Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയുടെ നാവ് ശരിയല്ലെന്ന് പറയാന്‍ നിങ്ങളാരാണ്: അവർ നിങ്ങളോടൊക്കെ എന്ത് തെറ്റ് ചെയ്തു

ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ തന്നെ വളരേ അധികം വിമർശനങ്ങള്‍ നേരിട്ട വ്യക്തിയാണ് രേണു സുധി. വിമർനം പലപ്പോഴും വ്യക്തിപരവും കുടുംബപരവുമായി അധിക്ഷേപങ്ങളിലേക്ക് വരെ നീണ്ടു. ബിഗ് ബോസ് ഷോയ്ക്ക് അകത്ത് എത്തിയപ്പോള്‍ ഇത്തരം വിമർശനങ്ങള്‍ പഴയതിനേക്കാള്‍ ശക്തിപ്പെടുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. അതേസമയം തന്നെ ഒരു വിഭാഗം ആളുകള്‍ രേണു സുധിയെ പിന്തുണച്ചും രംഗത്തുണ്ട്.

സുധി എന്ന മിമിക്രി കലാകാരൻ ഒന്നും സമ്പാദിച്ചു വെച്ചിട്ടില്ല , അദ്ദേഹത്തിന്റെ കുറെ കടങ്ങൾ മാത്രമാണ് ബാക്കി. അതിനെല്ലാം നടുവില്‍ നിന്ന് രണ്ട് മക്കളേയും കൊണ്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒരു പാവം സ്ത്രീ മാത്രമാണ് രേണു സുധി. അതിനായി അവർ റീച്ചിനായും മറ്റും ശ്രമിക്കുന്നതുമെല്ലാം സ്വാഭാവികം മാത്രമാണെന്നാണ് രേണുവിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു വൈറല്‍ കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

renu

"ഭർത്താവ് മരിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീ ", രേണു സുധിയുടെ താഴെ വരുന്ന സ്ഥിരം കമന്റ് ആണിത്. അവിടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതിന്റെ ആഴം വ്യാപ്തി ഒന്നും മറ്റൊരാൾക്ക് മനസ്സിലാവില്ല. കാരണം ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അവർ ആരുടെ മുന്നിലും കൈ നീട്ടാൻ വരുന്നില്ലല്ലോ. അവർ അവർക്ക് അറിയാവുന്ന ജോലി ചെയ്തു ജീവിക്കുന്നു.

അവർക്ക് ദാനം കിട്ടിയ വീട്, അതിൽ ചോർച്ച ഉണ്ടായപ്പോൾ, പെയിന്റ് പെട്ടെന്ന് തന്നെ ഇളകി പോയപ്പോൾ അവർ അത് പറഞ്ഞു. സാധാരണ നിലയിൽ ഒരു അഞ്ചുവർഷമെങ്കിലും മെയിന്റയിന്‍സ് വരാതെ ഇരിക്കണ്ടേ ഒരു വീട്. അല്ലെങ്കിൽ പിന്നെ ഒരു വീട് വച്ചതിനുശേഷം വീണ്ടും വീണ്ടും നന്നാക്കി കൊണ്ടിരിക്കുന്നു ദിവസം തോറും.

പിന്നെ സുധിയുടെ പേര് വിറ്റ് ജീവിക്കുന്നു എന്ന് കുറെ പേർ പറഞ്ഞിരിക്കുന്നത് കണ്ടു. സുധി എന്ന മിമിക്രി കലാകാരൻ ഒന്നും സമ്പാദിച്ചു വെച്ചിട്ടില്ല , അദ്ദേഹത്തിന്റെ കുറെ കടങ്ങൾ മാത്രമാണ് ബാക്കി. പിന്നെ അദ്ദേഹത്തിന്റെ വാവ കുട്ടനും രണ്ടു കുഞ്ഞുങ്ങളും അതുമാത്രം ഭൂമിയിൽ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം വിട പറഞ്ഞത്.

