രേണു സുധി പച്ചക്കള്ളം പറയുന്നു; വീടിന് ചോർച്ചയില്ല; യൂട്യൂബില്‍ ഇടുമെന്ന് ഭീഷണി: ഫിറോസ് പറയുന്നു
സമീപകാലത്തായി രേണു സുധി തൊടുന്നതെല്ലാം വലിയ വിവാദങ്ങളായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സുധിയുടെ അവാർഡുകള്‍ കട്ടിലിന് അടിയില്‍ ചാക്കില്‍ കെട്ടി വെച്ചതും ഫോട്ടോ സൂക്ഷിച്ചതുമൊക്കെ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി. ഇതിന് പിന്നാലെയാണ് വീടുമായി ബന്ധപ്പെട്ട രേണുവിന്റെ പ്രസ്താവനയും നിശിതമായ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയും മറ്റ് ചിലരും ചേർന്നുകൊണ്ടായിരുന്നു രേണുവിനും മക്കള്‍ക്കും വീട് വെച്ച് നല്‍കിയത്. ഈ വീട് ഇപ്പോള്‍ വലിയ രീതിയില്‍ ചോരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ രേണു സുധി വ്യക്തമാക്കിയത്. അവർ ദാനം നല്‍കിയ വീടാണ്. അത് വലിയ കാര്യം തന്നെയാണ്. അക്കാര്യത്തില്‍ വലിയ നന്ദിയുണ്ട്. എന്നാലും ചില സ്ഥലങ്ങളില്‍ വീട് ചോരുന്നുണ്ടെന്നും രേണു പറഞ്ഞു.

ഇതോടെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകനും രേണുവിന് വീട് വെച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് രംഗത്ത് വന്നിരിക്കുന്നത്. രേണു പറയുന്നത് പച്ച കള്ളമാണ്. ആ വീട് ചോരുന്നില്ലെന്ന് നൂറ് അല്ല ഇരുന്നൂറ് ശതമാനം ഉറപ്പാണ്. ഏറ്റവും നല്ല ക്യാളിറ്റിയിലാണ് സുധിയുടെ രണ്ട് കുഞ്ഞുങ്ങളുടെ പേരില്‍ ആ വീട് നിർമ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
വീടിന്റെ ഫ്രണ്ട് എലിവേഷന്‍ നോക്കി കഴിഞ്ഞാല്‍ ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്സിന്റെ അവിടെ ഗ്യാപ്പുമുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അതുവഴി വെള്ളം ചാറ്റല്‍ അടിച്ച് അകത്തേക്ക് കയറും. അത് ഞാന്‍ അംഗീകരിക്കുന്നു. അതിനെയാണ് ഇവർ നമ്മള്‍ ഉണ്ടാക്കിക്കൊടുത്ത വീട് ഗുണനിലവാരം ഇല്ലാത്തതാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.
എല്ലാ വർഷവും ഒരോ വീട് പാവപ്പെട്ട കുടംബങ്ങള്‍ക്ക് ചെയ്തുകൊടുക്കാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കള്‍ക്ക് വേണ്ടിയും ഈ വീട് നിർമ്മിച്ചത്. വീട് മാത്രമാണ് സാധാരണ നല്‍കാറുള്ളത്. എന്നാല്‍ ഈ വീട്ടില്‍ ഫർണിച്ചറുകളും ടീവിയും വാട്ടർ ഫില്‍ട്ടറുമൊക്കെ സ്ഥാപിച്ച് നല്‍കാന്‍ സാധിച്ചു. അതിനൊക്കെ ഒരുപാട് ആളുകള്‍ സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്റെ ഭാഗത്ത് നിന്നും വലിയൊരു തുക ചിലവഴിച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.
