രേണു സുധിയുടെ പിതാവ് പണിക്കാർക്ക് കുടിക്കാന്‍ വെള്ളം പോലും കൊടുത്തില്ല; വെളിപ്പെടുത്തലുമായി സുധിയുടെ സുഹൃത്ത്
രേണു സുധിക്കും പിതാവ് തങ്കച്ചനുമെതിരെ രൂക്ഷവിമർശനവുമായി കൊല്ലം സുധിയുടെ അടുത്ത സുഹൃത്തും കലാകാരനുമായ താജ് പത്തനംതിട്ട. കൊല്ലം സുധിയുമായി വർഷങ്ങളുടെ ആത്മബന്ധം ഉണ്ടായിരുന്നു. ഒരുമിച്ച് ചാനല്‍ ഷോകള്‍ ചെയ്തിട്ടില്ലെങ്കിലും ഒരുപാട് വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം സുധിയുടെ കുടുംബത്തിനും മൂത്ത മകനും അറിയാമെന്നും അദ്ദേഹം പറയുന്നു. ഫൈനല്‍ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കുറച്ച് ദിവസമായി കാണുന്നു. തുടക്കം മുതല്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് കരുതിയതാണ്. സുധിയുടെ കുടുംബത്തിന് എല്ലാവരും കൂടി ഒരു വീട് വെച്ച് നല്കുന്നു. ഭർത്താവ് മരിച്ചതും അല്ലാത്തതുമായി നിരവധി സ്ത്രീകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ എന്റെ 33 വർഷത്തെ കലാജീവിതത്തിന് ഇടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥാപാത്രത്തെ കാണുന്നത്. അവർ അഭിനയിക്കുന്നതിലൊക്കെ സന്തോഷമേയുള്ളു.

കൊല്ലം സുധി ജീവിച്ചിരിക്കുന്ന സമയത്ത് അദ്ദേഹം ചിലരില്‍ നിന്നും പൈസ കടം വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടായിരുന്നു. അദ്ദേഹം ആ പൈസയെല്ലാം തിരിച്ച് തരാമെന്ന് പറയുന്നുണ്ട്. എന്നിട്ടും ആർക്കും വിശ്വാസം ഇല്ലെങ്കില്‍ പൈസക്കായി എന്നെ ബന്ധപ്പെടാം എന്ന് പറഞ്ഞ് എന്റെ മൊബൈല്‍ നമ്പർ അടക്കം ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അങ്ങനെ ഒരു യാത്രിക്കിടയില്‍ വെച്ച് ഞാനും സുധിയും അവിചാരിതമായി കാണുന്നു. അന്ന് രേണുവും ചെറിയ കുഞ്ഞും കൂടെയുണ്ടായിരുന്നു. അവസാനമായി സുധിയെ നേരില്‍ കാണുന്നത് അന്നാണെന്നും താജ് പറയുന്നു.
സുധിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഒരു ദിവസം വീട്ടില്‍ ചെന്നു. എല്ലാകാര്യങ്ങള്‍ക്കും ആ വീട്ടില്‍ പോകുമായിരുന്നു. സുധിയുടെ മരണ സർട്ടിഫിക്കറ്റ്, ഇളയകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്, വിധവ പെന്ഷന് തുടങ്ങിയ കാര്യങ്ങളിലൊക്കെ ഞാന്‍ ഇടപെട്ടിരുന്നു. ഒരു പഞ്ചായത്തില്‍ ഹെഡ് ക്ലർക്കായി ജോലി ചെയ്യുന്നതിനാല്‍ തന്നെ അക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു.
ഇത്തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന എനിക്കെതിരെയാണ് രേണുവിന്റെ പിതാവ് ഒരു ആരോപണം ഉന്നയിച്ചത്. ആരെയും സാഹായിക്കാന്‍ പോകരുത്. അങ്ങനെ ആരെയെങ്കിലും സഹായിക്കാന്‍ പോയാല്‍ അത് വലിയ ആപത്തായി മാറും എന്ന് മനസ്സിലായി. അതിന്റെ ഉത്തമ ഉദാഹരണമാണ് ഞാനും ഫിറോസും. മറ്റൊരു മിമിക്രി കലാകാരന് വീട് വെച്ച് കൊടുക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഫിറോസുമായി പറഞ്ഞ് ഓക്കെയായിരുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ ഒരു സഹായത്തിന് ഇല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അത് എനിക്ക് വലിയ ദുഃഖമാണ് ഉണ്ടാക്കിയത്.
സുധിയുടെ മക്കള്‍ക്കായുള്ള വീട് നിർമ്മാണത്തിന്റെ പെർമിറ്റ് എടുക്കാന്‍ തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇടപെട്ടതോടെ ഒറ്റ ദിവസം കൊണ്ട് അത് പരിഹരിച്ചു. വീട് നിർമ്മിക്കുന്ന സമയത്ത് പണിക്കാരൊക്കെ എന്നെ വിളിച്ച് പറയുമായിരുന്നു കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഇവർ തരില്ലെന്ന്. അപ്പോള്‍ ഞാന്‍ രേണുവിന്റെ പപ്പയെ വിളിച്ച് കാര്യം പറയുമ്പോള്‍ ഞാന്‍ ഇവിടുന്ന് എങ്ങനെ വെള്ളവും കൊണ്ട് പോകാനായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അങ്ങനെ ഞങ്ങള്‍ പിന്നീട് അടുത്ത കടകളിലൊക്കെ അറേഞ്ച് ചെയ്യുകയായിരുന്നു.
ഏത് ഒരു വീടായാലും അത് പണിയുന്ന തൊഴിലാളികള്‍ക്ക് ഒരു തുള്ളി വെള്ളം കൊടുത്തിട്ടില്ലെങ്കില്‍ ആ പണിഞ്ഞ ആള്‍ക്കാരുടെ ചെറിയ ശാപം മതി ഈ വീട് പൊളിഞ്ഞു വീഴാന്‍. ആ പണിക്കാരുടെ ശാപം കൊണ്ടായിരിക്കും ക്ലോക്കും ഫാനുമൊക്കെ തന്നെ വീഴുന്നതെന്നും താജ് കൂട്ടിച്ചേർക്കുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications