ലക്ഷ്മി നക്ഷത്ര ചെയ്തത് ഞാന്‍ പറഞ്ഞിട്ട്: ബിഗ് ബോസിലേക്ക് ഉണ്ടാവില്ല: കാരണം പറഞ്ഞ് രേണു സുധി
താന്‍ പറഞ്ഞതുകൊണ്ടാണ് ലക്ഷ്മി നക്ഷത്ര 'സ്പ്രേ' വീഡിയോ ചെയ്തതെന്ന് രേണു സുധി. തങ്ങളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ മണം നിലനിർത്തുന്ന സ്പ്രേ സ്വന്തമാക്കാന്‍ പലർക്കും ആഗ്രഹം കാണും. അങ്ങനേയുള്ളവർക്ക് അറിവാകട്ടെ എന്ന് കരുതിയാണ് വീഡിയോ ചെയ്യാന്‍ പറഞ്ഞത്. എനിക്ക് എന്റേതായ ശരികളും ന്യായങ്ങളുമുണ്ട്. അത് മറ്റുള്ളവർക്ക് തെറ്റായി തോന്നിയേക്കാമെന്നും രേണു സുധി പറയുന്നു. ജാങ്കോ സ്പെയിസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ലക്ഷ്മി നക്ഷത്രക്ക് ആ വീഡിയോയിലൂടെ പൈസ കിട്ടിയാലും എന്താണ് പ്രശ്നം. സുധി ചേട്ടന്‍ മരിച്ചതിന് ശേഷമുള്ള ഒരു വർഷത്തോളം കാലം എല്ലാ മാസവും ആ കുട്ടി ഒരു തുക ഞങ്ങള്‍ക്ക് തരുന്നുണ്ടായിരുന്നു. ആത്മാർത്ഥമായ സ്നേഹം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ തരുന്നത്. സ്റ്റാർമാജിക്ക് ഉള്ളിടത്തോളം കാലം ആ തുക തന്നു. അത് നിർത്തിയപ്പോഴേക്കും എനിക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസ്ഥയുമായി. അവർക്ക് കിട്ടുന്ന തുകയില്‍ നിന്നാണ് ഞങ്ങള്‍ക്കും തന്നുകൊണ്ടിരുന്നത്. ആ ഒരു വർഷം എനിക്ക് യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു.

ബിഗ് ബോസിന്റെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ എന്റെ പേരും കണ്ടു. പക്ഷെ എന്നെ ഇതുവരെ ബിഗ് ബോസ് വിളിച്ചിട്ടില്ല. വിളിച്ചാല്‍ പോകാന്‍ താല്‍പര്യമുണ്ട്. മിക്കവർക്കും അത് അങ്ങനെ തന്നെയായിരിക്കും. ബിഗ് ബോസ് എന്ന് പറയുന്നത് വലിയൊരു പ്ലാറ്റ് ഫോമാണ. അതുകൊണ്ട് തന്നെ അവിടെ എത്താന്‍ പലർക്കും താല്‍പര്യം കാണും. അത്തരം ഒരു താല്‍പര്യം എനിക്കും ഉണ്ട്.
ഞാന്‍ ബിഗ് ബോസ് സ്ഥിരം കാണുന്ന ഒരു വ്യക്തിയൊന്നും അല്ല. അതിന് വേണ്ടി ഒരു തയ്യാറെടുപ്പും നടത്തുന്നില്ല. ബിഗ് ബോസില്‍ ചെന്നാല്‍ എന്താവും എന്നൊന്നും ആലോചിച്ചിട്ടില്ല. ആദ്യം അവർ വിളിക്കണമല്ലോ. അങ്ങനെ ഒരു വിളി ഇതുവരെ വന്നിട്ടില്ല. മത്സരത്തിന് ഇടയില്‍ ആരെങ്കിലും ചവിട്ടി താഴ്ത്താനൊക്കെ നോക്കിയാല്‍ പേടിച്ച് പോകുന്ന ഒരു വ്യക്തിയൊന്നും അല്ല ഞാന്‍. ഏത് പ്ലാറ്റ് ഫോമായാലും നമ്മള്‍ ആരോണോ, അതിന് അനുസരിച്ച് സത്യസന്ധമായി നില്‍ക്കും. നേരെ വാ നേരേ പോ എന്നതാണ് നയമെന്നും രേണു പറയുന്നു.
ദാസേട്ടന്‍ കോഴിക്കോട് ഒരു പാവം വ്യക്തിയാണ്. ഒരു ജേഷ്ഠന്റെ സ്ഥാനത്താണ്. വീട്ടില്‍ ഇരുന്ന് റീല്‍ ചെയ്തുകൊണ്ടിരുന്ന എന്നെ ഒരു പ്രൊഫഷണല്‍ റീല്‍ രംഗത്തേക്ക് എത്തിക്കുന്നത് അദ്ദേഹം. ആ റീമേക്ക് വീഡിയോ ഇത്ര വൈറല്‍ ആകുമെന്നോ വിവാദം ആകുമെന്നോ എന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അതോടുകൂടി പിടിച്ച് കയറുകയായിരുന്നു. അവിടം മുതലാണ് വള്‍ഗറായിട്ടുള്ള കമന്റുകള്‍ വന്ന് തുടങ്ങിയതെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications