Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു ബിഗ് ബോസില്‍ എത്തിയത് പൊന്നുംവിലയ്ക്ക്: ഒരു ദിവസം വാങ്ങുന്നത് ഇത്രയും രൂപ; വെളിപ്പെടുത്തല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 നുമായി ബന്ധപ്പെട്ട പ്രഡിക്ഷന്‍ ലിസ്റ്റില്‍ വളരെ നേരത്തെ തന്നെ ഇടം പിടിച്ച വ്യക്തിയായിരുന്നു രേണു സുധി. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന രേണു സുധി ബിഗ് ബോസിന് ഒരു മുതല്‍ കൂട്ടാവുമെന്നും വിലയിരുത്തപ്പെട്ടു. പ്രതീക്ഷിച്ചത് പോലെ തന്നെ രേണു ബിഗ് ബോസിലേക്ക് എത്തിപ്പെടുകയും ചെയ്തു.

ബിഗ് ബോസ് ആരംഭിച്ചതിന് പിന്നാലെ മറ്റൊരു ചർച്ചയും ആരംഭിച്ച് കഴിഞ്ഞു. എത്ര രൂപ പ്രതിഫലനത്തിനാണ് രേണു ബിഗ് ബോസിലേക്ക് എത്തിയതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. ഇത്തവണത്തെ ബിഗ്‌ബോസ്സിലെ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരം രേണു സുധിയാണെന്ന് പിങ്ക് ഹെവന്‍ എന്ന പേജില്‍ വന്ന ഒരു കുറിപ്പില്‍ അവകാശപ്പെടുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

renum-1

ബിഗ്‌ബോസ്സ് രേണുവിനെ കൊത്തിക്കൊണ്ട് പോയത് പൊന്നും വില കൊടുത്ത്.

ഇത്തവണത്തെ ബിഗ്‌ബോസ്സിലെ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരം രേണു സുധിയാണെന്ന് റിപ്പോർട്ടുകൾ. മറ്റൊരു മത്സരാർദ്ധിയായ അനുമോൾക്കും രേണു സുധിക്കും ദിവസം 50000 രൂപയാണ് സാലറി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രേണുവിന്റെ ചില സുഹൃത്തുക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രേണുവുമായി പലതവണ ചർച്ച നടത്തിയ ശേഷമാണത്രെ രേണു ബിഗ്‌ബോസ്സിലേക്ക് പോകാൻ തയ്യാറായത്.

കരിയറിൽ വലിയൊരു കുതിച്ചു ചാട്ടം നടത്തി നിൽക്കുന്ന രേണു ബിഗ്‌ബോസിനായി 100 ദിവസങ്ങൾ മാറി നിൽകുന്നത് കരിയറിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആദ്യം രേണു തയ്യാറായില്ല. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് രേണു സമ്മതം മൂളുന്നത്. 1 ലക്ഷം രൂപ ദിവസ ശമ്പളമാണ് രേണു ആവശ്യപ്പെട്ടത്. വിലപേശലുകൾക്കൊടുവിൽ അത് 50000 ൽ ഉറപ്പിക്കുകയായിരുന്നു. ഷൂട്ടിങ്ങും മോഡലിങ്ങും ഉദ്‌ഘാടനങ്ങളുമൊക്കെയായി നല്ല തിരക്കിലായിരുന്നു രേണു.

100 ദിവസം മാറി നിക്കുന്നത് ഇതിനെയെല്ലാം ബാധിക്കും. ബിഗ്‌ബോസ്സിൽ പോകുന്നത്തോടെ ഫെയിമും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതൊക്കെ ചൂണ്ടികാട്ടിയാണ് രേണു 1 ലക്ഷം ആവശ്യപ്പെട്ടത്. രേണുവിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരേയും വിമർശകരേയും ബിഗ്‌ബോസിന്റെ വരിക്കാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇത്രയും വലിയ തുക നൽകി രേണുവിനെ കൊണ്ട് പോകുന്നത്.

അതിന്റെ ഗുണം ഇന്നലത്തോടെ തന്നെ അവർക്ക് ലഭിച്ചു തുടങ്ങി. രേണുവിനെ സ്‌ക്രീനിൽ കണ്ടതോടെ ചാനൽ വ്യൂവർഷിപ്പ് റോക്കെറ്റ് പോലെ കേറിപ്പോയി. സോഷ്യൽ മീഡിയ ആകെ രേണുവും ബിഗ്‌ബോസ്സും നിറഞ്ഞു. അതുകൊണ്ട് തന്നെ പരമാവധി ദിവസം രേണുവിനെ പിടിച്ചുനിർത്താൻ ബിഗ്‌ബോസ്സ് ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+