പല ഇന്റർവ്യൂലും കിച്ചുവിനെയും കൊണ്ട് അദ്ദേഹം ഓരോ മിമിക്രി പരിപാടിക്ക് പോയതും അവിടെ അവനെ പുറകിൽ കിടത്തി അതേ വെപ്രാളത്തോടുകൂടി ജനങ്ങളെ ചിരിപ്പിച്ച കഥയും, പിന്നെ മണിക്കൂറുകളോളം കിച്ചു കർട്ടൻ വലിച്ചുനിന്ന കഥകളും കേട്ടിട്ടുണ്ട്. അന്നൊന്നും കാണാത്ത ബന്ധുക്കൾ ഒക്കെ ഇന്ന് കിച്ചുവിനു ഉണ്ട്.

അതൊക്കെ വേണമെങ്കിൽ അവന്റെ പേഴ്സണൽ കാര്യമായി എടുത്ത് വിട്ടേക്കാം. അപ്പോൾ ഞാൻ പറഞ്ഞു വന്നത് സുധിയുടെ ഭാര്യ എന്ന പേരു അവർക്ക് ബോണസ് ആയി കിടക്കട്ടെ. അവർ അവളുടെ ഭർത്താവിന്റെ പേരിൽ അറിയപ്പെടുന്നതിൽ ആർക്കാണ് ഇത്ര ബുദ്ധിമുട്ട്, വേറൊരാളുടെ ഭർത്താവിന്റെ പേരിൽ അല്ലല്ലോ അവർ അറിയപ്പെടുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന രീതിയിലല്ലേ അവർ ജീവിക്കുന്നത് അല്ലാതെ രാജ്യ ദ്രോഹിയോ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ആളൊന്നുമല്ലല്ലോ രേണു.

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, എല്ലാവരും അല്ല ചിലരെപ്പോലെ ചില മലയാളികളെ പോലെ ഇത്രയും ഫ്രസ്ട്രേറ്റഡ് ആയ മനുഷ്യരെ ഒരിടത്തും കാണില്ല. കാരണം ഇവിടെയുള്ളവരെല്ലാം ഭൂലോക സുന്ദരന്മാരും സുന്ദരിമാരും. എല്ലാംകൊണ്ടും പെർഫെക്റ്റ് ആയവർ. അതുകൊണ്ടാണല്ലോ മറ്റുള്ളവരുടെ നിറത്തിന്റെ പേരിലും ശരീരഘടനയുടെ പേരിലും പരിഹസിക്കുന്നത്. ബോഡി ഷെയിമിങ് അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന അവസ്ഥയാണ്. ലോകത്ത് വേറൊരിടത്തും ആരു എങ്ങനെ നടന്നാലും ആരും തുറിച്ചു നോക്കി നിൽക്കില്ല. കാര്യം അവർക്ക് അതിന്റെ ആവശ്യമില്ല. ഇനി അഥവാ അങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നെങ്കിൽ ഏറെക്കുറെ അതൊരു മലയാളിയായിരിക്കും.

പ്രിയപ്പെട്ടവരെ ഞാൻ ഒരു കാര്യം പറയട്ടെ സ്വന്തം ആത്മവിശ്വാസം കൊണ്ട് മാത്രം വളർന്നുവന്നവളാണ്. എത്രയൊക്കെ ചവിട്ടി താഴ്ത്താൻ നോക്കിയിട്ട് അവർ തളർന്നില്ല. സാധാരണ വേറൊരു പെണ്ണായിരുന്നുവെങ്കിൽ എപ്പോഴേ ജീവിതം അവസാനിപ്പിച്ചേനെ അത്രമാത്രം സാമൂഹ്യ മാധ്യമം അവരെ വളഞ്ഞ് ആക്രമിച്ചു. എന്നിട്ട് ഇന്ന് അവർ ബിഗ്ബോസിന്റെ ഭാഗമായി നിൽക്കുന്നു.അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ. അവരുടെ നാവു ശരിയല്ല എങ്കിൽ അതിനെക്കാൾ മോശം നാവു നിങ്ങള്ക്ക് അല്ലെ. അതല്ലേ അവരെ മോശമായ വാക്കുൾ കൊണ്ട് ആക്രമിക്കുന്നത്.നിങ്ങൾക്ക് ഇഷ്ടമില്ല എങ്കിൽ സ്ക്രോള്‍ ചെയ്തു പോകു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+