Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധിയുടെ ലക്ഷ്യം ബിഗ് ബോസിൽ ദിവസം കിട്ടുന്ന 10,000 മാത്രം; ഇപ്പോൾ ഭക്ഷണം കഴിച്ച് എവിടേലും കിടക്കുന്നു'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറ്റവും കൂടുതൽ ചർച്ചയാകുക രേണു സുധിയായിരിക്കും എന്നായിരുന്നു പ്രേക്ഷക വിലയിരുത്തൽ. പുറത്ത് തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ചുട്ട മറുപടി നൽകുന്ന രേണു, ഹൗസിന് അകത്ത് എത്തിയാലും ഇത്തരത്തിൽ പ്രതികരിച്ചം ഗെയിം കളിച്ചും മുന്നേറുമെന്നാണ് ഒരു വിഭാഗം പ്രവചിച്ചത്. എന്നാൽ ഷോ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ രേണു സുധി കാര്യമായ ചലനങ്ങൾ ഹൗസിനുള്ളിൽ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ പ്രേക്ഷകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ അതിന് കാരണം എന്താണെന്ന് വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പും ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ

'വളരെയേറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു രേണു സുധി. എന്നാൽ ഇപ്പോൾ ഒരു കാര്യം മനസ്സിലായി - ബിഗ് ബോസിൽ നിന്നും ദിവസവും കിട്ടുന്ന അയ്യായിരമോ പതിനായിരമോ പ്രതീക്ഷിച്ചുകൊണ്ട് മാത്രമാണ് ഇവർ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അതല്ലാതെ ഇവർക്ക് അവിടെ നിന്നു ഗെയിം കളിക്കണം എന്ന് ഒരു താല്പര്യവുമില്ല.

renubiggbo-

ആദ്യത്തെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ഇവരെ കണ്ടതുപോലും. ഇപ്പോൾ ഇവർ അവിടെ ഒന്നും മിണ്ടാറില്ല. ലൈവിൽ പോലും ഇവരെ കാണാൻ കിട്ടുന്നില്ല. അത്രയും നിർഗുണമായിട്ടാണ് ഇവർ അവിടെ ഗെയിം കളിക്കുന്നത്. ഭക്ഷണവും കഴിച്ച് എവിടെയെങ്കിലും ഒക്കെ കിടന്നു വിശ്രമിക്കുകയാണ് രേണു.
ഒരുപക്ഷേ ഇവർ വിചാരിച്ചു കാണും കുറെ ഓൺലൈൻ മീഡിയ കോമാളികളുടെ കൂടെ ഇവർ പുറത്ത് കാണിക്കുന്ന അതേ പരിപാടികൾ തന്നെയും ബിഗ് ബോസ് വീടിനകത്തും കാണിച്ചാൽ മതിയായിരിക്കും എന്ന്.പക്ഷേ താൻ വിചാരിച്ചതിലും അപ്പുറത്തുള്ള ഒരു ലോകമാണ് ബിഗ് ബോസ് എന്ന് അവിടെ എത്തിയപ്പോൾ ആണ് രേണു മനസ്സിലാക്കിയത്. അതുകൊണ്ടാണ് ആദ്യത്തെ കുറച്ചു ദിവസങ്ങൾ രേണു പിടിച്ചു നിന്നുവെങ്കിലും പിന്നീട് അങ്ങോട്ട് ഇവർ വളരെ ഡൗണായി പോയത്.

ഏതോ ഒരു മത്സരാർത്ഥി ഇവരെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കണ്ടെന്റ് മാത്രമാണ് പിന്നീടുള്ള ദിവസങ്ങളിൽ ഇവർക്ക് തരാൻ സാധിച്ചത്. അതുകൂടാതെ സുധി ചേട്ടൻ സുധി ചേട്ടൻ എന്നിങ്ങനെ ഇടയ്ക്കിടയ്ക്ക് പറഞ്ഞു പറഞ്ഞു സിമ്പതി വർക്കൗട്ട് ചെയ്യാനും ശ്രമിക്കുന്നുണ്ട് ഇവർ.
ഈ സീസണിലെ ഏറ്റവും മോശം സ്ഥാനാർഥികളിൽ ഒരാളായി വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇവർ മാറിക്കഴിഞ്ഞു', കുറിപ്പിൽ പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. പുള്ളിക്കാരിക്ക് ഈ റീല് പിടുത്തമേ പറഞ്ഞിട്ടുള്ളു, ഇതൊന്നും പറ്റില്ല എന്നാണ് ഒരാൾ കുറിച്ചത്. എന്നാൽ താരത്തിനെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്.

'അവർ സാധാരണ സ്ത്രീയാണ്. സുധിയുടെ മരണശേഷമാണ് ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവരെപ്പോലെ കഴിവിന്റെ അടിസ്ഥാത്തിൽ ഫെയ്മസ് ആയതല്ല. അപ്പോൾ അത്തരക്കാരുമായി അവരെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. ജീവിക്കാൻ വേണ്ടി അവർ വീഡിയക്കു മുന്നിൽ പിടിച്ചു നില്ക്കുന്നില്ല. അതു തന്നെ വല്യ കാര്യം', ഒരാൾ കുറിച്ചു.

രേണു ഒരു സാധാരണക്കാരിയാണ്, അവർക്ക് അതിന്റേതായ പ്രശ്നങ്ങളുണ്ടാകാം, വിമർശിച്ചോളൂ, പക്ഷെ, വ്യക്തിഹത്യ അരുതെന്നായിരുന്നു മറ്റൊരു കമന്റ്. അവർക്ക് ഡിപ്രഷൻ ഉള്ളതാണ്. അവിടുത്തെ അടഞ്ഞ അന്തരീക്ഷവും വഴക്കുമൊന്നും അവരുടെ അസുഖത്തിന് ചേരില്ല . അതാണ് അവർക്ക് ക്ഷീണമുണ്ടാകുന്നതെന്ന് വേറൊരു കമന്റിൽ പറയുന്നു. എന്തായാലും രേണു സുധി ഈ വിമർശനങ്ങളെയൊക്കെ അതിജീവിച്ച് ഹൗസിൽ 100 ദിവസം തുടരുമോ അതോ പുറത്ത് പോകുമോയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+