Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയുടെ ആ കള്ളം മറ്റുള്ളവർ കണ്ടുപിടിച്ചു: കാരണം അവർ തന്നെ; അപ്പാനി ശരത്ത് കലക്കി

ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ ദിവസം തന്നെ നിരവധി കണ്ടന്റുകളാണ് പ്രേക്ഷകർക്ക് ലഭിച്ചത്. അനീഷ്, റെന ഫാത്തിമ, രേണു, ഷാനവാസ് എന്നിവരെല്ലാം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും മികച്ച രീതിയില്‍ തന്നെ സ്ക്രീന്‍ സ്പെയിസ് സ്വന്തമാക്കി. തലവേദനയെചൊല്ലി അഭിലാഷും രേണുവും തമ്മിലും ഷാനവാസും അനീഷും തമ്മിലും നടന്ന ഏറ്റമുട്ടലുകളുമായിരുന്നു ഇന്നലത്തെ എപ്പിസോഡിലെ ഹൈലൈറ്റ്.

അഭിലാഷും രേണുവും തമ്മിലുള്ള തർക്കത്തില്‍ യഥാർത്ഥതില്‍ അഭിലാഷാണ് സ്കോർ ചെയ്തത് എന്നാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ സായി കൃഷ്ണ വിലയിരുത്തുന്നത്. അഭി പോയി ചൊറിഞ്ഞപ്പോള്‍ രേണു പുറത്ത് ചാടി. വേദനിക്കുന്ന തലയും കുലുക്കിയുള്ള രേണുവിന്റെ പോക്ക് കണ്ടപ്പോള്‍ തന്നെ ആളുകള്‍ക്ക് മനസ്സിലായി ഇത് ഫേക്ക് ആണെന്ന്. തലവേദന എന്നതൊക്കെ ആർക്കും ഈസിയായി പറയാന്‍ പറ്റുന്ന ഒരു സാധനമാണ്. ആർക്കും അത് പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല.

bb-renu

ഷാനവാസും അനീഷും തമ്മിലുള്ള തർക്കം കണ്ടപ്പോള്‍ വലിയ ചിരിയാണ് വന്നത്. നല്ല സാധനമായിരുന്നു അത്. കണ്ടിരിക്കാനുള്ളത് ഉണ്ടായിരുന്നു. അവിടെ അനീഷ് കളിച്ചു. സ്ക്രീന്‍ സ്പെയിസും കിട്ടും. ചിലർ അങ്ങനെയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥിക്ക് നിർബന്ധമായും തന്റേതായ ഒരു കണ്ടന്റ് കൊടുക്കണമെന്ന വാശി ഉണ്ടായിരുന്നു. അതിന് വേണ്ടി ഇങ്ങനെ നടക്കും. അങ്ങനെ എവിടെ നിന്നെങ്കിലും കണ്ടന്റ് കിട്ടി. നാല് ഒച്ചയും ബഹളവും ഉണ്ടായി കഴിഞ്ഞാല്‍ ഇന്ന് രേണു സുധി കാണിച്ച മാതിരി ഇന്നത്തേക്കുള്ള കണ്ടന്റായി ഞാന്‍ പോകുകയാണ് എന്ന രീതിയില്‍ അടങ്ങിയിരിക്കുമെന്നും സായി കൃഷ്ണ പറയുന്നു.

തലവേദനയില്‍ മുങ്ങിയ ദിവസമായിരുന്നു മൊത്തത്തില്‍ ഇന്നലെ. ഇതിന് ഇടയില്‍ തന്നെ വലിയ തോതില്‍ സൈഡായി പോയ ആളുകളുമുണ്ട്. ബിന്‍സി, ബിന്നി, ഒനീല്‍, നവീന്‍ എന്നിവരൊക്കെ പ്രതീക്ഷിച്ച് പ്രകടനം കാഴ്ചവെച്ചില്ല. ഒനീലൊക്കെ വരും. നവീന്‍ യഥാർത്ഥത്തില്‍ ഇങ്ങനെയല്ല, നല്ല എനർജിയുള്ള വ്യക്തിയാണ്. തുടങ്ങിയിട്ടല്ലേയുള്ളു. എന്നിരുന്നാലും വേണ്ട പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ അടുത്ത എവിക്ഷനിലൂടെ പുറത്തേക്ക് പോകാനുള്ള സാധ്യതയും മുന്നില്‍ കിടക്കുന്നുണ്ട്.

അപ്പാനി ശരത്തില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനമാണ് ഉണ്ടായത്. നല്ല രീതിയില്‍ ചൊറിയുന്നുണ്ട്. അപ്പാനി, അക്ബർ, അഭിലാഷ് എന്നിവരുള്ള ഒരു ബെല്‍റ്റ് അവിടെ ഇപ്പോഴെ സെറ്റാകുന്നുണ്ട്. എന്നാല്‍ അവർ തമ്മില്‍ അടുപ്പിക്കാനുള്ള പണി ബിഗ് ബോസ് ചെയ്യും. എപ്പോഴും നോക്കിക്കോളു അടി പൊട്ടിക്കാനുള്ള പണി ബിഗ് ബോസ് ചെയ്യുക മോണിങ് ടാസ്കിലാണ്. രണ്ടാമത് അടി പൊട്ടാനുള്ള ഹോട്സ്റ്റാറിന്റെ ടാസ്കിലാണ്. അവിടെയാണ് ഇതിന്റെ കളികള്‍ കിടക്കുന്നത്.

നാളെ രാവിലെ മുതല്‍ അഭി കയറി രേണുവിനേയും അനീഷ് അടുത്ത ആളേയും പിടിക്കും. ഇത് ഇങ്ങനെ നിരന്തരമാകുമ്പോള്‍ വ്യക്തി വൈരാഗ്യം വരികയും അവിടെ കളി മാറുകയും ചെയ്യും. അവിടെയാണ് ശരിക്കും കളിമാറുന്നത്. അനീഷ് ഒറ്റക്ക് പോകാന്‍ ശ്രമിച്ചാല്‍ അപ്പുറത്ത് രേണുവും അതേ സ്ട്രാറ്റജി തന്നെ പുറത്തെടുക്കും.

ഷാനവാസ് കോമഡി ലെവലില്‍ ക്ലിക്ക് ആകുമെന്നാണ് തോന്നുന്നത്. പക്ഷെ മറ്റെ വസ്ത്രത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടത്തിയത് പോലുള്ള വർത്തമാനം പറയാതിരുന്നാല്‍ മതി. അല്ലാതെ ഒരു കുലപുരുഷന്‍ സെറ്റപ്പിലേക്ക് പോകുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. ഗിസേലിന്റെ അടുത്ത് പോയിട്ട് നിങ്ങളുടെ വസ്ത്രം മോശമാണെന്ന് പറഞ്ഞാല്‍ അവർ എടുത്തിട്ട് അടിക്കും. ബിഗ് ബോസ് ടീമിനും പ്രേക്ഷകർക്കുമൊക്കെ എല്ലാവർക്കും ആവശ്യം അടിയാണ്. പക്ഷെ രണ്ടോ മൂന്നോ ആഴ്ച ആകുമ്പോഴേക്കും മികച്ച സ്റ്റോറി ലൈന്‍ വേറെ വരും. അത് കാണാനും ആളുകള്‍ക്കും താല്‍പര്യമുണ്ടാകുമെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+