സുധിച്ചേട്ടന്റെ മരണത്തിന് ശേഷം നടന്നത്: അക്ബറിനോട് ക്ഷമിക്കാതിരുന്നതിന് രേണു പറഞ്ഞ കാരണം..
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ഏറ്റവും വലിയ വിവാദ വിഷയമായിരുന്നു അക്ബർ രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിശേഷിപ്പിച്ചത്. ബിഗ് ബോസിന് അകത്തും പുറത്തും ഇത് വലിയ വിവാദമാകുകയും ചെയ്തു. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ചോദ്യം ചെയ്യുകയും ഒരാഴ്ചക്കുള്ളില്‍ രേണുവിനെ കൊണ്ട് മാപ്പ് പറയിക്കണമെന്നും പറഞ്ഞിരുന്നു. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി അക്ബർ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഒരു തരത്തിലും മാപ്പ് നല്‍കാന്‍ രേണു സുധി തയ്യാറായില്ല.
ഈ വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ വന്നപ്പോള്‍ വിഷയം വീണ്ടും അന്വേഷിക്കുകയും അക്ബർ ഇത്രയൊക്കെ ചെയ്തിട്ടും എന്താണ് ക്ഷമിക്കാത്തതെന്നും ചോദിച്ചു. ഇതിന് കാരണമായി രേണു സുധി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. അവിടേയും കൊല്ലം സുധിയെ ഓർമ്മിപ്പിച്ചുകൊണ്ട് ആ വികാരം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഒരവിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

അതോടൊപ്പം ഗെയിം കളിക്കണം എന്ന് ഒരു താല്‍പര്യവും ഇല്ലാത്തത് പോലെയാണ് രേണുവിന്റെ നില്‍പ്പെന്നുമാണ് വൈറലായ ഒരു കുറിപ്പില്‍ പറയുന്നത്. 'വളരെയേറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു രേണു സുധി. എന്നാൽ ഇപ്പോൾ ഒരു കാര്യം മനസ്സിലായി - ബിഗ് ബോസിൽ നിന്നും ദിവസവും കിട്ടുന്ന അയ്യായിരമോ പതിനായിരമോ പ്രതീക്ഷിച്ചുകൊണ്ട് മാത്രമാണ് ഇവർ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അതല്ലാതെ ഇവർക്ക് അവിടെ നിന്നു ഗെയിം കളിക്കണം എന്ന് ഒരു താല്പര്യവുമില്ല.'- കുറിപ്പില്‍ പറയുന്നു.
'രേണു സുധിയെ ബിഗ് ബോസിൽ സെപ്റ്റിക് ടാങ്ക് എന്ന് ഓമനപ്പേരിട്ട് വിളിച്ച് വിഷയത്തിൽ അക്ബറിനോട് മോഹൻലാൽ കഴിഞ്ഞ ഒരാഴ്ച പലരീതിയിൽ ക്ഷമാപണം നടത്തി മാപ്പ് വാങ്ങണം എന്നുള്ള ശിക്ഷ നൽകിയിരിന്നു. എന്നാൽ മോഹൻലാൽ വരുന്ന എപ്പിസോഡ് വരെയും രേണു സുധി അക്ബറിന് മാപ്പ് നൽകിയില്ല. ' എന്ന് മറ്റൊരു പ്രേക്ഷകനും അഭിപ്രായപ്പെടുന്നു.
തുടർന്ന് മോഹൻലാൽ ഈ വിഷയത്തിൽ ചോദ്യം ഉന്നയിച്ചതോടെ ആണ് രേണു തന്റെ നിലപാട് വ്യക്തമാക്കിത്. പലതരത്തിൽ അക്ബർ ഖാൻ തന്നോട് മാപ്പ് ചോദിച്ചു എങ്കിലും തനിക്ക് മാപ്പ് നൽകാതിരിക്കാൻ കഴിയുന്നതിന്റെ കാരണം ഇതാണ് എന്നായിരുന്നു പറയുന്നത്. സുധി ചേട്ടൻ തന്നെ വിട്ട് പോയതിനുശേഷം പലതരത്തിലുള്ള സൈബർ ബുളിങ് താൻ സോഷ്യൽ മീഡിയയിൽ നേരിട്ടിട്ടുണ്ട്. എന്നാൽ ഇത് അതിനേക്കാൾ വലുതാണ് എന്നും സോഷ്യൽ മീഡിയ വിമർശനങ്ങളെകാൾ തന്നെ വേദനിപ്പിച്ചത് ഇതായിരുന്നു എന്നും അതാണ് മാപ്പ് കൊടുക്കാത്തത് എന്നും രേണു അവതാരകനായ മോഹൻലാലിന്റെ മുന്നിൽ പറയുന്നു.
അതേസമയം ഒരാളോട് ക്ഷമിക്കുക എന്നുള്ളതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം എന്നും അതിനുള്ള മനസ്സ് ഉണ്ടാവുക വലിയ സംഭവമാണ് എന്നും മോഹൻലാൽ പറയുന്നു. ഇതോടുകൂടി അക്ബറിനോട് ലാലേട്ടൻ പറഞ്ഞാൽ ഞാൻ ക്ഷമിക്കാൻ തയ്യാറാണ് എന്നും അക്ബറിനോട് ഞാൻ ക്ഷമിച്ചു എന്നും രേണു സുധി പറയുന്നു. പലപ്പോഴും രേണു കൊല്ലം സുധി എന്ന എന്ന് അതുല്യ കലാകാരന്റെ പേര് പറഞ്ഞു ബിഗ് ബോസിൽ സിംബതിനേടാൻ ശ്രമിക്കുന്നതിന്റെ മറ്റൊരു മുഖമാണ് ഇന്നലെ നടന്ന സംഭവം - എന്നും അവർ കൂട്ടിച്ചേർക്കുന്നു.
അതേസമയം തന്നെ 'സുധിയേട്ടൻ ഇത് കാണുന്നുണ്ടാവും... സുധിയേട്ടൻ ഇത് കേൾക്കുന്നുണ്ടാവും, സുധിയേട്ടോയ്... എൻ്റെ സുധിയേട്ട....'ഇതല്ലാതെ ഈ രേണു ചേച്ചി വേറെ ഒന്നും ആ വീട്ടിനുള്ളിൽ പറയുന്നത് ഞാൻ കേട്ടിട്ടില്ലെന്ന് മറ്റൊരു പ്രേക്ഷകനും ചൂണ്ടിക്കാട്ടുന്നു. പിന്നെ ഇടക്ക് അക്ബറിൻ്റെ കാര്യം എടുത്ത് ഇടും. അല്ലാണ്ട് വേറേ ഒന്നും ഈ ചേച്ചിയുടെ കയ്യിൽ ഇല്ല. സ്വന്തം ആയിട്ട് ഒരു ആശയം ഇല്ല. അഭിപ്രായം ഇല്ല, ടാസ്ക് നേരാവണ്ണം ചെയ്യാൻ കഴിയില്ല, ഫിസിക്കലി ഒട്ടും ഫിറ്റ് അല്ല. പ്രേക്ഷക പിന്തുണ പുറത്ത് നല്ലവണ്ണം ഉള്ളതുകൊണ്ട് അവിടെ ഇങ്ങനെ നിന്ന് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications