വലിയ ബിസിനസ്മാൻ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് വന്നു; തുറന്ന് പറഞ്ഞ് രേണു സുധി
രേണു സുധിയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾക്കൊന്നും ഇപ്പോഴും യാതൊരു കുറവുമില്ല. ബിഗ് ബോസിൽ എത്തിയതിനെ ശേഷവും രേണു സുധിയുടെ പേര് തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. അതിനിടയിൽ ഇപ്പോഴിതാ രേണുവിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് വരുന്ന വിവാഹ ആലോചനകളെ കുറിച്ചടക്കം രേണു മനസ് തുറക്കുന്നുണ്ട്. വായിക്കാം
രേണുവിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് പ്രൊപ്പോസലുകൾ വരുന്നുണ്ട്. കുഞ്ഞിനേയും കിച്ചുവിനേയും പൊന്നുപോലെ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞാണ് പ്രൊപ്പോസൽ വരുന്നത്. എവിടെ നോക്കാനാണ്. നടന്നത് തന്നെ. ഡിവോഴ്സ് ആയ ആളുകൾ വരുന്നുണ്ട്. ഒരിക്കൽ ഒരു ബിസിനസ്മാൻ എനിക്ക് മെസേജ് അയച്ചു. ഞാൻ ആളോട് ചോദിച്ചു സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങളൊന്നും ചേട്ടനെ ബാധിക്കില്ലേയെന്ന്. അദ്ദേഹം പറഞ്ഞത് എന്തിന് ഞാൻ അത് ശ്രദ്ധിക്കണം എനിക്ക് പണമുണ്ടെന്നാണ്. നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ കെട്ടും എന്ന് പറഞ്ഞു.

ആൾക്കൊരു മകളും ഉണ്ടെന്ന് തോന്നുന്നു. ഞാൻ പറഞ്ഞു എന്റെ പൊന്ന് ചേട്ടാ വിട്ടേക്ക് എന്ന്. വീട്ടുകാരെ ആലോചനയെന്ന നിലക്ക് വിടാം എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. നാലഞ്ച് മാസം മുൻപത്തെ സംഭവമാണിത്. എനിക്ക് പ്രണയമുണ്ട്. അത് സുധിച്ചേട്ടനോടാണ്. അന്നും ഇന്നും അത് അങ്ങനെ തന്നെയാണ്. എനിക്ക് ഒരാളോട് മാത്രമേ ആത്മാർത്ഥ പ്രണയം തോന്നിയിട്ടുള്ളൂ, അത് സുധിച്ചേട്ടനോടാണ്.
കിച്ചു ബാധ്യതയാണെന്ന് ഞാൻ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. മുൻപ് വീണ മെസഞ്ചറിൽ മെസേജ് ഇട്ടിരുന്നു. അന്ന് സുധിച്ചേട്ടനോട് ഞാൻ ഇക്കാര്യം പറഞ്ഞു, ചേട്ടനാണ് പറഞ്ഞത് മറുപടിയൊന്നും നൽകേണ്ടെന്ന്. അങ്ങനെയുള്ള ഒരാളോട് എന്തിനാണ് കിച്ചു എനിക്ക് ബാധ്യതയാണെന്ന് ഞാൻ പറയുന്നത്. കിച്ചുവിനെ എനിക്ക് കിട്ടുന്നത് അവന് 13 വയസ് ഉള്ളപ്പോൾ ആണ്. പിന്നെ അവനെങ്ങനെ എനിക്ക് ഭാരമാകും. ഈ പറയുന്ന സ്ത്രീയെ ഒരിക്കൽ പോലും കരിവാരിത്തേക്കാനോ വ്യക്തിഹത്യ നടത്താനോ ഞാൻ ശ്രമിച്ചിട്ടില്ല.
ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ ഞാൻ പൂർണ സംതൃപ്തയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട് വരുന്നേ ഉള്ളൂ. ലക്ഷങ്ങളൊന്നും കോടികളൊന്നും സമ്പാദിച്ച് തുടങ്ങിയിട്ടില്ല. ഞാൻ നഴ്സിങ്ങിന് ബാംഗ്ലൂരാണ് പഠിച്ചത്. ജിഎൻഎം ആണ് പഠിച്ചത്. ഞാൻ ഹ്യുമാനിറ്റീസ് ആണ് പഠിച്ചത്. എനിക്ക് കണക്കൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് എഎൻഎം അല്ല ജിഎൻഎം ആണ് പഠിച്ചത്. നന്നായി പഠിക്കുമായിരുന്നു, പക്ഷെ പൂർത്തിയാക്കിയിട്ടില്ല. ഹോസ്പിറ്റൽ ഡ്യൂട്ടിയിൽ ബ്ലഡ് കണ്ടപ്പോൾ തലകറങ്ങി താഴെ വീണു. സ്റ്റിച്ച് കാണാൻ പറ്റില്ലായിരുന്നു. പിന്നീട് കമ്പ്യൂട്ടർ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ പഠിച്ചു. കോട്ടയത്താണ് പഠിച്ചത്. ആ കോളേജ് തന്നെ ഇപ്പോൾ പൂട്ടിയെന്ന് തോന്നു. അതും കംപ്ലീറ്റ് ചെയ്തില്ല. കാരണം എന്റെ പത്തിന്റേയും പ്ലസ്ടുവിന്റേയും സർട്ടിഫിക്കറ്റ് ബാംഗ്ലൂരിൽ ഇരിക്കുകയായിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ഏവിയേഷന് പഠിക്കുന്നത്.
ആ കോഴ്സിന്റെ അവസാന സമയത്താണ് സുധിച്ചേട്ടൻ എന്നെ വിവാഹം കഴിച്ച് കൊണ്ടുപോകുന്നത്. നെടുമ്പാശേരിയിൽ ജോലിക്ക് ശ്രമിച്ച് നോക്കാമെന്ന് കരുതിയിരുന്നു. കാരണം ഏവിയേഷന്റെ ഒരു പരീക്ഷ മാത്രമായിരുന്നു ബാക്കി. ആ സമയത്താണ് കിച്ചു സുധിച്ചേട്ടനോട് പറയുന്നത്, അച്ഛാ നമ്മുക്ക് അമ്മയെ ജോലിക്കൊന്നും വിടേണ്ടെന്ന്. അങ്ങനെ ജോലി നോക്കേണ്ടെന്ന് പറഞ്ഞു. ഞാൻ ജോലിക്കോ പോകുന്നുണ്ടല്ലോ നീയെന്തിനാ പോകുന്നതെന്ന് സുധിച്ചേട്ടനും ചോദിച്ചു. അന്ന് കോഴ്സ് കംപ്ലീറ്റ് ചെയ്തിരുന്നുവെങ്കിലെന്ന് ഇപ്പോൾ ആലോചിക്കാറുണ്ട്. ആലോചിച്ചിട്ട് കാര്യമില്ലല്ലോ, വയസും പ്രയാവുമൊക്കെ ഇത്രയായില്ലേ', രേണു പറഞ്ഞു.












Click it and Unblock the Notifications