രേണു സുധിയെ എല്ലാവരും തെറി പറയുന്നത് എന്തുകൊണ്ട്: സ്പ്രേയില്‍ അവർ അന്ന് പറഞ്ഞതും ഇത് തന്നേയല്ലേ: സായി കൃഷ്ണ
അന്തരിച്ച ഭർത്താവ് കൊല്ലം സുധി അവസാനമായി അണിഞ്ഞ ഷർട്ടിന്റെ മണമുള്ള സ്പ്രേ തുടക്കം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന ഒരു വിവാദ വിഷയമാണ്. കൊല്ലം സുധിയുടെ ഷർട്ടുമായി ദുബായില്‍ പോകുന്നതും പെർഫ്യൂം ഉണ്ടാക്കി സുധിയുടെ ഭാര്യ രേണുവിന് കൊടുക്കുന്നതുമെല്ലാം രണ്ട് എപ്പിസോഡുകളിലാക്കിയിട്ടായിരുന്നു ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തത്.
നല്ല രീതിയില്‍ സെന്റിമെന്റല്‍ രീതിയിലുള്ള ആ വീഡിയോക്ക് പിന്നാലെ ലക്ഷ്മി നക്ഷത്രക്കെതിരെ വലിയ വിമർശനം സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയർന്ന് വരാന്‍ തുടങ്ങി. കൊല്ലം സുധിയെ വിറ്റു കാശാക്കുന്നുവെന്ന് വരേയായി വിമർശനം. എന്നാല്‍ എല്ലായ്പ്പോഴും ലക്ഷ്മി നക്ഷത്രയെ പിന്തുണയ്ക്കുന്ന നിലപാടാണ് രേണു സ്വീകരിച്ചത്. ആരും അറിയാതെ തങ്ങള്‍ക്ക് താരം മാസം ഒരു തുക എത്തിച്ച് നല്‍കുന്നതെല്ലാം രേണും വെളിപ്പെടുത്തുകയും ചെയ്തു.

രേണുവിന്റെ റീലുകളും വീഡിയോകളുമായി ബന്ധപ്പെട്ടും പിന്നീട് വലിയ തോതിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളുമൊക്കെ ഉയർന്ന് വരാന്‍ തുടങ്ങി. ഇതിനിടയിലാണ് പഴയ സ്പ്രേ വീണ്ടും കഥയിലേക്ക് വരുന്നത്. ആ സ്പ്രേ എല്ലായ്പ്പോഴും അടിക്കാന്‍ കഴിയുന്ന രീതിയില്‍ മണമുള്ളത് അല്ലെന്ന് രേണുവിന്റെ വാക്കുകള്‍ ഏറ്റുപിടിച്ചായിരുന്നു പുതിയ വിവാദം.
യഥാർത്ഥത്തില്‍ ഈ കാര്യം രേണു ആദ്യം പറയുന്നത് അല്ല എന്നുള്ളതാണ് ശ്രദ്ധേയം. സ്പ്രേ ഉണ്ടാക്കിയ ആള്‍ തന്നെ അത് വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബിഗ് ബോസ് താരം സായി കൃഷ്ണ പുതിയ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 'രേണു ആണെങ്കിലും , ലക്ഷ്മി നക്ഷത്ര ആണെങ്കിലും, പെർഫ്യൂം ഉണ്ടാക്കിയ ആ വ്യക്തിയാണെങ്കിലും ഈ പെർഫ്യൂമിന്റെ മണം ഇങ്ങനെ ആയിരിക്കുമെന്ന്, അതായത് സാധാരണ രീതിയില്‍ നമ്മള്‍ അടിക്കുന്ന പെർഫ്യൂമിന്റെ മണം ആയിരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്' സായി കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.
രേണുവിനോടുള്ള ആളുകളുടെ വീക്ഷണ കോണിന് വലിയ വ്യത്യാസം വന്നിട്ടുണ്ട്. അന്നാണെങ്കില്‍ സുധിയുടെ ഭാര്യ, അവർ വല്ലാതെ ബുദ്ധിമുട്ടുന്നു എന്നൊക്കെയുള്ള രീതിയില്‍ സെന്റിമെന്റ്സ് വല്ലാതെ ഉണ്ടായിരുന്നു. അന്ന് അവർ പറയുന്നതിനെയൊന്നും ആരും ഓഡിറ്റ് ചെയ്യാന്‍ പോയിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനേയല്ല. ഇന്ന് രേണുവിന് വലിയ രീതിയിലുള്ള വിമർനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഹേറ്റ് അതിന്റെ എക്സ്ട്രീമിലാണ്.
ഇപ്പോള്‍ സുധിയുടെ മണമുള്ള സ്പ്രേയേക്കുറിച്ച് പറയുമ്പോള്‍ പഴയ സാധനം മൈന്റില്‍ വെക്കും. അതുകൊണ്ടാണ് ഇതില്‍ ഏറ്റവും കൂടുതല്‍ തെറി കേള്‍ക്കേണ്ടി വരുന്നു. അന്നും ഇന്നും രേണു പറയുന്ന കാര്യം സെയിം ആണ്. അത് ഉപയോഗിക്കാന്‍ പറ്റുന്ന സ്പ്രേ അല്ല. അതിന്റെ മണമേ വേറെയാണ്. അത് അന്ന് തന്നെ എല്ലാവരും പറഞ്ഞതാണെന്നും സായി കൃഷ്ണ പറയുന്നു.
ഇതിനകത്തെല്ലാം മീഡിയയുടെ ഒരുതരം ഓവർ ഇടപെടല്‍ ഉണ്ട്. ഇത് എവിടെ ചെന്ന് നില്‍ക്കും എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇവരോട് ചോദിക്കുന്ന ചോദ്യങ്ങളൊക്കെ അങ്ങനെയാണ്. രേണുവിനെ പിടിച്ച് ഇരുത്തിയിട്ട് ചോദിക്കുന്നത് യെസ്മ സീരീസില്‍ അഭിനയിക്കാന്‍ പോകുമോ എന്നൊക്കെയാണ്. ഇവർക്കും ആവശ്യം ഈ നെഗറ്റീവ് ഫ്രെയിമിലൂടെ വരുന്ന ഫെയിമാണ്. മീഡിയ അവരെ വലിയ രീതിയില്‍ ചൂഷണം ചെയ്യുന്നുണ്ട്. അവർ അതിന് നിന്ന് കൊടുക്കുന്നുമുണ്ട്.
ഈ ചൂഷണം അവർ വിളിച്ച് വരുത്തുന്നത് പോലെയും തോന്നുന്നു. തുടക്കത്തില്‍ പറഞ്ഞത് പോലെ ഇപ്പോള്‍ ഈ സ്പ്രേയെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് അയ്യേ എന്ന് തോന്നാന്‍ കാരണം അവർ നേരിട്ടുകൊണ്ടിരിക്കുന്ന ഹേറ്റ് കൊണ്ടാണ്. ട്രോളൊക്കെ പറഞ്ഞ് എന്തെക്കൊയോ സാധനങ്ങള്‍ വേറേയും ഉണ്ടെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications