'രേണു സുധിയുമായി തെറ്റി, അടിച്ച് പിരിഞ്ചു'; സുധിയുടെ ചടങ്ങില്‍ എന്തുകൊണ്ട് പോയില്ല: ദാസേട്ടന്‍ പറയുന്നു

ദാസേട്ടന്‍ കോഴിക്കോട് എന്ന ഷണ്‍മുഖദാസിനൊപ്പം ചെയ്ത റീലോടെയാണ് രേണു സുധി റീല്‍സ് രംഗത്ത് കൂടുതല്‍ സജീവമാകുന്നത്. ഇരുവരും ഒന്നിച്ച് ചെയ്ത 'ചാന്തുപൊട്ട്' റീല്‍ പ്രേക്ഷകർക്കിടയില്‍ ഏറെ ചർച്ചയാകുകയും മില്യണ്‍ കണക്കിന് വ്യൂസ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇരുവരും ഒരുമിച്ച് റീല്‍ ചെയ്യുകയോ,അല്ലെങ്കില്‍ ഏതെങ്കിലും പരിപാടിയില്‍ ഒരുമിച്ച് എത്തുകയോ ചെയ്തിട്ടില്ല. ഇതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. ഒടുവില്‍ ഇതാ ഇക്കാര്യത്തില്‍ ദാസേട്ടന്‍ കോഴിക്കോട് തന്നെ കാര്യങ്ങള്‍ തുറന്ന് പറയുകയാണ്.

ഫെയിം സ്റ്റെപ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രേണു സുധിയും നിങ്ങളും തെറ്റിയോ എന്ന ചോദ്യത്തിന് "അതെ ഞങ്ങള്‍ തെറ്റി. അടിച്ചു പിരിഞ്ചു പോയി, രണ്ടും രണ്ട് വഴിക്കായി. അത് കേള്‍ക്കാനല്ലെ നിങ്ങള്‍ ആഗ്രഹിക്കുന്നത്. ആരാണ് നിങ്ങളോട് ഞങ്ങള്‍ തെറ്റി എന്ന് പറഞ്ഞത്. രേണു സുധിയും ഞാനും തെറ്റണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ" എന്നായിരുന്നു ദാസേട്ടന്റെ മറുപടി.

renu-dasettan-

അടുത്തിടെ കുറേ അഭിമുഖങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാവരും ചോദിക്കുന്നത് രേണു സുധിയുമായി തെറ്റിയോ എന്നാണ്. ഞങ്ങള്‍ രണ്ട് റീല്‍സും മൂന്ന് ആല്‍ബങ്ങളും ഒരുമിച്ച് ചെയ്തു. ആ ഒരു ബന്ധം മാത്രമാണ് ഞങ്ങള്‍ തമ്മിലുള്ളത്. രേണു സുധി വേറെ കുറേ ആല്‍ബങ്ങളിലും റീലുകളിലുമൊക്കെ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ തെറ്റണമെന്ന് ആരൊക്ക ആഗ്രഹിക്കുന്നുണ്ടോ, അവരോടൊക്കെ എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ തെറ്റിയിട്ടില്ല. ഇപ്പോഴും നല്ല ബന്ധത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇന്ന് വൈകുന്നേരും വരെ രേണുവിനെ വിളിച്ചിട്ടേയുള്ളു.

രേണുവിന്റെ വിഷയം കഴിഞ്ഞാല്‍ ആളുകള്‍ക്ക് ചോദിക്കാനുള്ളത്, ഞാന്‍ സ്ത്രീകളുടെ കൂടെ മാത്രമേ അഭിനയിക്കുകയുള്ളു എന്നാണ്. എന്നാല്‍ സത്രീകളുടെ കൂടെയും പുരുഷന്മാരുടെ കൂടെയും ട്രാന്‍സ്ജന്‍ഡേഴ്സിന്റെ കൂടേയും ഞാന്‍ വീഡിയോ ചെയ്തിട്ടുണ്ട്. അമ്മയായും ഭാര്യയായും കാമുകിയായുമൊക്കെ സ്ത്രീകള്‍ എൻ്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. നാളെയും ഞാന്‍ സ്ത്രീകളുടെ കൂടെ അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അസുഖം ആയതിനാലാണ് കൊല്ലം സുധിയുടെ ഓർമ്മ ദിനത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകാതിരുന്നത്. എനിക്ക് പനിയായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒന്നാം തിയതി മുതല്‍ അഞ്ചാം തിയതിവരെ കെഎസ്എഫ്ഇയില്‍ വലിയ തിരക്കാണ്. ആ ദിവസങ്ങളിലാണ് റീഡിങ് നടക്കുന്നത്. അപ്പോള്‍ സീനിയർ സൂപ്രണ്ട് എന്തായാലും ഓഫീസില്‍ ഉണ്ടായിരിക്കണം. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് പോകാതിരുന്നത്. അത് കൃത്യമായി രേണുവിനോട് പറഞ്ഞിട്ടുണ്ട്.

ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോഴും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവാറുണ്ട്. വർക്ക് സംബന്ധിച്ച കാര്യങ്ങളൊക്കെ പങ്കുവെക്കും. പിന്നെ എപ്പോഴും ഒരേ നായകനും നായികയും മാത്രം പോരല്ലോ. മാറി മാറി അഭിനയിച്ചുകൊണ്ടിരിക്കണം. അതാണ് രണ്ടുപേർക്കും നല്ലത് എന്നും അദ്ദേഹം പറയുന്നു.

നടുറോഡില്‍ വെച്ച് ഞങ്ങള്‍ രണ്ടുപേരും അഭിനയിച്ചുകൊണ്ടിരിക്കെ ഒരു ഓട്ടോക്കാരന്‍ വന്ന് ചീത്തവിളിക്കുന്ന രംഗമുണ്ട്. അത് കണ്ട് പലരും തെറ്റിദ്ധരിച്ചു. യഥാർത്ഥത്തില്‍ അത് സക്രിപ്റ്റഡ് ആണ്. ആദ്യം അത് ആളുകള്‍ ഷെയർ ചെയ്യുമ്പോള്‍ എനിക്കും വലിയ സന്തോഷമാണ് തോന്നിയത്. പിന്നെ പിന്നെയാണ് എന്നെ ഇഷ്ടപ്പെടുന്ന ആളുകള്‍ തന്നെ വന്ന് ദാസേട്ടാ അത് കുറച്ച് കൂടിപ്പോയി എന്ന് പറയേണ്ടി വന്നത്. അവരോടെല്ലാം അത് സ്ക്രിപ്റ്റഡ് ആണെന്ന് എനിക്ക് വിശദീകരിക്കേണ്ടി വന്നു. കൃത്യമായ രീതിയിലുള്ള പെർമിഷനൊക്കെ എടുത്ത് രാവിലെ ഏഴ് മണിക്കായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q