രേണു സുധിക്ക് ആരും പൈസ നല്‍കരുത്: എല്ലാം നാടകമാണ്: വസ്തുവിന് 50 ലക്ഷ്യം മൂല്യം; തുറന്നടിച്ച് ബിഷപ്പ്
രേണു സുധിക്ക് ഇന്നുവരെ താന്‍ ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ്. പൊതുസമൂഹങ്ങളില്‍ എന്നെ കീറിമുറിക്കാന്‍ വേണ്ടി ഏതോ ചില സൈബർ ഇടങ്ങളില്‍ ഇരുന്ന് എന്നെ കീറിമുറിക്കാന്‍ വേണ്ടിയാണ് രേണു സുധിക്ക് ഞാന്‍ സഹായം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നത്. ഈ നിമിഷം വരെ രേണു സുധിക്ക് ഞാന്‍ ഒരു സഹായവും ചെയ്തിട്ടില്ല. അവർ എന്നോട് സഹായം അഭ്യർത്ഥിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
കൊല്ലം സുധി എന്ന് പറയുന്ന ഒരു കലാകാരന് കേരളത്തില്‍ ഉണ്ടായിരുന്നു. രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ അദ്ദേഹം ഈ ലോകത്ത് നിന്നും കടന്ന് പോയി. ആ സമയത്താണ് തന്റെ അടുത്ത സുഹൃത്തായ രാഹുല്‍ ഇരുമ്പ് കുഴിയും മറ്റ് മാധ്യമ സുഹൃത്തുക്കളും എന്നെ നേരില്‍ വന്ന് കാണുന്നത്. ഈ പ്രദേശത്ത് കുടുംബ സ്വന്തായി എനിക്ക് കുറേയധികം വസ്തുക്കളുണ്ട്. ജാതിയും മതവും നോക്കാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവർ വന്ന് കൊല്ലം സുധിയുടെ മക്കള്‍ക്കായി വീട് നിർമ്മിക്കാന്‍ വസ്തു നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അതിന് തയ്യാറായത്.

ട്വന്റി ഫോർ ചാനലിലെ ആർ ശ്രീകണ്ഠന് നായർ സാറും സി ഉണ്ണികൃഷ്ണന് സാറുമാണ് എല്ലാവിധ പ്രചോദനങ്ങളും തന്നത്. ഞാന്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കായാണ് വീട് നല്‍കിയത്. എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുന്നതിന് വേണ്ടിയാണ് ഞാന്‍ സ്ഥലം നല്‍കിയതെന്ന രീതിയിലുള്ള പ്രചരണമൊക്കെ വന്നു. ചാനലുകാരൊക്കെ ഇവിടെ വിളിച്ചുകൊണ്ടുവന്ന സമയത്താണ് രേണു സുധിയേയും മറ്റ് കുടുംബാഗങ്ങളേയും ഞാന്‍ ആദ്യമായി കാണുന്നത്. അല്ലാതെ രേണു സുധിയുമായി കുടുംബപരമായിട്ടോ വ്യക്തിപരമായിട്ടോ മതപരമായിട്ടോ സഭാപരമായിട്ടോ യാതൊരു ബന്ധവും ഇല്ലെന്നും ബിഷപ് ചൂണ്ടിക്കാട്ടുന്നു.
രേണു സുധിയെന്ന് പറയുന്ന വ്യക്തി എന്റെ സഭാംഗമല്ല. അവർ റിഫോംഡ് ആംഗ്ലിക്കന്‍ ചർച്ച് എന്ന് പറയുന്ന ഒരു സ്വന്തന്ത്ര പള്ളിയില്‍ പോയിക്കൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു. അവരുടെ മാതാവും പിതാവും അവിടെ പോകുന്നുവെന്നായിരുന്നു എന്റെ അറിവ്. ആകെ മൂന്നോ നാലോ തവണ മാത്രമാണ് കണ്ടത്. എനിക്ക് ഈ വിഷയത്തിലൊന്നും യാതൊരു താല്പര്യവും ഇല്ല. എനിക്ക് ആത്മീയമായും സാമൂഹികപരമായും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരു കലാകാരന്റെ കുടുംബത്തിന് സഹായം ചെയ്തു എന്നുള്ളതിന് ചിലർ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്.
വലിയൊരു കൂട്ടായ്മയുടെ ഭാഗമായിട്ട് ഫിറോസ് എന്ന് പറയുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് വീട് പണി പൂർത്തിയാക്കിയത്. വീടിന്റെ ചോർച്ചയുമായി ബന്ധപ്പെട്ട് രേണു സുധിയോടുണ്ടായ ചോദ്യം സ്ക്രിപ്റ്റഡ് ആയിരുന്നു. പലരേയും കരിവാരി തേക്കാനായി നടത്തിയ സ്ക്രിപ്റ്റഡ് സാധനമാണ് ഇത്. അവർ ഇപ്പോള്‍ ബിഗ് ബോസിലേക്ക് പോകാനായി ധാരണയായി നില്‍ക്കുകയാണ്. അവർക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കണം, അതിന് വേണ്ടി മറ്റുള്ളവരെ കരിവാരി തേക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ആ സ്ഥലത്തിന് സെറ്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. അങ്ങനത്തെ 7 സെന്റ് സ്ഥലമാണ് കൊടുത്തത്. ഇപ്പോഴത്തെ വില അനുസരിച്ച് എങ്ങനെയാണെങ്കിലും 28 ലക്ഷം രൂപ വരും. വീട് പണി എല്ലാം കൂടെ 25 ലക്ഷത്തിനാണ് തീർന്നത്. ഒരു അമ്പത് ലക്ഷത്തിന് മുകളിലുള്ള തുക ആ രണ്ട് കുഞ്ഞുകള്‍ക്കും വേണ്ടി ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ അവർ വാടകയ്ക്ക് പോയി മാറി താമസിക്കുന്നു എന്നൊക്കെ കേട്ടു. ബിഗ് ബോസിലേക്ക് പോയി കഴിയുമ്പോള്‍ സ്റ്റാറ്റസ് മാറുമല്ലോ. അപ്പോള്‍ അവർക്ക് എറണാകുളത്തേക്കോ മറ്റോ മാറേണ്ടി വരു. അത് മുന്നില്‍ കണ്ട് കൂടിയുള്ള ഒരു നാടകമാണ് ഇതെന്ന് ഞാന്‍ പറയുകയുള്ളു. ഇനി ഒരിക്കല്‍ പോലും അവരോട് ഒരു സംസാരത്തിനില്ല.
രേണു സുധിക്ക് ഒരു അഭിമുഖത്തിന് എത്ര പ്രതിഫലം കിട്ടുമെന്ന് ഇന്ന് എനിക്ക് അറിയാം. അവർക്ക് ജീവിക്കാന്‍ വേണ്ടിയാണ്. അത് ചെയ്തോട്ടെ. അതുകൊണ്ട് തന്നെ ഇനിയും ആരും രേണു സുധിക്ക് പണം ഇട്ടുകൊടുക്കരുത്. മറിച്ച് കുഞ്ഞുങ്ങളെ സഹായിക്കാം. അവരുടെ പഠിത്തം 24 ഏറ്റെടുത്തതാണ്. രേണു സുധിക്ക് ഒരു ദിവസം പോലും വിശ്രമം ഇല്ലാതെ വർക്കുണ്ട്. അതിന് അഭിനന്ദിക്കുന്നു. പക്ഷെ ഇത്തരത്തില്‍ ജോലിയുള്ളവരെ സഹായിക്കുന്നതിന് പകരം സ്വന്തം വീടിന് സമീപത്തുള്ള കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നാണ് പറയാനുള്ളത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications