ബുള്‍ഡോസറുമായി വന്ന് വീട് ഇടിച്ച് നിരത്തുമെന്ന് ഫിറോസ് പറഞ്ഞു; തേപ്പ് മൊത്തം പൊളിഞ്ഞു: രേണുവിന്റെ പിതാവ്
കൊല്ലം സുധിയുടെ കുടുംബത്തിനായി നിർമ്മിച്ച് നല്‍കിയ വീടിന്റെ നിർമ്മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന് രേണു സുധിയുടെ പിതാവ് തങ്കച്ചന്‍. വീടിന്റെ തറകെട്ട്, ഭിത്തികെട്ട്, കോണ്‍ഗ്രീറ്റ് എന്നിവയെല്ലാം നല്ല മാന്യമായിട്ടാണ് ചെയ്തത്. എന്നാല്‍ വീട് തേച്ചത് ശരിയല്ല. പുതിയ മോഡല്‍ ആണെന്ന് പറഞ്ഞ് കുമ്മായം കൊണ്ട് തേച്ചത് കാരണം പുറകിലൊക്കെ അത് പോയി കൊണ്ടിരിക്കുകയാണ്. ഈ വീട് നിർമ്മിച്ച വ്യക്തിയാണ് വീട് നനയുന്നുവെന്ന് പറഞ്ഞതിന് രേണു പച്ചക്കളം പറയുന്നുവെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്താക്കുന്നു.
രേണുവിന് സോഷ്യല്‍ മീഡിയ വഴി വലിയ തോതിലുള്ള സൈബർ അറ്റാക്കുണ്ട്. ഇതെല്ലാം കണ്ട് വീട് ഉണ്ടാക്കി തന്ന ഇദ്ദേഹവും രേണു പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന് പറയുകയാണ്. കൊല്ലത്തുള്ളവർ ഇവിടെ താമസിക്കുമെന്ന് ഇയാള്‍ ഓർത്തെന്നും പറഞ്ഞു. രേണുവിനെ കൊല്ലംകാർക്കോ അല്ല വീട്. സുധിയുടെ മക്കളുടെ പേരിലാണ് വീടും സ്ഥലവും.

24 ന്യൂസ് എന്ന ചാനലാണ് കുഞ്ഞുങ്ങളുടെ വിദ്യഭ്യാസവും അവർക്ക് ഒരു വീടും ഉണ്ടാക്കി തരാമെന്ന് ഏറ്റത്. എന്നാല്‍ ഈ പറയുന്ന സംഘടന അങ്ങോട്ട് ചെന്ന് പറയുകയായിരുന്നു വീട് ഞങ്ങള്‍ നിർമ്മിക്കാമെന്ന്. അതിനൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഇല്ല. ഒരു വർഷത്തോളമായി വീടിനെക്കുറിച്ച് ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. വീട് ഉണ്ടാക്കി ഒരു വർഷം കഴിഞ്ഞിട്ടും അതിന്റെ കംപ്ലീഷന്‍ സർട്ടിഫിക്കറ്റ് തന്നിട്ടില്ല. ഇത് ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഇതില്‍ എന്താണ് കാര്യം എന്ന അർത്ഥത്തില്‍ അദ്ദേഹം സംസാരിച്ചു. പിന്നീട് ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും രേണുവിന്റെ പിതാവ് പറയുന്നു.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട പലരേയും വിളിച്ചതിന് ഒടുവില്‍ രണ്ടാഴ്ച മുമ്പ് രണ്ട് പേർ വന്ന് വീട് അളന്ന് പോയി. ഉടന്‍ തന്നെ സർട്ടിഫിക്കറ്റ് കിട്ടുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ സാജുദ്ദീന്‍ എന്ന് പറയുന്ന ഒരു കലാകാരന്‍ വിളിച്ചപ്പോഴാണ് അറിയുന്നത് ഇനി ഞങ്ങള്‍ക്ക് കംപ്ലീഷന്‍ സർട്ടിഫിക്കറ്റ് എഴുതി തരില്ലെന്ന് ഫിറോസ് പറഞ്ഞതായി അറിയുന്നത്. സാധാരണ വീട് പണിയുന്ന കരാറുകാരനാണ് കംപ്ലീഷന്‍ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്. നമ്മള്‍ അതിന്റെ ഫീസ് അടക്കാം. എന്നിട്ട് ഇപ്പോള്‍ പറയുകയാണ് നിങ്ങള്‍ ചെന്ന് സർട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍.
ഒരു ഫോണ്‍ എടുത്തുവെച്ച് എന്തും വിളിച്ച് പറയുമ്പോള്‍ ഞാന്‍ എന്തുകൊണ്ടും തികഞ്ഞവനാണെന്ന് പറയരുത്. മുഴുവന്‍ തേപ്പും മഴയത്ത് പൊട്ടി ഒഴുകുകയായാണ്. എല്ലാ ജനങ്ങളും ഇത് കാണണം. ദാനം തന്ന വീട് അല്ലേ എന്ന് കരുതിയാണ് ഇത്രയും കാലം ഇതൊന്നും പറയാതെ പോയത്. അപ്പോഴാണ് ഇദ്ദേഹം വന്ന് രേണു പറഞ്ഞത് പച്ചക്കള്ളം, കൊല്ലംകാരെ താമസിപ്പിക്കാനാണ് വീട് ഉണ്ടാക്കിയത് എന്നൊക്കെ പറയുന്നത്. വീടിന്റെ യഥാർത്ഥ അവകാശികള്‍ കൊല്ലം സുധിയുടെ മക്കളാണ്.
എന്തിനാണ് ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത്. നനയുന്ന ഭാഗത്തെ തേപ്പ് മൊത്തം പോകുകയാണ്. യൂട്യൂബേഴ്സൊക്കെ വീട്ടിലേക്ക് വരുമ്പോള്‍ ഈ പൊട്ടിപ്പൊളിഞ്ഞതിനെ കുറിച്ച് ചോദിക്കും. അത് കുഴപ്പമില്ല, ഇതൊന്നും നിങ്ങള്‍ എടുത്ത് ഇടരുത് എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിനെ പിറ്റേ ദിവസമാണ് സാജുദ്ദീന്‍ വിളിച്ച് എല്ലാ കാര്യങ്ങളും നിങ്ങള്‍ തന്നെ നോക്കിക്കോണം, അവർ ഇനി ഒരു കാര്യവും ചെയ്യില്ലെന്ന് പറയുന്നത്. കൂട്ടത്തില്‍ ഫിറോസ് പറഞ്ഞത്രേ ഒരു ബുള്‍ഡോസറുമായി വന്ന് ഈ വീട് ഇടിച്ച് പഴയത് പോലെ നിരത്തുമെന്ന്.
അതിന്റെ റെക്കോർഡ് ഒന്നും ഇപ്പോള്‍ എന്റെ ഫോണില്‍ കാണില്ല. പക്ഷെ ആ ഫോണ്‍ ഏത് പരിശോധനയ്ക്ക് വേണ്ടിയും ഹാജരാക്കാം. അങ്ങനെ സംസാരിച്ച ഫിറോസാണ് ഇപ്പോള്‍ വന്ന് രേണു സുധി പച്ചക്കള്ളം പറഞ്ഞുവെന്ന് ആക്ഷേപിക്കുന്നത്. രേണുവിന് എതിരായിട്ടുള്ളവർ ചിലപ്പോള്‍ ഇതൊക്കെ വിശ്വസിച്ചേക്കാം. എന്നാല്‍ ദൈവത്തിന് മുമ്പില്‍ അവർക്കുള്ളത് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications