താലിമാലയും ക്ഷണക്കത്തും; ഇന്നലെ നടന്നത് രേണുവിന്റെ വിവാഹമായിരുന്നോ? വെളിപ്പെടുത്തി ഷിജു
സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവൻ രേണു സുധിയെക്കുറിച്ചാണ്. രേണു വീണ്ടും വിവാഹം കഴിച്ചോ എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ രേണു സുധിയും വിവാഹ വേഷത്തിൽ അമ്പലത്തിൽ തുളസി മാല അണിഞ്ഞുനിൽക്കുന്ന ഫോട്ടോയും വീഡിയോയും വൈറൽ ആയിരുന്നു. രേണു വെഡ്‌സ് പ്രതീഷ് എന്ന വിവാഹക്ഷണക്കത്തിന്റെയും താലിമാലയും ഉള്ള ഒരു ഫോട്ടോയും വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യം ഉയർന്നുവന്നത്.
ഇപ്പോൾ എന്താണ് ആ വീഡിയോയ്ക്ക് പിന്നാലെ യഥാർത്ഥ്യം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വീഡിയോയിൽ രേണുവിനൊപ്പം ഉണ്ടായിരുന്ന ഷിജു പള്ളിപ്പുറം. കാണാത്തവർ ഒന്ന് കണ്ടോളൂ, ഇതൊരു ആൽബം ഷൂട്ടാണ് എന്നാണ് ഷിജു പറഞ്ഞത്. ഇന്നലെ ഈ വീഡിയോ വൈറൽ ആയതിന് പിന്നാലെ രേണുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

സുധിയെ മറന്ന് രേണു രണ്ടാം വിവാഹം കഴിച്ചുവെന്ന് പറഞ്ഞായിരുന്നു വിമർശനം. യൂട്യൂബ് ചാനലുകളുടെ ചോദ്യത്തിനും രേണു വ്യക്തമായ മറുപടി നൽകിയിരുന്നില്ല. മഴ പെയ്യുമെന്ന് തോന്നിയിരുന്നോ വിവാഹം കഴിഞ്ഞപ്പോൾ എന്ന ചോദ്യത്തിന് ഇല്ലാ എന്നാണ് രേണു പറഞ്ഞത്. വിവാഹം അല്ല എന്ന് പറയാത്തത് കൊണ്ട് തന്നെ യഥാർത്ഥ വിവാഹം ആണ് എന്ന് ഭൂരിഭാഗവും കരുതി.
അവളുടെ കാര്യം വിട് ഇനി അവന്റെ കാര്യം എന്താകുമോ ആവോ,, നിങ്ങൾക്കൊക്കെ വട്ടാണോചേച്ചിക്കും കല്ല്യാണ് കഴിക്കേണ്ടേ, ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് ഈ പറയുന്ന ആളുകൾ ചിലവിനു കൊടുക്കോ, പാവം സുധിച്ചേട്ടന്റെ അൻമാവ് ഇത് കണ്ട് വേദനിക്കും 😢
ലേശം എങ്കിലും ഉളുപ്പുണ്ടോ നിങ്ങൾക്ക്, പാവാണ് നിങ്ങളെ ആദ്യത്തെ ഭർത്താവ്
ഈ ഒരു നിമിഷമാണ് അവർ സുധിയെ കല്യാണം കഴിക്കുന്നത്തോടുകൂടി ആഗ്രഹിച്ചത്..... അല്ലാതെ അവർക്ക് അന്ന് വേറെ പയ്യനെ കിട്ടാഞ്ഞിട്ടല്ല..... സുധിവഴി അവർക്ക് പൊതുജന ശ്രദ്ധ നേടണം.... പണവും പ്രശസ്തിയും. അതായിരുന്നു അവരുടെ സ്വപ്നം... അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ് അവരുടെ സ്വാതന്ത്ര്യം ആണ് അത്രേയൊള്ളൂ.....
കല്യാണം കഴിക്കാനും സുധി ചേട്ടൻ പറഞ്ഞിട്ടുണ്ടാവും ഒക്കെ സുധി ചേട്ടൻ പറഞ്ഞിട്ടാണ് മനുഷ്യ മരിച്ചുപോയ മനുഷ്യനെ മുതലെടുക്കുന്ന ഒരു സ്ത്രീ, എന്തായാലും ഇപ്പോൾ വിവാഹം കഴിച്ചവനെ വിശ്വസിക്കേണ്ട, ഭർത്താവ് മരിച്ചത് ഇവൾക്ക് മാത്രമേ ഉള്ളോ. വേറെഎന്തെല്ലാം ജോലി ചെയ്യാം. കരണ കുറ്റി അടിച്ചു പൊട്ടിക്കണം. എല്ലാം സുധി ചേട്ടന്റ ഇഷ്ട്ടം പോലെ. നമ്മൾ എന്തേലും പറഞ്ഞാൽ അപ്പൊ ചിലവിനു ചോദിക്കും. കെട്ടിയോൻ മരിച്ചു ഇവളൊരുത്തി മാത്രമാണല്ലോ ഈ ലോകത്തു പണി എടുത്തു ജീവിക്കുന്നത്, ഭർത്താവ് മരിച്ചത് ആഘോഷമാക്കുകയാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം രേണുവിനെ പിന്തുണച്ചും കമന്റുകൾ ഉണ്ട്. മരണപെട്ട ഒരാൾക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ മരിച്ചു ജീവിക്കണം എന്നു നിർബന്ധം ഇല്ല... മരിച്ചവർ ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ ജീവിക്കുന്നുണ്ടെങ്കിൽ അവരെ ഓർത്തു മരിക്കോളം ജീവിക്കുന്നവരുണ്ട്. എല്ലാവർക്കും അതിനു സാധിച്ചെന്നു വരില്ല. അങ്ങനെ ഉള്ളവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ.. നമ്മക്കു എല്ലാർക്കും വേണ്ടി പ്രാത്ഥിക്കാം, രണ്ടുപേരും ഒരുമിച്ച് ജീവിച്ചു കൂടെ ആര് പേടിക്കേണ്ട ആവശ്യമൊന്നുമില്ല രണ്ടുപേരും അടിപൊളി ജീവിച്ചു കാണിച്ചു കൊടുക്കും സമൂഹത്തിനും സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും എന്നിങ്ങനെ പോകുന്നു കമന്റ്.....
എന്നിങ്ങനെ പോകുന്നു വീഡിയോസിന് താഴെയുള്ള കമന്റുകൾ.












Click it and Unblock the Notifications