംഭവത്തിനുള്ള ഉത്തരമാണ് ഞാൻ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് കൊടുത്തത്. എന്നാൽ അത് വലിയ വിവാദമായി. ഞാൻ പറഞ്ഞത് സത്യമാണ് അത് അടിക്കുന്ന പെർഫ്യൂം അല്ല. സുധിച്ചേട്ടന്റെ പെർഫ്യൂം എന്നത് സുഗന്ധമല്ല. അദ്ദേഹത്തിന്റെ വിയർപ്പിന്റെ മണമാണ്. അത് ഞങ്ങൾക്ക് ഇഷ്ടമാണ്. പക്ഷെ പുറത്തൊരാൾക്ക് അങ്ങനെ ആയിരിക്കില്ല', രേണു പറഞ്ഞു.

ജീവിതത്തിൽ തന്നെ വളരെ അധികം സഹായിച്ച വ്യക്തിയാണ് ലക്ഷ്മി നക്ഷത്രയെന്നും രേണു പറഞ്ഞു. 'ഒരിക്കലും ലക്ഷ്മി നക്ഷത്രയെ മറക്കില്ല. ഗൃഹപ്രവേശത്തിന് ലക്ഷ്മി നക്ഷത്ര അടക്കമുള്ള ഫ്ലവേഴ്സുകാർ വരാതിരുന്നത് അവർക്ക് മറ്റ് പരിപാടികൾ ഉള്ളതിനാലായിരുന്നു. അത് ഞാൻ കൃത്യമായി പറഞ്ഞതാണ്. ഈ വിവാദങ്ങളൊക്കെ ഉണ്ടായതിന് ശേഷം ഞങ്ങൾ പരസ്പരം വിളിച്ചിട്ടില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും കാര്യം അറിയാം. ഞങ്ങളോട് ചോദിക്കുന്നതൊക്കെ ഞങ്ങൾ കാണുന്നുണ്ട്. ഇതിൽ കൂടുതൽ എന്ത് അറിയാനാണ്. ഈ കാണുന്നതൊക്കെ തന്നെയല്ലേ പറയുകയും ചോദിക്കുകയും വേണ്ടത്.

സ്റ്റാർ മാജിക്കിലെ അനൂപേട്ടൻ എനിക്ക് ജോലി തന്നൂവെന്നല്ല ഒരു ജോലിയെ പറ്റി എന്നോട് പറഞ്ഞിരുന്നു. അക്കൗണ്ടന്റായിട്ടാണ് ജോലി തന്നത്. കണക്കിനെ കുറിച്ച് ഒന്നും അറിയാത്തതാണ്. ഞാൻ പോയാൽ കമ്പനി പൂട്ടിപ്പോകും. ഹ്യൂമാനിറ്റീസ് പഠിച്ച ഇവൾ നഴ്സിങ്ങിന് പോകുന്നുവെന്ന് ചിലർ കുറ്റപ്പെടുത്തി. ഞാൻ ജനറൽ നഴ്സിങ്ങിനാണ് പോയത്. അതും പാതി വഴിക്ക് നിർത്തി. കണക്ക് അറിയാത്ത ഞാൻ അക്കൗണ്ടിങ് ജോലിക്ക് പോയിട്ട് എന്താണ് കാര്യം. അതുകൊണ്ടാണ് ആ ജോലിക്ക് പോകാതിരുന്നത്. മറ്റൊരു ജോലിയും എന്നോട് പറഞ്ഞിട്ടില്ല', രേണു വ്യക്തമാക്കി.

രേണു പ്രണയത്തിലാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-' സത്യം പറഞ്ഞാൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, എന്റെ കണ്ണുകളിലെ പ്രണയം നിന്നോടാണ് എന്ന്. അതാരാണെന്ന് വെളിപ്പെടുത്തുന്നില്ല, അതൊരു സർപ്രൈസ് എന്നാണ് ഞാൻ പോസ്റ്റിട്ടത്. ഞാൻ ഇപ്പോൾ ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ എന്നെ തല്ലിക്കൊല്ലും. അങ്ങനെ ഒന്ന് സംഭവിച്ചാൽ എന്താകുമെന്ന് ആലോചിച്ച് നോക്കിയേ. അയാളെ കൂടി ഞാൻ കൊല്ലണോ? എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ചെറുതായൊരു ബോംബിട്ട് കൊടുത്തതാണ് ഞാൻ ആ പോസ്റ്റിലൂടെ. എന്താണ് ആളുകളുടെ അഭിപ്രായം എന്ന് അറിയാമല്ലോ. അത് ഭയങ്കര വൈറലായി. രേണു സുധി ആരുമായി പ്രണയത്തിൽ എന്ന ചോദ്യമൊക്കെയാണ്. എന്നെ പ്രണയിക്കാൻ ഒരാൾ വരുന്നുണ്ടെങ്കിൽ എന്നോട് കട്ടക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം', രേണു സുധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+