Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപേട്ടനും ഗോപിക ചേച്ചിയും കെട്ടിപിടിച്ച് മറിയുന്ന രംഗമുണ്ട്. അതുപോലെ പറ്റില്ലെന്ന് പറഞ്ഞു'; രേണു സുധി

രേണു സുധിയുടെ വിവാഹം കഴിഞ്ഞോ? ഒരു യുവാവിനൊപ്പം മാല അണിഞ്ഞ് വിവാഹ വേഷത്തിൽ നിൽക്കുന്ന് രേണുവിന്റെയൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേണു വീണ്ടും വിവാഹം കഴിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് രേണു. മെയിൻസ്ട്രീം വൺ ലൈറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഈ പറയുന്ന ചെറുക്കൻ ചെറുക്കന്റെ ഭാര്യയുടേയും മക്കളുടേയും കൂടെ വീട്ടിലിരിക്കുന്നുണ്ട്. ഞാൻ എന്റെ വീട്ടിൽ എന്റെ മക്കൾക്കൊപ്പം. എന്റെ വിവാഹം കഴിഞ്ഞതല്ല, ഒരു ആൽബം ഷൂട്ടായിരുന്നു. വിവാഹം കഴിക്കുന്നൊരു രംഗം ഉണ്ട്. അതാണ് ഞാൻ വിവാഹം കഴിച്ചെന്ന രീതിയിൽ പ്രചരിക്കുന്നത്. ഇതിപ്പോൾ അഞ്ചാമത്തെ ആളാണ്. ആദ്യം ദാസേട്ടന്റെ പേരിലാണ് ഇത്തരത്തിലുള്ള പ്രചരണം വന്നത്.

renusudhi2-1

ഞാൻ ദാസേട്ടന്റെ കൂടെ ഇന്റിമസി സീൻ എന്തുകൊണ്ട് ചെയ്തെന്ന് ചോദിച്ചാൽ എന്റെ മനസിൽ ഇന്റിമേറ്റ് സീൻ ചെയ്യുന്നൊരു നടി ഉണ്ടായിരിക്കും (ചിരിക്കുന്നു), ശരിക്കും ഞങ്ങൾ ഇൻസ്റ്റയിൽ തിരഞ്ഞപ്പോൾ കിട്ടിയ പാട്ടാണത്. അല്ലാതെ മറ്റൊന്നുമില്ല. ഡയറക്ടർ പറഞ്ഞതിന് അനുസരിച്ചാണ് ഞാൻ ചെയ്തത്. അല്ലാതെ ഇന്റിമേറ്റ് സീൻ ചെയ്യണമെന്ന് പ്ലാൻ ചെയ്ത് ചെയ്തതല്ല. ദിലീപേട്ടനും ഗോപിക ചേച്ചിയും കെട്ടിപിടിച്ച് മറിയുന്ന രംഗമുണ്ട്. അതുപോലെ പറ്റില്ലെന്ന് പറഞ്ഞു. ദാസേട്ടൻ ആദ്യം മറിയട്ടെ അതിന് ശേഷം ഞാൻ മറിയാം എന്നാണ് പറഞ്ഞത്. കംഫേർട്ട് ആണെന്ന് തോന്നുന്ന രംഗം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

ദാസേട്ടൻ എനിക്ക് പിറക്കാതെ പോയ സഹോദരനാണ്. പുള്ളിയുമായി അഭിനയിക്കുന്നതിൽ എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല, ഞാൻ വളരെ കംഫേർട്ടാണ്. ദാസേട്ടൻ എന്നെ പെങ്ങളൂട്ടി എന്ന് വിളിക്കുന്നത് ആത്മാർത്ഥമായിട്ടാണെന്ന് എനിക്ക് അറിയാം. ഈ പറയുന്നവൻമാര് പെങ്ങളൂട്ടി എന്ന് വിളിക്കുന്നത് എങ്ങനെയാണെന്നാണ് അവര് ചിന്തിക്കേണ്ടത്.

രജിത്തേട്ടൻ എന്റേയും സുധിയേട്ടന്റേയും നല്ല സുഹൃത്താണ്. അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ കമന്റുകളൊക്കെ തമാശക്ക് പറഞ്ഞതാണ്. അദ്ദേഹത്തിന് എന്റെ ജ്യേഷ്ടന്റെ സ്ഥാനമാണ്. അദ്ദേഹം പറഞ്ഞപ്പോൾ അതിനെ ആ തരത്തിലൊക്കെ മാത്രമേ കണ്ടിട്ടുള്ളൂ.

എന്റെ അഭിനയം അഭിനയം മാത്രമായി കാണുക, അതൊരു ജോലിയാണ് , പാഷനാണ്. കിചുവിന് 20 വയസില്ലേ, അവൻ പറയില്ലേ ഇതൊന്നും ചെയ്യരുതെന്ന്. അവൻ ഇതൊക്കെ കാണുന്ന കുട്ടിയല്ലേ, അവനൊന്നും ഇതൊന്നും മൈന്റ് പോലും ചെയ്യാറില്ല. ഇതിലൊക്കെ എന്ത് നാണംകെടാണ്. ഞാൻ അഭിനയിച്ചത് യെസ്മക്കകത്ത് അല്ലാലോ. അങ്ങനെയെങ്കിൽ പറയാം അവർക്ക് നാണക്കേടാണെന്ന്. എന്റെ ആൺമക്കളുടെ മനസ് ഇവർക്കാണോ അറിയുന്നേ? എനിക്കല്ലേ അറിയുക.

ചെറിയ മകൻ വളർന്ന് വരുമ്പോൾ അവന് എന്തേലും ആശങ്ക ഉണ്ടെങ്കിൽ അവന് ഞാൻ പറഞ്ഞ് മനസിലാക്കി കൊടുത്തോളും. ഞാൻ ഇതുപോല അഭിനയിച്ചൊക്കെയാണ് അവനെ വളർത്തിയതെന്ന് പറഞ്ഞ് കൊടുക്കും.

നടു റോഡിൽ നിന്നും ചെയ്ത വീഡിയോ വിവാദത്തിൽ എന്നെ പോലീസ് അറസ്റ്റ് ചെയ്തെന്നൊക്കെ കണ്ടു. എനിക്കൊരു നൂറ് കോൾ വന്നിട്ടുണ്ട്. രേണു നിന്നെ അറസ്റ്റ് ചെയ്തോയെന്ന് ചോദിച്ചിട്ട്. കുണുങ്ങി കുണുങ്ങി എന്ന ആൽബത്തിന് വേണ്ടി ചെയ്തൊരു ഷൂട്ടായിരുന്നു അത്. ഒറ്റ ടേക്കിൽ എടുത്ത രംഗമാണ്. ബൈക്കിൽ വന്ന് സംസാരിക്കുന്നവർ നമ്മുടെ കൂടെയുള്ള ഡാൻസേഴ്സ് ആണ്. കേൾക്കുന്ന വോയിസ് ഡയറക്ടറുടേതാണ്. നിങ്ങൾ നടുവിലൂടെ പോയി അവരെ മറക്കാതെ സൈഡിലൂടെ പോകൂവെന്നാണ് പറയുന്നത്', രേണു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+