'രേണു സുധി പാസ്റ്റർ ബിനുവിനെ കല്യാണം കഴിച്ചു?;" ജീവിതത്തില്‍ നടന്നത് ആദ്യമായി വെളിപ്പെടുത്തി രേണു
തന്റെ വിവാഹങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി രേണു സുധി. തന്നെ താലിക്കെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാന്‍ എവിടെ വേണമെങ്കിലും പറയും. എന്നാല്‍ ഇപ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും വരുന്നുണ്ടെന്നും രേണു പറയുന്നു.
കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാള്‍ രേണുവിനെ വിവാഹം കഴിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്കും മെയിന്‍സ്ട്രീംവണ്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താരം മറുപടി പറയുന്നു. 'ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.' രേണു പറയുന്നു.

എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങള്‍ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാള്‍വരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല.
എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങള്‍ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തില്‍ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങള്‍ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. ഞാന്‍ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകള്‍ക്ക് എന്താണ്. ഞാന്‍ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഇപ്പോള്‍ ഈ അഭിമുഖത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.
ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാന്‍ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാള്‍ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല.
പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോള്‍ സുധിച്ചേട്ടന്‍ പറഞ്ഞത്. വിവാഹം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് താലികെട്ടും രജിസ്ട്രേഷനുമാണ്. ഞാന്‍ സുധിച്ചേട്ടനോട് ഒന്നും മറച്ച് വെച്ചിട്ടില്ല. സുധിച്ചേട്ടന്‍ മരിച്ചു പോയതുകൊണ്ട് ഞാന്‍ കളവ് പറയുകയാണ് എന്നാണെങ്കില്‍ നിങ്ങള്‍ക്ക് കിച്ചുവിനോട് ചോദിക്കാം. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഇവർക്ക് അറിയാം.
പറയാന്‍ പറ്റാത്ത അത്രയും മോശം സാഹചര്യത്തില്‍ ഞാന്‍ ജീവിച്ച ഒരു ജീവിതം ഉണ്ടായിരുന്നു. എന്നുവെച്ച് അത് വിവാഹം കഴിഞ്ഞ് ദാമ്പത്യത്തിലേക്ക് പോയി എന്നല്ല. കമന്റിടുന്നവർക്ക് ഇത് മാത്രമാണ് എന്റെ മറുപടി. അറിയേണ്ടവരെയൊക്കെ ഇതിനോടകം തന്നെ ഞാന്‍ അറിയിച്ചിട്ടുണ്ട്. സുധിച്ചേട്ടന്‍ തന്നെ പറഞ്ഞത് പോലെ പാസ്റ്റ് ഈസ് പാസ്റ്റ്. അതുമാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ നിന്റെ ഭർത്താവണ്, നീ എന്റെ ഭാര്യ അത് മാത്രം പുറത്ത് പറഞ്ഞാല്‍ മതിയെന്നാണ് സുധിച്ചേട്ടന്‍ പറഞ്ഞതെന്നും രേണു സുധി പറയുന്നു.
ഒരു പാസ്റ്റററേയും ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാന്‍ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാള്‍ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. ഇതേക്കുറിച്ചൊന്നും എനിക്ക് ഇതുവരെ പറയേണ്ടി വന്നിട്ടില്ല. കിച്ചുവിന്റെ കാര്യം എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണ് ആദ്യ ഭാര്യയുടെ പേര് പോലും അദ്ദേഹം സ്റ്റാർ മാജിക്കില്‍ പറഞ്ഞതെന്നും രേണു സുധി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications