'ലക്ഷ്മി നക്ഷത്ര തന്ന പണം എന്റെ ആവശ്യത്തിന് ഞാന്‍ എടുത്തിട്ടില്ല; അത് ചെലവായത് ഇക്കാര്യത്തിന് വേണ്ടി'
കൊല്ലം സുധി എന്ന ടെലിവിഷന്‍ കലാകാരന്റെ അപ്രതീക്ഷിത മരണത്തോടെയാണ് ആ കുടുംബത്തിന്റെ ദയനീയാവസ്ഥ പുറംലോകം അറിഞ്ഞത്. ഭാര്യ രേണുവിനെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് രണ്ടു വര്‍ഷം മുന്‍പ് സുധി യാത്രയായത്. കൊല്ലം സുധിയുടെ മരണത്തിന്റെ വേദനയിലും സുമനസുകള്‍ ഒന്നു ചേര്‍ന്നപ്പോള്‍ രേണു സുധിക്കും മക്കള്‍ക്കും സ്വന്തമായി വീട് ഒരുങ്ങി.
സ്റ്റാര്‍മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര സാമ്പത്തികമായി സുധിയുടെ കുടുംബത്തെ സഹായിച്ചിരുന്നു. കൊല്ലം സുധി മരിച്ച ശേഷം ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലില്‍ നിരവധി തവണ രേണുവിനെയും മക്കളെയും കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് സ്വന്തം യൂട്യൂബിന്റെ റീച്ച് കൂട്ടാനുള്ള ലക്ഷ്മി നക്ഷത്രയുടെ തന്ത്രമാണെന്ന് പറഞ്ഞ് വലിയ വിമര്‍ശനങ്ങളും അക്കാലത്ത് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. സുധിയുടെ മണമുള്ള പെര്‍ഫ്യൂം പ്രത്യേകമായി നിര്‍മ്മിച്ച് രേണുവിന് സമ്മാനിച്ചതും വലിയ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ സ്റ്റാര്‍മാജിക്കിലെ സഹതാരങ്ങളും ലക്ഷ്മി നക്ഷത്രയെ തള്ളിപ്പറഞ്ഞിരുന്നു.

ഇതൊക്കെയാണെങ്കിലും രണ്ടു പേരും ആ വിമര്‍ശനങ്ങളൊക്കെ തള്ളിക്കളഞ്ഞാണ് മുന്നോട്ട് പോയിരുന്നത്. ലക്ഷ്മി നക്ഷത്രയുടെ നല്ല മനസിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തുവന്നു.
ആരുമില്ലാത്ത സമയത്ത് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തിയത് ലക്ഷ്മി നക്ഷത്രയാണെന്ന് ഇതിനകം പല തവണ രേണു സുധി വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ചാനലില്‍ സ്റ്റാര്‍ മാജിക് എന്ന പരിപാടി ഉണ്ടായിരുന്ന കാലത്തോളം എല്ലാ മാസവും ഒരു തുക ലക്ഷ്മി നക്ഷത്ര തങ്ങള്‍ക്കു നല്‍കാറുണ്ടായിരുന്നു. ഇക്കാര്യം പല അഭിമുഖങ്ങളിലും രേണു ആവര്‍ത്തിച്ചിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര നടത്തുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമം ആണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും രേണു വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തകാലത്ത് റീല്‍സുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ രേണു സുധി വൈറലായിരുന്നു. അഭിനയിക്കാനാണ് തനിക്കിഷ്ടം എന്ന് വ്യക്തമാക്കിയാണ് രേണു സുധി മറ്റു ജോലികളിലേക്കു പോകാതെ അഭിനയ രംഗത്തേക്കു വന്നത്. ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചും ഫോട്ടോ ഷൂട്ടുമൊക്കെയായി രേണു സുധി തിരക്കിലാണ്. സുധിയുടെ വസ്ത്രധാരണത്തിനെതിരെയും ഫോട്ടോ ഷൂട്ടിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരാറുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് രേണു മുന്നോട്ടുപോകുന്നത്.
തന്റെ ഇപ്പോഴത്തെ വരുമാനമാണ് ഇതെന്നും അഭിനയിക്കുന്നതിന് തനിക്ക് മക്കളുടെ പിന്തുണയുണ്ടെന്നും മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കില്ലെന്നും രേണു വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ലക്ഷ്മി നക്ഷത്രയുമായി പഴയ സൗഹൃദം ഇല്ലെന്ന തരത്തില്‍ നിരവധി ഓണ്‍ലൈന്‍ ചാനലുകളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി പറയാന്‍ ഇരുവരും തയാറായിട്ടില്ല.
തങ്ങള്‍ ഇപ്പോഴും പരസ്പരം മെസേജ് അയക്കാറുണ്ടെന്നും തിരക്കായത് കൊണ്ടാണ് നേരിട്ട് കാണാന്‍ പറ്റാത്തത് എന്നും രേണു സുധി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തിരക്ക് കാരണമാണ് ലക്ഷ്മി നക്ഷത്ര തന്റെ വീട്ടിലേക്കു വരാത്തതെന്ന് രേണു വ്യക്തമാക്കുമ്പോഴും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന മട്ടില്‍ അഭ്യൂഹങ്ങളും പരക്കുകയാണ്
ഇപ്പോഴിതാ, മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി നക്ഷത്രയുമായുള്ള സൗഹൃദത്തെക്കുറിച്ച് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് രേണു. യൂട്യൂബ് ചാനലിന്റെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടല്ലേ ലക്ഷ്മി നക്ഷത്ര, രേണുവിനെ വച്ച് പുതിയ വീഡിയോകള്‍ ചെയ്യുന്നതെന്നായിരുന്നു അവതാരകയുടെ ചോദ്യം.
മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ആരും ഇല്ലാതിരുന്ന സമയത്താണ് ആ കുട്ടി ഒരു വരുമാനം നല്‍കിയതെന്നും രേണു സുധി മറുപടി പറഞ്ഞു. സ്റ്റാര്‍ മാജിക് പരിപാടി ഉണ്ടായിരുന്ന കാലത്തോളം ഒരു വരുമാനം എനിക്ക് തന്നിട്ടുണ്ട്. ഞാനത് സുധി ചേട്ടന്റെ മക്കള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങള്‍ക്ക് വേണ്ടി എടുത്തിട്ടില്ല - രേണു സുധി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications