Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി വിഷയം ബിഗ് ബോസ് പബ്ലിക്കിന് വിട്ടത് അതുകൊണ്ടാണ്, നല്ല സാലറി നിശ്ചയിച്ച് കൊണ്ടുവന്നതിന് കാരണവും'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ 'ശുചിത്വ' ടാസ്ക് വലിയ പൊട്ടിത്തെറിക്കാണ് കാരണമായത്. രേണു സുധിക്കെതിരെ നടി അനുമോൾ രംഗത്തെത്തുകയായിരുന്നു. രേണുവിന്റെ തല നിറയെ പേനാണെന്നും പലപ്പോഴും താൻ എടുത്ത് കൊടുത്തിട്ടുണ്ടെന്നും അനുമോൾ പറഞ്ഞു. മുടി കഴുകില്ല, വൃത്തിയില്ല എന്നും അനു കുറ്റപ്പെടുത്തി. അനുമാത്രമല്ല ജിസേൽ, ശൈത്യ തുടങ്ങിയവരും രേണുവിനെ വിമർശിച്ചിരുന്നു.

എന്നാൽ ടാസ്കിന് പിന്നാലെ രേണു അനുവിനെതിരെ രംഗത്തെത്തി. ഇക്കാര്യങ്ങൾ പബ്ലിക്ക് ആയി പറഞ്ഞ് തന്നെ അപമാനിച്ചുവെന്നും ഇത് തന്നോട് സ്വകാര്യമായി പറയാമായിരുന്നില്ലേയെന്നും രേണു ചോദിച്ചു. ഇതിന് ശേഷം ക്യാമറയ്ക്ക് മുന്നിൽ വന്നത് രേണു പൊട്ടിക്കരഞ്ഞു. പേനായതിനാൽ മറ്റുള്ളവരുടെ തലയിലേക്കും ഇത് പകരുമെന്നും തനിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകണമെന്നും അവർ പറഞ്ഞു. എന്തായാലും പിന്നീട് ഈ വിഷയത്തിൽ അനു തന്നെ രേണുവുനെ സമാധാനിപ്പിക്കുന്ന രംഗങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം വിഷയം ഹൗസിൽ പരിഹരിക്കപ്പെട്ടെങ്കിലും ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച ചർച്ചകൾക്ക് യാതൊരു കുറവുമില്ല.

പബ്ലിക് ആയി എന്തിന് പറഞ്ഞുവെന്ന രേണുവിന്റെ വാദത്തെ പരിഹസിക്കുകയാണ് ചിലർ. ബിഗ് ബോസ് പോലെ 71 ഓളം ക്യാമറകൾ ഉള്ള ഒരു ഫ്ലോറിൽ എങ്ങനെയാണ് സ്വകാര്യം പറയാൻ സാധിക്കുകയെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. ഇത് സംബന്ധിച്ച് ഗ്രൂപ്പിൽ പ്രചരിക്കുന്നൊരു കുറിപ്പ് വായിക്കാം -'ഈയാഴ്ച ബിഗ്ബോസിൽ കൊടുത്ത ഒരു ടാസ്ക് ആയിരുന്നു ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഹൈജീനിക് ആയ ഒരു വ്യക്തിയേയും ഹൈജീനിക് അല്ലാത്ത വ്യക്തിയേയും തിരഞ്ഞെടുക്കുക എന്നത്. അനുമോൾ തിരഞ്ഞെടുത്ത വൃത്തിയില്ലാത്ത ആൾ രേണു സുധിയാണ്. കാര്യ കാരണങ്ങളും നിരത്തി. ഇത് ബിഗ് ബോസ് ആണ് ,അവിടെ രേണുവിൻറ തലയിലെ പേനും ചൊറിച്ചിലും പലരും പറഞ്ഞു കേട്ടിട്ടുണ്ട് . എല്ലാം പബ്ളിക് തന്നെയാണ്.

renusudhinew

ഇത് ബിഗ് ബോസ് ആണ്, ബാത് റൂം ഒഴികെ എല്ലാ ഇടവും പബ്ളിക് ആകും, എല്ലാ ഇടവും കാമറ ഉണ്ട് , സ്വകാര്യത എന്ന പൊയിന്റ് ഇല്ല. രേണുവിനെ മാറ്റി നിർത്തി പറഞ്ഞാലും പബ്ളിക് തന്നെയാണ്. രേണു കേൾക്കെ പറഞ്ഞാലേ അത് പബ്ലിക് ആകുള്ളൂ എന്നുണ്ടോ ?

ശരിക്കും പറഞ്ഞാൽ ബിഗ് ബോസ് ലൈവ് ആയാലും ഷോ ആയാലും എഡിറ്റഡ് ആണ്. ബിഗ് ബോസിന് തെറ്റ് എന്നു തോന്നുന്നത് എഡിറ്റ് ചെയ്ത് മാറ്റാം . എന്തുകൊണ്ട് ഇത് പബ്ളിക്കിന് വിട്ടു കൊടുത്തു . അവർക്ക് ഇതൊക്കെ ഒരു റീച്ച് ആണ് ' ഇതിന് വേണ്ടി മാത്രമാണ് ബിഗ് ബോസ് ഇത്തരക്കാരെ കണ്ടസ്റ്റൻ്റ് ആയി തിരഞ്ഞെടുക്കുന്നതും അവർക്ക് സാലറി നിശ്ചയിക്കുന്നതും .
ബിഗ് ബോസ് ഇത്തരം ഒരു ടാസ്ക് , ഈ വീട്ടിൽ ഹൈജീൻ ഇല്ലാത്തത് ആര് ' ഹൈജീൻ ആയിട്ടുള്ളത് ആര് കൊടുക്കുന്നത് തന്നെ ഇതൊക്കെ പുറത്ത് വരാനാണ് .വിജയിക്കണമെങ്കിൽ കാര്യ കാരണ സഹിതം ഉത്തരം പറയണം . അതേ അനുമോൾ ചെയ്തുള്ളു . ബിഗ് ബോസ് ഷോക്ക് വേണ്ടതും അതാണ്', പോസ്റ്റിൽ പറഞ്ഞു.

അതേസമയം ഡീബേറ്റ് എപ്പിസോഡിലും തന്റെ വാദം ആവർത്തിക്കുന്ന രേണുവിനെ കാണാമായിരുന്നു. മാത്രമല്ല തല ചൊറിയുന്നത് തന്റെ രീതിയാണെന്നാണ് രേണുവിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+