സഹായിക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ അവിടെ വന്ന് വീടിന്റെ പണി യാതൊരു കൂലിയും വാങ്ങാതെ ചെയ്തുപോയ നിരവധി ചെറുപ്പക്കാരുണ്ട്. അത്തരത്തിലുള്ള ആളുകള്‍ക്കെല്ലാം വിഷമം ഉണ്ടാകുന്ന വീഡിയോ ആണ് ഇന്നലെ മുതല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ എനിക്കും വലിയ വിഷമം ഉണ്ടായി. നല്ല കാര്യങ്ങള്‍ ചെയ്തിട്ടും ഒന്നും അല്ലാതായി പോകുന്ന അവസ്ഥായാണ്.
ഈ വീട് നിർമ്മാണം കഴിഞ്ഞതിന് ശേഷവും അവർക്ക് ഒരു വർക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. വീട് നിർമ്മാണം തന്നെ പൂർത്തിയാക്കിയത് ഫണ്ട് തികയാതെയാണ്. ഇനി വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോള്‍ "ഞങ്ങള്‍ യൂട്യൂബേഴ്സിനെ വിളിച്ച്, ഇവിടെ വർക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ നിങ്ങള്‍ക്കാണ് അതിന്റെ നാണക്കേട്" എന്നായിരുന്നു ഭീഷണിയുടെ ഒരു സ്വരത്തില്‍ രേണു പ്രതികരിച്ചത്. എന്നാലും നിങ്ങള്‍ ആരെയെങ്കിലും വെച്ച് ചെയ്യിച്ചോയെന്ന് ഞാന്‍ പറഞ്ഞു.
വീട്ടില്‍ കേറിക്കൂടുന്ന ദിവസം ഞങ്ങള്‍ പോയെങ്കിലും ഒരാള്‍ പോലും ഭക്ഷണം കഴിക്കാനൊന്നും നിന്നിരുന്നില്ല. അവർ എത്രപേർക്ക് കരുതിയിരുന്നു എന്നൊന്നും അറിയില്ലായിരുന്നു. വീട് നല്‍കിയതിന് ശേഷം അത് കഴിഞ്ഞു. വീട് കൊടുത്തത് ഒരു കടപ്പാടായിട്ട് അവരെ കൊണ്ട് കൊണ്ടു നടപ്പിക്കരുത് എന്നുണ്ടായിരുന്നു. ലൂബേഴ്സിന്റെ ഉള്ളില്‍ കൂടെ ചാറ്റല്‍ അടിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ 5000 രൂപ മുടക്കിയാല്‍ അവിടെ ഗ്ലാസ് ഇടാന്‍ സാധിക്കുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവർക്ക് അതിനൊന്നും കഴിയില്ല.
ആ വീട്ടില്‍ ഒരു ക്ലോക്ക് ഫിക്സ് ചെയ്തത് താഴെ വീണാല്‍ ഉടനെ ഞങ്ങള്‍ ഇവിടുന്ന് പോയി അത് ശരിയാക്കി കൊടുക്കണം. മോട്ടോർ കത്തിയിട്ട് അതും ശരിയാക്കി കൊടുക്കാന്‍ പറഞ്ഞു. അതായത് ഒരു ബള്‍ബ് പോയാലോ, ഫീസ് പോയാലോ ഞങ്ങളെ വിളിക്കും. ഇതോടെയാണ് വീട് തന്നു, ഇനി അതിന്റെ മെയിന്റയിന്‍സും കൂടെ ചെയ്യണമെന്ന് പറഞ്ഞാല്‍ അത് എങ്ങനെ സാധിക്കുമെന്നും ചോദിച്ചിരുന്നു.
ഇങ്ങനെ ഒരു വീഡിയോ അവർ ഇടുമെന്നോ നമ്മളെ അവർ സമൂഹത്തില്‍ മോശക്കാരാക്കി ചിത്രീകരിക്കുമോയെന്നോ അറിയില്ലായിരുന്നു. ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനം ഇല്ല, ഒരുപാട് നന്ദി രേണുവിനു ഈ ചോദ്യങ്ങൾ ചോദിപ്പിച്ചതിനും അതിനു ഇങ്ങിനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ സമൂഹത്തിൽ മോശക്കാരാക്കിയതിനുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications