ആദ്യ ഭർത്താവിന്റെ പേര് ബിനു, വേർപിരിയാൻ കാരണം ഇതാണ്'; ആദ്യമായി വെളിപ്പെടുത്തി രേണു സുധി
ആദ്യ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രേണു സുധി. ഒരു മാസത്തോളം പോലും നീണ്ട് നിൽക്കാത്തൊരു ബന്ധമായിരുന്നു തന്റെ ആദ്യ വിവാഹമെന്നും സുധിച്ചേട്ടൻ പറഞ്ഞത് കൊണ്ടാണ് അതിനെ കുറിച്ച് താൻ എവിടേയും സംസാരിക്കാതിരുന്നതെന്നും രേണു പറഞ്ഞു. 'മൈ മീഡിയ ഒറിജിനൽസ്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'മുൻപ് ഞാൻ വിവാഹം കഴിച്ചിട്ടുണ്ട്. സുധിച്ചേട്ടനും മറ്റ് ആളുകൾക്കും അറിയാം. സുധിച്ചേട്ടന്റെ വാക്ക് മാനിച്ചാണ് ഞാൻ അത് പറയാതിരുന്നത്. എന്തിനാണ് വാവുട്ടാ നമ്മൾ അതൊക്കെ പറയുന്നത്, നമ്മുടെ ജീവിതം നമ്മുടെ കാര്യം എന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നിലോട്ടും പിന്നിലോട്ടും മനുഷ്യർക്ക് ജീവിതം ഉണ്ടാകും. മനുഷ്യരാണല്ലോ, അത് ചികഞ്ഞ് പോകേണ്ട കാര്യമില്ല. ബിനു എന്നാണ് മുൻ ഭർത്താവിന്റെ പേര്. ആൾക്ക് ഒരു കുടുംബം ഉണ്ട്. ആളുടെ ജീവിതത്തിലേക്ക് എന്തിനാണ് പോകുന്നത്.

സ്റ്റാർ മാജിക്കിൽ ഞാൻ അത് പറയാൻ തീരുമാനിച്ചിരുന്നു. എന്നാൽ സുധിച്ചേട്ടനാണ് പറഞ്ഞത് അത് പറയേണ്ടെന്ന്. പെന്തകോസ്റ്റ് രീതിയിലുള്ള വിവാഹമായതിനാലാണ് ഇയാൾ പാസ്റ്റർ ആയിരിക്കുമെന്ന് ആളുകൾ കമന്റ് ചെയ്യുന്നത്. പെന്തകോസ് രീതിയിലുള്ള വിവാഹമായതിനാലാണ് സുധിച്ചേട്ടനാണ് ആദ്യമായി എനിക്ക് താലികെട്ടിയത് എന്ന് പറഞ്ഞത്. പെന്തകോസിൽ താലികെട്ടില്ല. ഞാനൊരു കള്ളവും പറഞ്ഞിട്ടില്ല.
കല്യാണം കഴിഞ്ഞാൽ രജിസ്റ്റർ ചെയ്യണമല്ലോ, സാധാരണ ഗതിയിൽ പുതുമോടിയൊക്കെ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞൊക്കെയാണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് ഒരു മാസം പോലും ബന്ധം നിന്നിട്ടില്ല. പിന്നെ എന്താണ്, എന്തായാലും അത് കഴിഞ്ഞ കാര്യമാണ്, ആൾക്ക് വേറെ ജീവിതമായി എനിക്കും. ആ കല്യാണം കഴിച്ചത് താത്പര്യമില്ലാതെയാണ്. അയൽപ്പക്കക്കാര് കൊണ്ടുവന്ന ആലോചനയായിരുന്നു. അത് വേണ്ടാന്ന് വെച്ച്. ആൾക്കും കുഴപ്പമില്ല, സുധിച്ചേട്ടനും കുഴപ്പമില്ല, അദ്ദേഹത്തിന്റെ വീട്ടുകാർക്കും കുഴപ്പമില്ല, പിന്നെ ആർക്കാണ് പ്രശ്നം. അയാളെ കുറിച്ച് ഇനിയും എനിക്ക് പറയാൻ താത്പര്യമില്ല. അതിന് ശേഷം ഒരിക്കൽ പോലും അയാളെ കാണുകയോ എന്തെങ്കിലും കോൺടാക്ട് വെക്കുകയോ ചെയ്തിട്ടില്ല.
പല യുട്യൂബേഴ്സും അയാളെ തേടി പോകുന്നുണ്ട്. എന്നാൽ അയാൾ യുട്യൂബേഴ്സിനെ പറപ്പിച്ചെന്നാണ് അവരുടെ കുടുംബത്തിലെ ഒരു കോമൺ ഫ്രണ്ട് ചേച്ചി അറിയിച്ചത്. എനിക്കൊരു ലൈഫുണ്ട്, രേണു സുധിയുടെ ഭാര്യയാണ്. ഞാൻ എന്തിന് സംസാരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൊരു ഭാര്യയും രണ്ട് മക്കളുമുണ്ട്, ഞാൻ കണ്ടിട്ടില്ല. ആ ജീവിതം കഴിഞ്ഞതാണ്. അതിന് ശേഷം ഞാൻ സുധിച്ചേട്ടനെ വിവാഹം കഴിച്ച് രജിസ്റ്റർ ചെയ്ത് താലിയും കെട്ടി മോതിരവും ഇട്ടതാണ്. പിന്നെ എന്തിനാണ് ആദ്യ വിവാഹത്തെ കുറിച്ച് ഞാൻ പറയുന്നത്. ഇപ്പോൾ ഓരോ ആരോപണങ്ങൾ വന്നത് കൊണ്ട് മാത്രമാണ് ഞാൻ സംസാരിക്കുന്നത്. ഇതുപോലുള്ള കുമിളകൾ പൊങ്ങുമെന്നൊന്നും നമ്മുക്ക് അറിയില്ലായിരുന്നല്ലോ.
മുൻ ഭർത്താവുമായി എനിക്ക് പ്രശ്നമൊന്നുമില്ല, അങ്ങേര് നല്ല മനുഷ്യനായത് കൊണ്ടായിരിക്കാം ആൾക്കും എന്നെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല, എനിക്ക് അറിയില്ല. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല, പള്ളിയിൽ വെച്ചാണ് വിവാഹം നടന്നത്. പെന്തകോസ് പള്ളിയിൽ ഒപ്പിടണമായിരുന്നു, കൈപിടിക്കൽ ചടങ്ങെന്നാണ് പറയുക, അത് കഴിഞ്ഞ് ഒപ്പിടണമായിരുന്നു. സംശയമുള്ളവർ പള്ളിയിൽ ചെന്ന് നോക്കിക്കോളൂ, സാധാരണ ഭർത്താവിന്റെ പേരാണ് ഇടേണ്ടത്. എന്നാൽ ഞാൻ ഇട്ടത് എന്റെ പപ്പയുടെ പേരാണ്. കാരണം എനിക്ക് അറിയായിരുന്നു ഈ ബന്ധം നിലനിൽക്കില്ലെന്ന്. ആൾക്കും അറിയാമായിരുന്നുവെന്ന് തോന്നുന്നു. സെറ്റാകത്തില്ലായിരുന്നു , പ്രായവ്യത്യാസം കുറെ ഉണ്ടായിരുന്നു. മറ്റ് പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. അതിനെ കുറിച്ചൊന്നും പറയാൻ താത്പര്യപ്പെടുന്നില്ല, ആള ്നമ്മളെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ, അതുകൊണ്ട് അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നു. മാന്യനായത് കൊണ്ടാണ് അയാൾ എന്നെ കുറിച്ച് പ്രതികരിക്കാത്തത്', രേണു സുധി പറഞ്ഞു.












Click it and Unblock the Notifications