രേണു സുധി ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു; 'തലയില്‍ പേൻ പുഴത്തവളാണ് ഞാൻ'..അലറിക്കരച്ചിൽ
ബിഗ് ബോസിൽ നിന്നും തനിക്ക് ക്വിറ്റ് ചെയ്യണമെന്ന് രേണു സുധി. ഇന്ന് രാവിലെ നടന്ന 'മോണിംഗ് ടാസ്കിന്' പിന്നാലെയാണ് ബിഗ് ബോസ് ഹൗസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അനുമോൾ രേണു സുധിക്കെതിരെ നടത്തിയ വിമർശനങ്ങളോടെയാണ് സംഭവങ്ങളുടെ തുടക്കം. രേണു സുധിയുടെ തല നിറയെ പേനാണെന്നും രേണുവിന് വൃത്തിയില്ലെന്നും അനു കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രേണു പൊട്ടിക്കരയുകയായിരുന്നു. മോണിംഗ് ടാസ്കിനെ കുറിച്ച് ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'മോണിങ് ടാസ്കിൽ ഏറ്റവും നന്നായി ശുചിത്വം പാലിക്കുന്ന ആളേയും വ്യക്തിശുചിത്വം മാത്രമല്ല പരിസര ശുചിത്വവും ഉണ്ട്, അതുപോലെ ഒട്ടും ശുചിത്വം ഇല്ലാത്തവരുടേയും പേരുകൾ കാരണ സഹിതം പറയണം എന്നതായിരുന്നു ടാസ്ക്. അങ്ങനെ ഓരോരുത്തരും സംസാരിച്ച് തുടങ്ങി. അനീഷാണ് ആദ്യം സംസാരിക്കുന്നത്. ഷാനവാസിനെയാണ് അനീഷ് കുറ്റപ്പെടുത്തുന്നത്, അവനും ശുചിത്വമില്ല, മറ്റുള്ളവരേയും ശുചിത്വത്തോടെ നിൽക്കാൻ സമ്മതിക്കില്ലെന്ന് വിമർശക്കുന്നു. ഏറ്റവും ശുചിത്വമുള്ളത് ബിന്നിക്കാണെന്നും പറഞ്ഞു. അപ്പാനി ശരത് അക്ബറിനെയാണ് ശുചിത്വമില്ലാത്ത ആളായി തിരഞ്ഞെടുക്കുന്നത്. വൃത്തിയുള്ള ആളായി രേണുവിനേയും പറയുന്നു.

അഭിശ്രീ വൃത്തിയില്ലാത്ത ആളായി രേണുവിനേയാണ് ചൂണ്ടിക്കാട്ടുന്നത്. രാവിലെ ബെഡ് ഷീറ്റ് വൃത്തിയാക്കുന്നില്ല. മുടി അവിടവിടെയായി ഇടുന്നു എന്നൊക്കെ പറയുന്നു. ശൈത്യയെ വൃത്തിയുള്ള ആളായി തിരഞ്ഞെടുക്കുന്നു. ശാരിക നെവിന്റെ പേരാണ് ശുചിത്വ ഇല്ലാത്തതായി പറഞ്ഞത്. ബിന്നിക്ക് ശുചിത്വം ഉണ്ടെന്നും പറഞ്ഞു. ഷാനവാസ് റെനയെ ആണ് വിമർശിക്കുന്നത്. അനീഷാണ് വൃത്തിയുള്ളയാൾ എന്നും പറയുന്നു.
ജിസേലിനെതിരെ ശൈത്യ സംസാരിക്കും, വൃത്തിയുള്ളത് അനീഷാണെന്നും പറയുന്നതും. ആദില നൂറ കുറ്റപ്പെടുത്തുന്നത് റെനയെ ആണ്, അഭിനന്ദിക്കുന്നത് അനീഷിനേയും. ബിന്നി അനീഷിനെതിരെ സംസാരിക്കുന്നു. അനുവിനെ വൃത്തിയുള്ള ആളായി പറയുന്നു. സരിഗയും കുറ്റപ്പെടുത്തുന്നത് അനീഷിനേയും അനുകൂലിക്കുന്നത് അനുവിനേയുമാണ്. രേണു അഭിശ്രീയ്ക്കാണ് വൃത്തിയെന്ന് പറയുന്നു. അനീഷിന് വൃത്തിയില്ലയെന്നും. വൃത്തിയില്ലാത്തത് അക്ബറിനാണെന്നാണ് നെവിൻ പറഞ്ഞത്. ബിന്നിക്ക് വൃത്തിയുണ്ടെന്നും .
റെന ആദില നൂറയെ ആണ് വൃത്തിയില്ലാത്തതായി പറഞ്ഞത്, വൃത്തി ഉള്ളത് ബിന്നിയെന്നും. ഒനിയൽ ബിന്നിക്കെതിരെയാണ് സംസാരിക്കുന്നത് , അനുമോൾ വൃത്തി ഉള്ള ആളാണെന്നും പറഞ്ഞു. രേണുവിനെതിരെ കടുത്ത വിമർശനമാണ് അനുമോളും ശൈത്യയും ഉയർത്തിയത്. രേണുവിന് തീരെ വൃത്തിയില്ലെന്നാണ് അനുമോളുടെ ആരോപണം.രേണു തല കുളിക്കുന്നത് കുറവാണ്. തലയിൽ നിന്നും ഒരുപാട് പേൻ വീഴുന്നുണ്ട്. തല ചൊറിഞ്ഞ് നടക്കുന്നു, തലമുടി കൂട്ടിയിടുന്നു, രേണു സുധി കിടക്കുന്ന ബെഡ് പോലും വൃത്തിയാക്കുന്നില്ല. ഇങ്ങനെയൊക്കെയാണ് വിമർശനങ്ങൾ.ജിസേലും രേണുവിനെതിരെ വിമർശിക്കുന്നു.
ഒടുവിൽ വൃത്തിയുള്ള ആളായി ഏറ്റവും കൂടുതൽ വോട്ട് നേടിയത് ബിന്നിയാണ്. വൃത്തി കുറഞ്ഞ ആളുകളായി റെന, അനീഷ്, രേണു സുധി എന്നിവർക്ക് 3 വോട്ട് വീതം ലഭിച്ചു. ഇതിന് പിന്നാലെയാണ് രേണു അനുമോളെ കണ്ട് സംസാരിക്കും.ഇത് സ്വകാര്യമായി പറഞ്ഞാമതി, പബ്ലിക്ക് ആയി പറയേണ്ടിയിരുന്നില്ല. എമ്‍റെ തലയിലെ പേൻ നിങ്ങളുടെ തലയിൽ പകരുമെന്ന ഭയമുണ്ട് എന്ന് രേണു അനുവിനോട് പറയുന്നു. എന്നാൽ സാരമില്ല ഷാംപു ഇട്ടാൽ പ്രശ്നം തീർന്നില്ലേ എന്നായിരുന്നു അനുവിന്റെ മറുപടി.
സങ്കടം സഹിക്കവയ്യാതെ തനിക്ക് വീട്ടിൽ പോകണമെന്നും തല ട്രീറ്റ് ചെയ്യണമെന്നും രേണു പറയുന്നു. പിന്നാലെ രേണു ക്യാമറയുടെ മുന്നിൽ പോയി നിന്ന് കരയുകയാണ്, 'ഞാൻ ക്വിറ്റ് ചെയ്യാൻ പോകുകയാണ് ബിഗ് ബോസ് എന്റെ തലയിലെ പേൻ മറ്റുള്ളവരുടെ തലയിലേക്ക് പടരും .അനു ഇത് എന്നോട് പറയണമായിരുന്നു, അത് പരസ്യമായി പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വേദനിച്ചു. എനിക്ക് ഇങ്ങോട്ട് വരുമ്പോൾ ട്രീറ്റ് ചെയ്യാൻ സമയം കിട്ടിയില്ല. നാട്ടുകാര് മൊത്തം കണ്ടു, വൃത്തിയില്ലെന്ന് പറയുന്നത് ഒകെ എന്നാൽ നെറ്റിയിലേക്ക് പേൻ ഇറങ്ങി വരുന്നുവെന്നൊക്കെ പറഞ്ഞാൽ എങ്ങനെ സഹിക്കും. അവളുടെ ഭാഗത്ത് തെറ്റില്ല, എന്റെ ഭാഗത്താണ് തെറ്റ്. എന്നെ പുറത്താക്കി വിടൂ എന്ന് കരുയുകയാണ് രേണു. അതേസമയം താൻ പറഞ്ഞതിൽ തെറ്റില്ലെന്നാണ് അനുവിന്റെ നിലപാട് എന്നാൽ പറഞ്ഞ രീതി തെറ്റായി പോയെന്ന് ബിന്നി വിമർശിക്കുന്നുണ്ടെന്നും അൻസിഫ് മൂൺലൈറ്റ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.












Click it and Unblock the Notifications